ബിസിനസ്സ് ലോകത്തെ രഘുവരൻ

ബിസിനസ്സ് ലോകത്തെ രഘുവരൻ

VP Nandakumarജനകന്റെ വചസ്സുകൾ പാലിക്കപ്പെടുവാൻ, ആദ്ദേഹത്തിന്റെ പേരും പെരുമയും നിലനിർത്തുവാൻ, കിരീടവും ചെങ്കോലും ത്യജിച്ച് വനാന്തരങ്ങളെ വസതിയാക്കുന്ന ആത്മജൻ.  പുത്രകാമേഷ്ടി, ജനനം കൊണ്ടല്ല പിതാവിന്റെ ഹിതം പുത്രൻ നിറവേറ്റുന്നതിലൂടെയാണ് പൂർത്തിയാകുന്നതെന്ന് അടിവരയിട്ട രഘുവരൻ.  പിതൃ – പുത്ര ബന്ധങ്ങളുടെ പവിത്രതയെ വരച്ചു കാട്ടുന്ന ദശരഥ – രാമന്മാർ ഇന്നത്തെ സമൂഹത്തിൽ അന്യമാണെന്നിരിക്കെ അതിനൊര പവാദമായ അച്ഛനെയും മകനെയും ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടു ത്തട്ടെ……

വർഷം – 1986 സ്ഥലം – തൃശ്ശിവപേരൂർ.  രോഗശയ്യയിലായ വി.സി.പത്മനാഭൻ തന്റെ മകന്റെ കാതിൽ മന്ത്രിച്ചു; ‘ഒന്നുകിൽ തന്റെ ബിസിനസ്സ് അവസാനിപ്പിക്കുക അല്ലെങ്കിൽ ജോലി അവസാനിപ്പിച്ച് തന്റെ ബിസിനസ്സ് ഭംഗിയായ് നടത്തുക’.  ഈ വാക്കുകളെ ശിരസ്സാവഹിച്ച് പിതാവിന്റെ സ്ഥാപ നത്തെ ഏറ്റെടുക്കുന്നു ആ മകൻ.  ഇന്ന് ആ സ്ഥാപനം വളർന്ന് ബിസിനസ്സ് ഭൂപടത്തിൽ സ്വന്തം മുദ്ര പതിപ്പിച്ചിരിക്കുന്നു.  സ്ഥാപനത്തിന്റെ പേര് ‘മണപ്പുറം ഫിനാൻസ് ലിമിറ്റഡ്’.  രഘുവര സദൃശ്യനായ ആ മകൻ –
ശ്രീ. വി.പി.നന്ദകുമാർ.

സ്വപ്നങ്ങൾ ഓരോന്നായ് കൊയ്‌തെടുക്കുന്ന, ഞങ്ങളുടെ (യുണീക്ക് ടൈംസ്) രക്ഷാധികാരിയും, മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശ്രീ.വി.പി.നന്ദകുമാർ 2013 ലെ ഇന്ത്യയിലെ ഏറ്റവും ‘വിലപിടിപ്പുള്ള 100 സി.ഇ.ഒ.’ മാരിൽ 42- ാംമത് എന്ന BT- PWC ഇന്ത്യയുടെ പ്രഖ്യാപനം ഞങ്ങൾ അഭിമാനപൂർവ്വം ഉദ്ധരിക്കട്ടെ. അദ്ദേഹത്തെ തേടിയെത്തിയ അസംഖ്യം പുരസ്‌ക്കാരങ്ങളു ടെയും, ബഹുമതികളുടെയും താളുകളിൽ പുതിയൊരദ്ധ്യായമാണിത്.

സ്വതന്ത്രഭാരതത്തിന്റെ ശൈശവദശയിൽ 1949 ലാണ് വി.സി.പത്മനാഭൻ തന്റെ ബിസിനസ്സ് ആരംഭിച്ചത്.  പിന്നീട് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഒരു പ്രമുഖ വാണിജ്യ ബാങ്കിലെ ഓഫീസർ ഉദ്ദ്യോഗം രാജിവെച്ചാണ് വി.പി.നന്ദകുമാർ സ്ഥാപനം ഏറ്റെടുത്തത്.  അന്ന് 25 ലക്ഷം രൂപയുടെ നിക്ഷേപവും പണയ വസ്തുവായ് തിരികെ നൽകുവാനുള്ള ഏതാനും പവൻ സ്വർണ്ണാഭരണങ്ങളുമാണ് കയ്യിൽ ഉണ്ടായിരുന്നത്.  എന്നാൽ അതിലുപരി ജനങ്ങൾ അദ്ദേഹത്തിന്റെ അച്ഛനിൽ അർപ്പിച്ചിരുന്ന അനിർവചനീയമായ വിശ്വാസം മുതൽക്കൂട്ടായ് ഉണ്ടായിരുന്നു.  പിന്നീടങ്ങോട്ടു വളർച്ചയുടെ സോപാനങ്ങൾ ഓരോന്നായ് കയറി ഭാരതത്തിലുടനീളം വളർന്ന് പന്തലിച്ച് ജനമനസ്സുകളിൽ വിശ്വാസത്തിന്റെ തിരി തെളിയിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.

1992ൽ കമ്പനി ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുവാനുള്ള ശ്രമങ്ങൾ തുടങ്ങി.  അന്ന് മൂന്ന് കോടി രൂപയിൽ കുറയാത്ത ആസ്തിയും തുടർച്ചയായ് മൂന്ന് വർഷം ലാഭത്തിൽ പ്രവൃത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ബി.എസ്.സി.യിൽ ലിസ്റ്റ് ചെയ്യുവാനുള്ള മാനദണ്ഡം.  ഇതെല്ലാം പൂർത്തിയാക്കി പേര് ലിസ്റ്റ് ചെയ്ത സന്ദർഭത്തിലാണ് ഹർഷദ് മേത്തയുടെ  ഓഹരി കുംഭകോണം ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചു കുലുക്കിയത്.  ഒരു അശ്വമേധത്തിന് തയ്യാറെടുത്തിരുന്ന മണപ്പുറത്തിന് ഈ അവസ്ഥയെ അതിജീവിക്കാനാവുമോ എന്ന് പലർക്കും സംശയങ്ങൾ ഉണ്ടായിരുന്നു.  ഈ സന്ദർഭത്തിലാണ് പഴയ മദ്രാസിൽ ഒരു കോൺഫറൻ സിനിടെ സിംഗപ്പൂർ സർക്കാരിന്റെ നിക്ഷേപ സ്ഥാപന മേധാവികളുമായി പരിചയപ്പെട്ടത്.  മണപ്പുറം ഗ്രൂപ്പിനെക്കുറിച്ച് ഒരു പ്രബന്ധം അദ്ദേഹം അവതരിപ്പിക്കുകയും കമ്പനിയുടെ വളർച്ചാനിരക്കിൽ ആകൃഷ്ടരായ അവർ നൂറ് കോടി രൂപ വായ്പ വാഗ്ദാനം ചെയ്യുകയും ചെയ്തു.  പിന്നീടുള്ള മണപ്പുറം ഗ്രൂപ്പിന്റെ വളർച്ച മറ്റ് കമ്പനികൾക്കും ധന നിക്ഷേപത്തിന് പ്രചോ ദനം നൽകി.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഇറക്കുമതി രാജ്യമായ ഭാരതത്തിന്റെ സ്വർണ്ണ ശേഖരത്തിൽ സിംഹഭാഗവും ഗ്രാമങ്ങളിലാണെന്ന തിരിച്ചറിവാണ് മണപ്പുറം ഗ്രൂപ്പിനെ ഭാരതത്തിന്റെ ഓരോ കോണിലേക്കും ഇറങ്ങിച്ചെല്ലുവാൻ പ്രേരിപ്പിച്ചത്.  മാത്രമല്ല ഈ ഗ്രാമങ്ങളിൽ ജനങ്ങൾ പണത്തിന്റെ ആവശ്യ ത്തിനായി കഴുത്തറക്കുന്ന പ്രാദേശിക വട്ടിപ്പലിശക്കാരെയാണ് ആശ്രയി ച്ചിരുന്നത്.  ഇവിടെ സുതാര്യതയെക്കുറിച്ച് ചോദ്യം എന്നതു പോയിട്ട് ചിന്തി ക്കുക എന്നതു തന്നെ അപ്രസക്തമായിരുന്നു.  ഈ അവസരത്തിലാണ് പണയം വയ്ക്കുന്ന സ്വർണ്ണത്തിന്റെ പരമാവധി മൂല്യത്തിന് മിതമായ നിരക്കിൽ (LTV Loan to value ratio) വായ്പ നൽകുന്ന സമ്പ്രദായവുമായ് മണപ്പുറം മുന്നോട്ട് വന്നത്.  രാജ്യത്തെ 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3300 ഓളം  ശാഖകളും ഇരുപത് ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും മണപ്പുറം ആർജ്ജിച്ചു കഴിഞ്ഞു.  2600 കോടി രൂപയുടെ മൂലധനവുമായി 10000 കോടി രൂപയുടെ ബിസിനസ്സ് (AUM) നടത്തുന്ന മണപ്പുറം ഗ്രൂപ്പിന്റെ 2020 പ്ലാനിൽ 35,000/- കോടി രൂപയുടെ ബിസിനസ്സാണ് വിഭാവനം ചെയ്യുന്നത്.  വരും വർഷങ്ങളിൽ സ്ഥാപനത്തിന്റെ പ്രധാന ബിസിനസ്സായ സ്വർണ്ണവായ്പകളിൽ നിന്നുള്ള വരുമാനം അമ്പത് ശതമാനവും ബാക്കി അമ്പത് ശതമാനം പുതിയതായ് തുടങ്ങുന്ന സ്ഥാപനങ്ങളിൽ നിന്നുമായിരിക്കും.  2020 ലേക്കുള്ള ദീർഘ വീക്ഷണത്തോടെയാണ് മണപ്പുറം ഗ്രൂപ്പ് മുന്നോട്ട് കുതിക്കുന്നത്.  ഇതിന് മുന്നോടിയായി 2010 മാർച്ചിൽ വലപ്പാടിൽ ആരംഭിച്ച റിതി ജ്വല്ലറിക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്.  BIS ഹോൾ മാർക്ക് ചെയ്ത 916+1 ആഭരണങ്ങളാണ് ഇവിടെ വിപണനം ചെയ്യുന്നത്.

ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ മണപ്പുറം ഗ്രൂപ്പ് ഭവന, വാഹന വായ്പാ പദ്ധതികൾക്ക് കൂടി തുടക്കമിടുകയാണ്.  മണപ്പു റത്തിന് കീഴിൽ പുതിയ അനുബന്ധ സ്ഥാപനങ്ങൾ രൂപീകരിച്ചാണ് തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ ഈ പദ്ധതി നടപ്പിലാക്കുക.  ഈ പദ്ധതിക്കായി പബ്ലിക്ക് ഇഷ്യൂവിലൂടെ ഇരുന്നൂറ് കോടി രൂപ മണപ്പുറം ഫിനാൻസ് സമാഹരിക്കും.  ഇപ്പോൾ ഭവന വായ്പാ പദ്ധതികൾ തുടങ്ങുവാൻ നാഷ്ണൽ ഹൗസിംഗ് ബാങ്കിൽ രജിസ്റ്റർ ചെയ്യുന്നതിലും റിസർവ്വ് ബാങ്കിന്റെ അനുമതിക്കുമായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ലിൽ പതിരുണ്ടെന്ന് വലപ്പാട്, നാട്ടിക എന്നീ കടലോരമേഖലകളിലെ ജനങ്ങൾ പറയും.  ഇവിടെയുള്ള ദാരിദ്ര്യമേഖലയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് നാല് വർഷമായി സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ സൗജന്യമായ് നൽകുന്നത് മണപ്പുറം ഗ്രൂപ്പാണ്.  വലപ്പാട്, നാട്ടിക, തളിക്കുളം, എടത്തി രുത്തി, വാടാനപ്പിള്ളി, കൈപ്പമംഗലം, എങ്ങണ്ടിയൂർ എന്നീ കടലോര പ്രദേശങ്ങളിലെ ഇരുപതിനായിരത്തിലേറെ കുടുംബങ്ങൾക്ക് മികച്ച ആശു പത്രികളിൽ സൗജന്യമായ ചികിത്സാ സൗകര്യമാണ് മണപ്പുറം ജനരക്ഷാ ആരോഗ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.  കഴിഞ്ഞ നാല് വർഷത്തിനിടെ 11
കോടി രൂപ ചികിത്സാ സഹായമായ് നൽകി.  ഒരു കോടി രൂപയാണ് മണപ്പുറം ഗ്രൂപ്പ് ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കുള്ള പ്രീമിയമായി വർഷം തോറും അടയ്ക്കുന്നത്.

പിന്നോക്കാവസ്ഥയിലുള്ളവരുടെ വിദ്യാഭ്യാസ വളർച്ചയ്ക്ക് പ്രവർത്തി ക്കുന്ന മണപ്പുറം അക്കാദമി ഓഫ് ഹയർ എഡ്ജ്യൂക്കേഷൻ അനേകർക്ക് നല്ല ഭാവിയുടെ വാതായനമാണ് തുറന്നു നൽകിയത്.  തൃശ്ശൂർ, പാലക്കാട് ജില്ല കളിലെ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകി അവരെ സാമ്പത്തീകമായ് സ്വയം പര്യാപ്ത മാക്കുന്ന പദ്ധതി നടപ്പിലാക്കുവാനുള്ള ശ്രമത്തിലാണ്.  ഇന്ത്യയിലെ ഏറ്റവും വലിയ പാലിയേറ്റീവ് കെയർ പ്രസ്ഥാനമായ ആൽഫ പാലിയേറ്റീവ് കെയ റിന്റെ സൗജന്യ സേവനങ്ങൾക്കും മണപ്പുറം സാമ്പത്തിക പിന്തുണ നൽ കുന്നു.  കൂടാതെ മിതമായ നിരക്കിൽ ആതുര ശുശ്രൂഷ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മാകെയറും ദന്താശുപത്രിയും 17 കോടി രൂപ ചിലവിൽ കലൂരിൽ മണപ്പുറം ഗ്രൂപ്പ് സ്ഥാപിച്ചിട്ടുണ്ട്.

ഈ ബിസിനസ്സ് സാഹചര്യങ്ങൾക്കിടയിലും, ഒരു കർഷക കുടുംബത്തിൽ ജനിച്ച ഇദ്ദേഹം തന്നിലെ കർഷകനെ ഉയിരോടെ നിലനിർത്തുന്നുണ്ട്.  അതി വിശാലമായ തെങ്ങിൻതോട്ടത്തിന് നടുവിലായാണ് ഭവനം പണികഴിപ്പിച്ചത്.  വീടിനോട് ചേർന്ന് അദ്ദേഹം അരുമകളായ് വളർത്തുന്ന നിരവധി ജീവ ജാലങ്ങൾ ഉണ്ട്.  അലങ്കാര – വളർത്തു മത്സ്യങ്ങൾ, ലൗ ബേർഡ്‌സ്, അത്യ പൂർവ്വ വിദേശ പക്ഷികൾ, വാത്ത, തത്ത, കൾക്ക്, എമു, ഒട്ടക പക്ഷി ഇവയെല്ലാം മനുഷ്യനും, പ്രകൃതിയും ഒത്തിണങ്ങി കഴിയുന്ന അത്ഭുതാ ന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു.  മണപ്പുറം ഗ്രൂപ്പിന് കീഴിൽ ഒരു കമ്പനി രൂപീകരിച്ചാണ് കർഷക പ്രവർത്തനങ്ങൾക്ക് നന്ദകുമാർ നേതൃത്വം നൽ കുന്നത്.

സുതാര്യതയും നിസ്വാർത്ഥമായ സേവനവുമാണ് ശ്രീ. വി.പി.നന്ദകുമാറി നെയും മണപ്പുറം ഗ്രൂപ്പിനെയും ബിസിനസ്സിലെ ഒരു വൻ വൃക്ഷമായ് വളർത്തിയത്.  ഇദ്ദേഹത്തിന്റെ ഓരോ പുതിയ ചുവടുവയ്പ്പിലും കുടുംബ ത്തിന്റെ പിന്തുണയുണ്ട്.   ഇദ്ദേഹത്തിന്റെ പത്‌നി ശ്രീമതി സുഷമ, നാട്ടിക ഹൈസ്‌ക്കൂളിൽ നിന്നും ഹെഡ്മിസ്ട്രസ്സായി വിരമിച്ചു.  മൂന്ന് മക്കൾ; യു.കെ.യിൽ നിന്നും എം.ബി.എ.ബിരുദം നേടിയ മകൻ സൂരജ് നന്ദൻ, മണപ്പുറം ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റാണ്.   ഗൈനക്കോളജിസ്റ്റായ മകൾ ഡോ.സുമിത, ഭർത്താവ് ഡോ.ജയശങ്കറിനൊപ്പം എറണാകുളത്താണ് താമസം. ഇളയമകൻ സുഹാസ് നന്ദൻ എം.ബി.എ.പഠനത്തിനായി യു.കെ.യിലേക്ക് പോവുകയാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.