ലയണല്‍ മെസിക്ക് ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം

ലയണല്‍ മെസിക്ക് ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം

messiസൂറിച്ച്: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ബ്രസീലിന്റെ നെയ്മറെയും പിന്തള്ളിയാണ് മെസി ലോക ഫുട്‌ബോളറായത്. ഇത് അഞ്ചാം തവണയാണ് മെസി ലോക ഫുട്‌ബോളര്‍ പദവിയിലെത്തുന്നത്.

കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്്ക്കായി 58 ഗോളുകള്‍ നേടിയ മെസി അഞ്ചു കിരീടങ്ങളാണ് ടീമിന് നേടിക്കൊടുത്തത്. 2009 മുതല്‍ 2012 വരെ നാലുവര്‍ഷം തുടര്‍ച്ചയായി മെസി പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. യു. എസിന്റെ കാര്‍ലി ലോയ്ഡാണ് മികച്ച വനിതാ ഫുട്‌ബോളര്‍.

 

2008, 2013, 2014 വര്‍ഷങ്ങളില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയത്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.