ശബരിമല പ്രവേശന വിഷയം ; ഹര്‍ജിക്കാരന്‍ പിന്മാറിയാലും കേസ് തുടരുമെന്ന് സുപ്രീം കോടതി.

ശബരിമല പ്രവേശന വിഷയം ; ഹര്‍ജിക്കാരന്‍ പിന്മാറിയാലും കേസ് തുടരുമെന്ന് സുപ്രീം കോടതി.

ഡല്‍ഹി: ശബരിമലയിലെ സ്ത്രീകളുടെ പ്രവേശന വിഷയത്തില്‍ നിന്നും ഹര്‍ജിക്കാരന്‍ പിന്മാറിയാലും കേസ് തുടരുമെന്ന് സുപ്രീം കോടതി. അഭിഭാഷക സംഘടന ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ പ്രസിഡനറും ഹര്‍ജിക്കാരനുമായ നൗഷാദ് അഹമ്മദ് ഖാന് ഭീഷണി സന്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് കോടതി നിലപാട് അറിയിച്ചത്. വധഭീക്ഷണി അടക്കം അഞ്ഞൂറോളം സന്ദേശങ്ങലാണ് പല രീതിയില്‍ ഹര്‍ജിക്കാരന് ലഭിച്ചിരിക്കുന്നത്.

ഹൈന്ദവ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചതെന്നായിരുന്നു നൗഷാദ് ഖാന് ലഭിച്ച ഭീഷണി സന്ദേശം. ഹര്‍ജിയില്‍ നിന്ന് പിന്മാറണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും അഭിഭാഷക സംഘടന കോടതിയില്‍ ആവശ്യപ്പെട്ടു.
സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നത് തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും ഭരണഘടനാപരമായ അവകാശമില്ലാതെ ക്ഷേത്രത്തില്‍ കയറുന്നത് തടയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നേരത്തെ അറിയിച്ചിരുന്നു. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന നിയമത്തിനെതിരെ ആയിരുന്നു ഹര്‍ജി.

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.