നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടുതല്‍ വേണമെന്ന് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ടിന് പകരം ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചത് ഇനിയുള്ള അന്വേഷണം എങ്ങനെയാണ് നടത്തുക എന്ന റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന്
ക്രൈം ബ്രാഞ്ച് 3 മാസം സമയം തേടി. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപെടുത്തണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. എന്നാല്‍ ഇതുവരെയുള അന്വേഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഈ മാസം 10 ന് റിപ്പോര്‍ട്ട് നല്‍കണം. തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നത് അതിന് ശേഷം പരിഗണിക്കും. തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതിനെ എതിര്‍ത്ത് ദിലീപും വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കും. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസം സമയം ചോദിച്ചത് കോടതി നേരത്തേ തള്ളിയിരുന്നു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് തുടരന്വേഷണം തുടങ്ങിയത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

