അതിവേഗ റെയില്പ്പാത നടപ്പാക്കിയാല് വര്ഷം ആയിരത്തിലേറെ ജീവന് രക്ഷിക്കാം: ഇ.ശ്രീധരന്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയില്പ്പാത നടപ്പാക്കിയാല് റോഡ് അപകടമരണങ്ങളില് 30% കുറയ്ക്കാനാകുമെന്ന് ഡി.എം.ആര്.സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്. ഈ പദ്ധതിയിലൂടെ പ്രതിവര്ഷം ആയിരത്തിലേറെ ജീവന് രക്ഷിക്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കുവേണ്ടി സംസ്ഥാനസര്ക്കാര് 15,000 കോടിയും കേന്ദ്രസര്ക്കാര് 7500 കോടിയും മുടക്കാന് തയ്യാറായാല് അതിവേഗ റെയില്പ്പാത യാഥാര്ത്ഥ്യമാവുമെന്നും ഇ.ശ്രീധരന് വ്യക്തമാക്കി. ഡി.എം.ആര്.സിയുടെ നേതൃത്വത്തില് തയ്യാറാക്കുന്ന പദ്ധതിയുടെ രൂപരേഖ സര്ക്കാരിന് സമര്പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
പദ്ധതി നിലവില് വരുന്നതോടെ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് രണ്ടു മണിക്കൂറും കൊച്ചിയിലേക്ക് 53 മിനിറ്റും കോഴിക്കോട്ടേക്ക് 98 മിനിറ്റും കൊണ്ട് എത്താനാവുമെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.
Photo Courtesy : Google/ images are subject to copyright
