ലാവ്ലിന് കേസ് : പിണറായി വിജയനെതിരെ സര്‍ക്കാര്‍ കോടതിയിലേക്ക്
കൊച്ചി: ലാവ്ലിന് കേസില്‍ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയിലേക്ക്. ലാവ്ലിന് കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ ഉപഹര്‍ജി നല്‍കും.
പിണറായി വിജയനെതിരായ തെളിവുകള്‍ പലതും കീഴ്ക്കോടതി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി. ആസിഫലിയാണ് സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.
അതേസമയം വിഷയത്തില്‍ നിയമവശം പരിശോധിച്ച് പാര്‍ട്ടി നടപടിയെടുക്കുമെന്നും പിണറായി വിജയന്റെ ഇമേജ് തകര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയില്ലെന്നും സി.പി.എം നേതാവ് ഇ.പി ജയരാജന് പ്രതികരിച്ചു.
Photo courtesy : Google /images may be subject to copyright