ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ പ്രേരിതം: പിണറായി വിജയന്‍

ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ പ്രേരിതം: പിണറായി വിജയന്‍

PINARAYI VIJAYAN  CPM  STATE  SECRETARY

കാസര്‍കോട്: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തനിക്കെതിരെ നീങ്ങുമ്പോഴും സ്വന്തം പാര്‍ട്ടിയിലെ ചിലരെയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും പിണറായി വ്യക്തമാക്കി.

ലാവ്‌ലിന്‍ കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യം ജനങ്ങള്‍ക്ക് അറിയാമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മുന്‍പും ഈ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും പിണറായി വിശദമാക്കി.

നവകേരള മാര്‍ച്ചിന് മുന്നോടിയായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

 

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.