സജിമോൻ പാറയിൽ : സ്വപ്നങ്ങളുടെ രാജശില്പി

സജിമോൻ പാറയിൽ : സ്വപ്നങ്ങളുടെ രാജശില്പി

4തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് പഴമൊഴി.  ഇക്കൂട്ടർക്ക് ജീവിത ത്തിലെ കഷ്ടപ്പാടുകളും, വേദനകളും ലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപല കകളാണ്.  അനുഭവങ്ങൾ വിലമതിക്കാനാവാത്ത സമ്പത്താണ്.  ഇവർ മരപ്പച്ചകളുടെ തണലിൽ വിശ്രമിക്കാറില്ല.  നിദ്രയിലെ സ്വപ്നങ്ങളല്ല ഇവരുടെ സ്വപ്നങ്ങൾ.  ജീവിതത്തിലെ കല്ലും, മുള്ളും നിറഞ്ഞ ഇടനാഴികൾ ഇവരുടെ കണ്ണുകളിൽ പരവതാനികളാണ്.  ഇവർ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് വിജയങ്ങൾ ഓരോന്നായ് കീഴടക്കുന്നവരാണ്.  ഇവ ജീവിതത്തിലൂടെ അന്വർത്ഥമാക്കിയ ഒരു സാധാരണക്കാരനായ മനുഷ്യനാണ് ശ്രീ.സജിമോൻ പാറയിൽ.  ഇദ്ദേഹത്തിന്റെ 11-ാം മത്തെ വയസ്സിൽ ബസ്സ് കണ്ടക്ടറായിരുന്ന അച്ഛൻ മരിച്ചതിനെ തുടർന്ന് അമ്മയും, മൂത്ത സഹോ ദരിയും, മൂന്ന് അനുജന്മാരും അടങ്ങുന്ന കുടുംബത്തിന്റെ ചുമതല സജിമോന്റെ ചുമലിലായി.  മുണ്ടക്കയത്തെ തെരുവോരങ്ങളിൽ തന്റെ മുത്തശ്ശിക്കൊപ്പം തേങ്ങയും, മുട്ടയും, പച്ചക്കറികളും വിറ്റാണ് തന്റെ ഇന്നത്തെ വിശാലമായ ബിസിനസ്സ് ലോകത്തിന് അസ്ഥിവാരം പണിതുയർത്തിയത്.  കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിക്കൊണ്ട് തന്നെ എസ്.എസ്. എൽ.സി. പൂർത്തിയാക്കി.  പ്രീ-ഡിഗ്രി വിജയിക്കുവാനായില്ലെങ്കിലും പിന്നീട് സിവിൽ ക്രാഫ്റ്റ്‌സ്മാൻ പഠനം അദ്ദേഹം വിജയകരമായി പൂർത്തിയാക്കി.

തന്റെ ബാല്യത്തെക്കുറിച്ച് സജിമോൻ പറയുന്നതിങ്ങനെ; ‘ഏത് പാതിരാ ത്രിയിലും ഉറക്കത്തിൽ നിന്നും എന്നെ വിളിച്ച് മുണ്ടക്കയത്ത് ചക്ക എവിടെ കിട്ടുമെന്നോ അതിന്റെ വിലയോ ഒരു ജീപ്പിൽ എത്ര ചക്ക നിറയ്ക്കാൻ സാധിക്കുമെന്നോ ചോദിച്ചാൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ എനിക്ക് പറയുവാൻ സാധിക്കുമായിരുന്നു.  എന്റെ മുത്തച്ഛൻ എനിക്ക് 200/- രൂപ അദ്ദേഹത്തെ സഹായിക്കുന്നതിന് പ്രതിഫലവും തരുമായിരുന്നു.  എന്റെ മുത്തശ്ശി എനിക്ക് വഴികാട്ടിയും, കാണപ്പെട്ട ദൈവവും ആയിരുന്നു.  35 വർഷങ്ങൾക്ക് മുമ്പ് എന്റെ മുത്തശ്ശി ആദ്യമായി എന്നെ ഒരു ലിഫ്റ്റിൽ കയറ്റിയതും കൂടെയുണ്ടായിരുന്ന ഒരു ബന്ധുവിനോട് താൻ ചെറുമകനെ പുതിയ സാങ്കേതികവിദ്യകളൊക്കെ പരിചയപ്പെടുത്തുവാൻ കൊണ്ടുവന്നതാ മെന്നും പറയുന്നത് ഞാൻ ഇന്നും ഓർക്കുന്നു.  എന്റെ എല്ലാ ബിസിനസ്സ് മേഖലകളിലും ആധുനികത കൊണ്ടുവരുവാൻ ശ്രമിക്കുന്നതിന് മുത്തശ്ശി ഒരു പ്രേരണയാണ്.’

ബിസിനസ്സ് ലോകത്തേക്ക് കടക്കുമ്പോൾ സജിമോന്റെ മുന്നിൽ ശൂന്യ തയായിരുന്നു.  ആ ശൂന്യത തന്റെ പുതിയ ആശയങ്ങൾ വിരിയിക്കുവാനുള്ള വിളനിലമായ് അദ്ദേഹം വിനിയോഗിച്ചു.  മുതലാളിയും, തൊഴിലാളിയും ഒരാൾ തന്നെയാവുമ്പോഴുള്ള സ്വാതന്ത്ര്യം അദ്ദേഹം പുതിയ മാനങ്ങൾ തേടുവാനുള്ള പ്രേരണയായി.  റോമാസാമ്രാജ്യം ഒരു ദിവസം കൊണ്ട് പണിതീർത്ത താണെന്ന് പറഞ്ഞാലും ജീവിത വിജയം ഒരു ദിവസം കൊണ്ട് നേടാനാ വില്ലെന്ന് വിശ്വസിക്കുന്നയാളാണ് സജിമോൻ.  വിജയം കൈവരിച്ചവരെ ക്കുറിച്ച് സജിമോൻ പറയുന്നതിങ്ങനെ ‘മണ്ണിനടിയിലെ ചെളിയിൽ നിന്നും ലഭിക്കുന്ന മാലിന്യങ്ങൾ അരിച്ചു നീക്കി തീച്ചൂളയിൽ  ശുദ്ധീകരിച്ചാണ് മനോഹരമായ സ്വർണ്ണം ഉടലെടുക്കുന്നത്.  പി.റ്റി.ഉഷയും, സച്ചിൻ ടെൻഡുൽക്കർ, മോഹൻലാൽ തുടങ്ങി ജീവിത വിജയം കൈവരിച്ചവർ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചവരല്ല.  നിരന്തര പ്രിശ്രമവും, അദ്ധ്വാനവുമാണ് അവർക്ക് ഇന്ന് അനുഭവിക്കുന്ന ബഹുമതികളും പ്രശസ്തിയും നേടിക്കൊ ടുത്തത്’.

സജിമോൻ ബിറ്റ്‌സ് ഗ്രൂപ്പിന് തുടക്കമിട്ടത് സൗദി അറേബ്യയിലെ രണ്ടാമത്തെ വ്യവസായിക നഗരമായ യാമ്പുവിലാണ്.  നാല് ജീവനക്കാർ മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്.  അവിടെ നന്നും ജൈത്രയാത്ര ആരംഭിച്ച ബിറ്റ്‌സ് ഗ്രൂപ്പ് ഇന്ന് സൗദി അറേബ്യയിൽ മൂന്ന് ശാഖകളും, ഖത്തർ, ബഹറിൻ, അൾജീരിയ, സിംഗപ്പൂർ, മലേഷ്യ, ഇന്ത്യോനേഷ്യ, ഇന്ത്യ എന്നിങ്ങനെ മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, സൗത്ത് ഏഷ്യ മുഴുവൻ വ്യാപിച്ച അതിബൃഹത്തായ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു.  ബിറ്റ്‌സ് ഗ്രൂപ്പിന്റെ കീഴിൽ ബിറ്റ്‌സ് അൽ അറേബ്യ, ബിറ്റ്‌സ് ഇൻഡ്യാന, ബിറ്റ്‌സ് എച്ച്.അർ ആന്റ് മാൻപവർ കൺസൾട്ടൻസി സർവ്വീസസ്, ആർബിൻ എൻജിനീയറിംഗ്, ഹൈ-ടെക് NDT ഇൻസ്‌പെക്ഷൻ സർവ്വീസസ് തുടങ്ങിയ ഉപസ്ഥാപനങ്ങളും യേശുദാസ് ഹാർട്ട് കെയർ ഫൗണ്ടേഷനുമായ് ചേർന്ന് പ്രവർത്തിക്കുന്ന ബിറ്റ്‌സ് കെയർ ഫൗണ്ടേഷനും ഉണ്ട്.  ഈ ഫൗണ്ടേഷൻ ജാതി – മത – രാഷ്ട്രീയ – ലാഭ ചിന്തകളില്ലാതെ വൈദ്യ സഹായം ആവശ്യമുള്ളവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നു.  കൂടാതെ അനാഥരായിട്ടുള്ള കുട്ടികളുടെ ക്ഷേമത്തിനും എല്ലാവിധ സഹായങ്ങളും നൽകി വരുന്നു.   ബിറ്റ്‌സ് അൽ അറേബ്യ പ്രൊജക്ട് മാനേജ്‌മെന്റ്, എൻജിനീയറിംഗ് ഓയിൽ ആന്റ് ഗ്യാസ് മേഖലകളിലെ നിർമ്മാണം, ഇലക്‌ട്രോ മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, പെട്രോളിയം ഇന്റസ്ട്രിയുമായ് ബന്ധപ്പെട്ട ഓയിൽ – ഗ്യാസ് പൈപ്പ്‌ലൈൻ സർവീസ്, പവർ പ്ലാന്റുകൾ, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ, HVAC സിസ്റ്റം തുടങ്ങി നിരവധി മേഖലകളിൽ കരുത്ത് തെളിയിച്ചിട്ടുണ്ട്.

ആർബിൻ, തികഞ്ഞ തൊഴിൽ വൈദഗ്ധ്യം ഉള്ള എൻജിനീയറിംഗ് കമ്പനി യാണ്.  പ്രോസസ്സ്, പ്ലാന്റ്, ആർക്കിടെക്ച്ചറൽ, സിവിൽ, സ്ട്രക്ച്ചറൽ, മെക്കാ നിക്കൽ, പൈപ്പിംഗ്, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കൺട്രോൾ ഡിസൈൻ തുടങ്ങി എൻജിനീയറിംഗിന്റെ വൈവിധ്യങ്ങളായ മേഖലകളിൽ ആർബിൻ സേവനങ്ങൾ നൽകുന്നു.  ആർബിനിലെ എൻജിനീയർമാർ ഏറ്റവും മികച്ചതും സമയബന്ധിതമായ് നിർവ്വഹിക്കുന്നതിനുള്ള പദ്ധതികൾ വാണിജ്യ -വ്യാപാര മേഖലകളിലും പ്രൊസെസ്സസ് പ്ലാന്റ് മോഡിഫിക്കേഷൻ, എക്‌സ് പാൻഷൻ, പ്രൊപ്പോസൽ പ്രിപ്പറേഷൻ എന്നിങ്ങനെ നിരവധി മേഖലകളിലും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.  എല്ലാ വ്യവസായ മേഖലകളിലും സാന്നിദ്ധ്യവും, സേവനവും ഉണ്ടെങ്കിലും സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത് ഇൻസ്‌പെ ക്ഷൻ, പ്രൊക്യുർമെന്റ്, ട്രെയ്‌നിംഗ് സർവ്വീസ് എന്നിവയിലാണ്.

1998ൽ സിംഗപ്പൂർ ആസ്ഥാനമായാണ് ഹൈ-ടെക് NDT ഇൻസ്‌പെക്ഷൻ സർവ്വീസ് ആരംഭിച്ചത്.  മലേഷ്യ, ഇന്ത്യ, ഇന്തോനേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽ റീജിയണൽ ഓഫീസുകളും ഉണ്ട്.  കമ്പനി, അഡ് വാൻസ്ഡ് NDT സർവ്വീസ്, കൺവെൻഷണൽ NDT സർവ്വീസ്, NDT ട്രെയ്‌നിംഗ് സർവ്വീസ്, ASMEU സ്റ്റാമ്പ് ഓഡിറ്റ് എന്നീ മേഖലകളിൽ മേധാവിത്വം പുലർത്തുന്നു.  പുതിയ ശാഖകൾ ഒമാൻ, ഖത്തർ, അബുദാബി, അൾജീരിയ, നൈജീരിയ എന്നീ രാജ്യങ്ങളിൽ കൂടി ആരംഭിക്കുവാനുള്ള ശ്രമത്തിലാണ്.

ബിറ്റ്‌സ് ഇൻഡ്യാന, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായ് ലോകത്തിലെ ഏറ്റവും ആദ്യത്തെ ലിനൻ റെഡിമെയ്ഡ് സ്ഥാപനമാണ്.  ഇന്ത്യയിൽ ഉടനീളം ഷോറൂമുകൾ ഉള്ള കമ്പനി, ലിനൻ ഉല്പന്നങ്ങൾ നിർമ്മാണവും രൂപകല്പനയും സ്വന്തം സ്റ്റുഡിയോകളിലും യൂണിറ്റു കളിലുമാണ് നിർവ്വഹിക്കുന്നത്.  വസ്ത്രനിർമ്മാണത്തിനായുള്ള തുണിത്തരങ്ങ ളിലധികവും ഫ്രാൻസ് ബെൽജിയം, അയർലന്റ് എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. കമ്പനിയുടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളി ലേക്കുള്ള വ്യാപനത്തോടൊപ്പം പുരുഷന്മാർക്കും സ്ത്രീകൾക്കും ആയ് സർട്ടി ഫൈഡ് ഓർഗാനിക് കോട്ടൺ ഉല്പന്നങ്ങൾ പുതിയതായി അവതരിപ്പി ക്കുന്നതായിരിക്കും.   CBSE യുടെ കീഴിൽ വരുന്ന സ്‌കൂളുകളും ബിറ്റ്‌സ് ഗ്രൂപ്പിനുണ്ട്.  ‘ഞങ്ങൾ ഭാവിയിലേക്കുള്ള വീക്ഷണത്തോടെ, ആ സാഹചര്യ ത്തിലെ മാത്സര്യവും, അന്ന് കുട്ടികൾക്കുണ്ടായിരിക്കേണ്ട വിവേചന ബുദ്ധിയും, നന്മയും തിരിച്ചറിഞ്ഞ് അതിനനുസൃതമായ വിദ്യാഭ്യാസ രീതി യാണ് അവലംബിച്ചിരിക്കുന്നത്.  സമൂഹത്തിനും, ലോകത്തിനും ഉപകാര മാവുന്ന നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഞങ്ങൾ പ്രാധാന്യം കല്പിക്കുന്നു.  മാത്രമല്ല കുട്ടികളിലെ കഴിവുകളും, വാസനകളും കണ്ടെത്തി അവയെ പരിപോഷിപ്പിക്കുവാനും അവർ അർഹിക്കുന്ന സംരംക്ഷണം നൽകുവാനും ഞങ്ങൾ ശ്രദ്ധിക്കുന്നു’.  സ്‌കൂളിനെക്കുറിച്ചുള്ള സജിമോന്റെ അഭിപ്രായം.

അസംഖ്യം സ്ഥാപനങ്ങൾ കീഴിലായുള്ള ബിറ്റ്‌സ് ഗ്രൂപ്പ് ചെന്നെത്താത്ത മേഖലകൾ വിരളമാണ്.  ഓയിൽ ആന്റ് ഗ്യാസ്, പവർ ആന്റ് വാട്ടർ, കൺ സ്ട്രക്ഷൻ സപ്പോർട്ട്, പ്രൊജക്റ്റ് മാനേജ്‌മെന്റ്, എൻജിനീയറിംഗ്, E & I ജോബ്‌സ്, ഫാഷൻ ആന്റ് ലൈഫ് സ്റ്റൈൽ, പിന്നെ ഭാവിതലമുറയെ വാർത്തെടുക്കുന്ന വിദ്യാലയങ്ങളും.  ഈ വർഷം കമ്പനി അയർലന്റ്, കംപോഡിയ, സൗത്ത് ആഫ്രിക്ക, കസഖ്സ്ഥാൻ, കുർദ്ദിസ്ഥാൻ എന്നിവിട ങ്ങളിലേക്ക് വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ്.  സജിമോൻ പാറയിൽ ബിസിനസ്സിൽ മാത്രമല്ല ഫാഷൻ ഡിസൈനിംഗ് രംഗത്തും തന്റെ വ്യക്തിമദ്ര പതിപ്പിച്ചിട്ടുണ്ട്.  കഴിഞ്ഞ മിസ്സ്.സൗത്ത് ഇന്ത്യ, മിസ്സ.്ക്വീൻ ഓഫ് ഇന്ത്യ എന്നിവയുടെ ജഡ്ജായിരുന്നു സജിമോൻ.  അതുപോലെ ഡോൾസ്, രാവ് എന്നീ മലയാള സിനിമകളിലൂടെ, സിനിമയുടെ അഭ്രപാളികളിൽ കൂടി അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചു.

ആത്മസമർപ്പണവും, കഠിനാദ്ധ്വാനവുമാണ് സജിമോൻ പാറയിലിനെ ഇന്ന ത്തെ നിലയിലേക്ക് ഉയർത്തിയത്.  തിരക്കിനിടയിൽ നിന്നും തിരക്കിലേക്കുള്ള ബിസിനസ്സ് യാത്രകളിലും ഇദ്ദേഹം താൻ നടന്നുവന്ന വഴികളും, ബുദ്ധിമുട്ടു കളും ഓർക്കുന്നു.  ജീവിതത്തിൽ ഉയരുവാൻ ആഗ്രഹിക്കുന്നവരോട് സജിമോൻ പാറയലിന് പറയുവാനുള്ളത് ഇതാണ്.  ‘ആകാശത്തോളം സ്വപ്നം കാണുക.  ആത്മാർത്ഥമായി പരിശ്രമിക്കുക.  ലക്ഷ്യത്തിലെത്തു ന്നതുവരെ അത് തുടരുക.  പ്രതിസന്ധികൾ മുന്നിൽ വരുമ്പോൾ പിന്തിരിഞ്ഞ് ഓടുകയോ, തന്നോടൊപ്പം ഉള്ളവരെ പിന്തിരിഞ്ഞ് ഓടാൻ പ്രേരിത നാക്കുകയോ അരുത്; മറിച്ച് അതിനെ സധൈര്യം നേരിടുക.  പിന്നിൽ നിന്നും നയിക്കുവാൻ ശ്രമിക്കരുത്.  മുന്നിൽ നിന്നു തന്നെ നയിക്കുക’.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.