എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബറില്‍ ലഭിക്കും
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ അടുത്ത മാസം ആദ്യം വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തും. അച്ചടി പൂര്‍ത്തിയായെന്നും ഈ മാസം 30-ന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കുന്നതിന് മുമ്പ് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ കുട്ടികളുടെ കൈകളിലെത്തുമായിരുന്നു. ഇത്തവണ അതു വൈകി. അതേസമയം ഡിജിറ്റല്‍ രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ എത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona