‘ഐജിടിവി’ സേവനം ഇന്‍സ്റ്റഗ്രാം നിര്‍ത്തുന്നു
ഇന്‍സ്റ്റഗ്രാമില്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാനാവുന്ന സേവനമായ ‘ഐജിടിവി’ ഇന്‍സ്റ്റഗ്രാം നിര്‍ത്തുന്നു. 2018 ല്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബിനോട് മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു ഐജിടിവി ആപ്പ് ആരംഭിച്ചത്. ഇപ്പോള്‍ ആപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയും പ്ലേസ്റ്റോറില്‍ നിന്നും ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ ആപ്സ്റ്റോറില്‍ നിന്നും ഐജിടിവി നീക്കം ചെയ്യപ്പെടുമെന്നാണ് വാര്‍ത്ത. ഈ തീരുമാനമെടുത്തത് വീഡിയോ ഉള്ളടക്കത്തിന്റെ നിര്‍മ്മാണവും ഉപഭോഗവും മുൻപത്തേക്കാളും എളുപ്പമാക്കുന്നതിനാണെന്നാണ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള സമീപകാല ബ്ലോഗ് പോസ്റ്റിലൂടെ ഇന്‍സ്റ്റാഗ്രാം വെളിപ്പെടുത്തിയിരിക്കുന്നത്. വീഡിയോകള്‍ക്ക് ഇന്‍സ്റ്റഗ്രാം ആപ്പില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി ഫീഡ് വീഡിയോയും ഐജിടിവിയും ഇന്‍സ്റ്റാഗ്രാം വീഡിയോ എന്ന വിശാലമായ ഫോര്‍മാറ്റിലേക്ക് മാറ്റിയിരുന്നു. ഐ.ജി.ടി.വിയെ ഇല്ലാതാക്കാന്‍ മെറ്റയുടെ കീഴിലുള്ള ആപ്പ് ഒരുങ്ങിയത് ഈ തീരുമാനത്തിന് പിന്നാലെയാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona