ചരിത്രപരമായ നീക്കം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കി

ചരിത്രപരമായ നീക്കം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കി

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന നിയമസഭ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ (CEC) പ്രമേയം പാസാക്കി ചരിത്രം കുറിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയം കേരള നിയമസഭ ഏകാഭിപ്രായത്തോടെ പാസാക്കി.

ഭരണകക്ഷിയായ യു.ഡി.എഫും പ്രതിപക്ഷമായ എൽ.ഡി.എഫും ഒറ്റക്കെട്ടായാണ് പ്രമേയത്തെ പിന്തുണച്ചത്. എന്നാൽ പ്രമേയത്തെ ബി.ജെ.പി അംഗങ്ങൾ ശക്തമായി എതിർത്തു. വോട്ടർ പട്ടിക പരിഷ്കരണത്തിലെ (SIR) അപകതകളും പൗരന്മാരുടെ ഭരണഘടനാപരമായ വോട്ടവകാശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ചാണ് പ്രമേയം സഭയുടെ പരിഗണനയ്ക്ക് വന്നത്. ബി.ജെ.പിയുടെയും എൽ.ഡി.എഫിന്റെയും അംഗങ്ങൾ ഉന്നയിച്ച ഭേദഗതികളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർദേശിച്ച ഭേദഗതി ഉൾപ്പെടുത്തിയാണ് പ്രമേയം പാസാക്കിയത്.

ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടയിലാണ് കേരള നിയമസഭയുടെ ഈ നിർണ്ണായക നടപടി. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ ഈ മാതൃക പിന്തുടർന്ന് പ്രതിപക്ഷം ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ ഇതേ പാതയിൽ പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.