കുതിച്ചുയർന്ന് ക്രൂഡോയിൽ വില
ഉത്തര്പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്ന സാഹചര്യത്തില് ഇന്ധന വില ഉടന് വര്ദ്ധിച്ചേക്കും. പെട്രോള് ലിറ്ററിന് 10 രൂപയെങ്കിലും വര്ദ്ധിക്കുമെന്നാണ് സൂചന. റഷ്യ – യുക്രെയ്ന് യുദ്ധത്തെ തുടര്ന്ന് അന്താരാഷ്ട്ര വിപണിയില് ക്രൂഡ് ഓയില് വില കുതിച്ചുയര്ന്നിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളര് വരെ ഉയര്ന്നു. 13 വര്ഷത്തിനിടയിലെ ഏറ്റവും ഉയര്ന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയില് വില ഒന്പത് ശതമാനമാണ് ഉയര്ന്നത്. നിലവിലെ സാഹചര്യത്തില് ഇന്ധന വിലയില് കുറഞ്ഞത് 10 രൂപയുടെയെങ്കിലും വര്ദ്ധനവ് ഉണ്ടാകേണ്ടതാണെന്നാവ് വിദഗ്ദരുടെ വിലയിരുത്തല്. നിയമസഭാ തിരഞ്ഞെടുപ്പ് തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രം കടും കൈയ്ക്ക് മുതിരാത്തതെന്നും വിദഗ്ദര് അഭിപ്രായപ്പെടുന്നു. എണ്ണവില കുതിച്ചതിനെ തുടര്ന്നു നികുതികള് കുറയ്ക്കുന്ന കാര്യം ചര്ച്ച ചെയ്യാന് കേന്ദ്രം യോഗം ചേര്ന്നിരുന്നു. ഒറ്റയടിക്ക് വില കൂടുന്നത് രാജ്യത്ത് നാണ്യപ്പെരുപ്പം അതിരൂക്ഷമാക്കുമെന്നും വിലക്കയറ്റം പിടിച്ചാല് കിട്ടാതെ ഉയരുമെന്നും സാമ്പത്തിക വിദഗ്ധര് പറയുന്നുണ്ട്. അതുകൊണ്ട് ഘട്ടം ഘട്ടമായി വില ഉയര്ത്താനാകും കേന്ദ്രത്തിന്റെ നീക്കം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

