ചീസി മക്രോണി സാലഡ്
കുട്ടിക്കുറുമ്പുകാര്ക്ക് തയ്യാറാക്കി നല്കാവുന്ന സ്വാദിഷ്ടമായ ഒരു വിഭവം.
ചേരുവകള്‍
മക്രോണി 300 ഗ്രാം
വെണ്ണ 3 ടേബിള്‍ സ്പൂണ്‍
സവാള 1 (കൊത്തിയരിഞ്ഞത്)
ചിക്കന്‍ 100 ഗ്രാം ( എല്ലില്ലാത്തത്)
ചീസ് 100 ഗ്രാം
ഗ്രീന്‍ ചില്ലി സോസ് 200 മി ലി
പാല് 300 മി ലി
കുരുമുളകുപൊടി 1/2 ടീസ്പൂണ്‍
മല്ലിയില 1 തണ്ട്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
മക്രോണി ഉപ്പ് ചേര്‍ത്ത് വേവിക്കുക.ഒരു പാനില്‍ വെണ്ണ ചൂടാക്കി ചിക്കനും കൊത്തിയരിഞ്ഞ സവാളയുമിട്ട് വഴറ്റുക. ചില്ലി സോസ് പാലുമായി യോജിപ്പിച്ച് ഇതിലേക്ക് ഒഴിച്ച് തിളയ്ക്കുന്നതുവരെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ശേഷം ചീസ് ചേര്‍ത്ത് തീ കുറച്ച് സോസ് കട്ടിയാകുന്നതുവരെ ഇളക്കുക. ഇതിലേക്ക് വേവിച്ച് വെച്ച മക്രോണി ചേര്‍ത്ത് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങിവെക്കുക. ശേഷം മല്ലിയില അരിഞ്ഞ് ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം. സ്വാദിഷ്ടമായ ചീസി മക്രോണി സാലഡ് റെഡി.
Photo courtesy : Google /images may be subject to copyright