75ാം സ്വാതന്ത്ര്യ ദിനാഘോഷം – 50 ലക്ഷം പതാകകള്‍ തയാറാക്കി വിതരണം ചെയ്യാനൊരുങ്ങി കുടുംബശ്രീ

75ാം സ്വാതന്ത്ര്യ ദിനാഘോഷം – 50 ലക്ഷം പതാകകള്‍ തയാറാക്കി വിതരണം ചെയ്യാനൊരുങ്ങി കുടുംബശ്രീ

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ കുടുംബശ്രീയും. ഓഗസ്റ്റ് 13 മുതല്‍ 15 വരെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക പാറിക്കളിക്കും. ഇതിനാവശ്യമായ 50 ലക്ഷം പതാകകള്‍ തയാറാക്കി വിതരണം ചെയ്യുകയെന്ന സുപ്രധാന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന് കീഴിലുള്ള തയ്യല്‍ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് പതാക തയ്യാറാക്കുന്നത്. സ്‌കൂളുകള്‍ക്കാവശ്യമായ പതാകയുടെ എണ്ണം അധികൃതര്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം വീടുകളിലേക്കാവശ്യമായ പതാകയുടെ എണ്ണവും കൂടി മൊത്തം കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യും.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.