ചില്ലി പ്രോണ്‍സ്
ചേരുവകള്‍
ചെമ്മീന്‍ – 2 കപ്പ്
മുളകുപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
എണ്ണ – ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി അരച്ചത് – 1 1/2 ടീസ്പൂണ്‍
സോയാബീന്‍സ് – 1 ടീസ്പൂണ്‍
ചില്ലി സോസ് – 1 ടീസ്പൂണ്‍
ടുമാറ്റോ സോസ് – 1 ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍ – 1 ടീസ്പൂണ്‍
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ വൃത്തിയാക്കി ഉപ്പും മുളകുപൊടിയും മഞ്ഞളും പുരട്ടി അരമണിക്കൂര്‍ വെച്ച് എണ്ണയില്‍ നന്നായി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി അരച്ചത്, സവാള എന്നിവ വഴറ്റുക. ഇതിലേക്ക് സോസും ചെമ്മീനും അല്പം വെള്ളത്തില്‍ കലക്കിയ കോണ്‍ഫ്ളോറും ചേര്‍ത്ത് വഴറ്റി എടുക്കുക. മല്ലിയില, കാപ്സിക്കം എന്നിവ ചേര്‍ത്ത് വിളമ്പാം.
Photo Courtesy : Google/ images are subject to copyright