ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഫീല്‍ഡിങ്ങിലെ പിഴവ്: എം.എസ് ധോണി

ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഫീല്‍ഡിങ്ങിലെ പിഴവ്: എം.എസ് ധോണി

dhoni

മെല്‍ബണ്‍: ഫീല്‍ഡിങ്ങിലെ പിഴവാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് കാപ്റ്റന്‍ എം.എസ് ധോണി. ബൗളര്‍മാരുടെ പ്രകടനം അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നും ധോണി കുറ്റപ്പെടുത്തി.

മെല്‍ബണിലേത് വ്യത്യസ്തമായ പിച്ചാണെന്നും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ പ്രകടനത്തില്‍ താന്‍ തൃപ്തനാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു. മെല്‍ബണ്‍ ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 48.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ മറികടന്നതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു.

ഇതോടെ അഞ്ച് ഏകദിന മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഓസ്‌ട്രേലിയ അനായാസം സ്വന്തമാക്കി. മത്സരത്തില്‍ 24-ാം ഏകദിന സെഞ്ചുറി നേടിയ കോഹ്‌ലി 117 റണ്‍സെടുത്തു പുറത്തായി.

 

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.