ആരോഗ്യകരമായ ജീവിതത്തിന്റെ ചതുർമുഖങ്ങൾ

ആരോഗ്യകരമായ ജീവിതത്തിന്റെ ചതുർമുഖങ്ങൾ

Enjoying the sunസമ്പത്ത്, ആരോഗ്യം, സൗന്ദര്യം, വിജയം ഇവ മനുഷ്യൻ ഉരുവായ കാലം മുതൽ ഉള്ളിടത്തോളം കാലം വരെ പ്രാധാന്യം കല്പിക്കപ്പെടുന്ന നാല് അനിവാര്യ ഘടകങ്ങളാണ്.  ചിലർക്ക് ഇത് ഭൗതിക നേട്ടം മാത്രമാണ്.  എന്നാൽ മറ്റു ചിലർക്ക് അവരുടെ ജീവിതചര്യയാണ്.  ഇരുകൂട്ടരും അവര വരുടെ ഭാഗത്ത് ശരിയാണ്.  ഒരു നാണയത്തിന് രണ്ട് വശങ്ങളുള്ളതുപോലെ സമ്പത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വിജയത്തിനും രണ്ട് അർത്ഥ തലങ്ങളുണ്ട്.

സമ്പത്ത് എന്നത് ചുരുക്കിപ്പറഞ്ഞാൽ മൂല്യമുള്ളതിന്റെ കൈവശ സ്ഥിതി യാണ്.  എല്ലാവരും സമ്പന്നനാവാൻ ആഗ്രഹിക്കുന്നു.  ചിലർ സത്യസന്ധമായ വഴികളിലൂടെ സമ്പത്തിന്റെ പടികൾ ഓരോന്നായി മുകളിലേക്ക് കയറുന്നു.  മറ്റു ചിലർ വളഞ്ഞ വഴികളിലൂടെ മുകളിലെത്തുന്നു.  നമ്മുടെയെല്ലാം സാമ്പത്തിക കാഴ്ചപ്പാട് എന്നത് പണം, കരുതൽ ധനം, നിക്ഷേപങ്ങൾ, വീട് അല്ലെങ്കിൽ സാമ്പത്തിക ശ്രോതസ്സിനെ ആശ്രയിച്ചിരിക്കുന്നു.  സമ്പത്തിന്റെ ഇംഗ്ലീഷ് രൂപമായ Wealth (വെൽത്ത്) പ്രാചീന ഇംഗ്ലീഷ് ഭാഷയിലെ Weal (Well – being/ നല്ലതായിരിക്കുന്ന) the (Condition/ അവസ്ഥ) എന്നാ വാക്കുകൾ സങ്കലനം ചെയ്താണ്.  അതായത് നല്ലതായിരിക്കുന്ന അവസ്ഥ.  സമ്പത്ത് എന്ന് പറയുമ്പോൾ നമ്മൾ പെട്ടെന്ന് ചിന്തിക്കുന്നത് ഭൗതികമായിട്ടായിരിക്കും.  എന്നാൽ യാഥാർത്ഥ്യം സമ്പത്ത് എന്നത് പണം മാത്രമല്ലായെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു.   ‘സമ്പത്തിന്റെ മാനം എന്ന് പറയുമ്പോൾ നിങ്ങൾക്ക് ഉള്ളതെന്താണോ അത് മാത്രം പരിഗണിക്കുന്നതാണ്; അല്ലാതെ നിങ്ങൾക്ക് ഇല്ലാത്തതിന്റേയോ നിങ്ങൾക്ക് നഷ്ടം സംഭവിച്ചതിന്റേയോ കണക്കെടു ക്കുന്നതല്ല’.  എന്ന് ആരോ ശരിയായി പറഞ്ഞു വച്ചിരിക്കുന്നു.  യഥാർത്ഥ സമ്പത്ത് എന്നു പറയുമ്പോൾ അത് ഭൗതികവും അല്ലാത്തതുമായ സമ്പ ത്തിന്റെ സമ്മിശ്രണമാണ്.  ഭൗതികം അല്ലാത്തത് എന്ന് പറയുമ്പോൾ, കുടുംബ ബന്ധങ്ങൾ, സമയം, നല്ല ഓർമ്മകൾ തുടങ്ങിയവയാണ്.  ഇങ്ങനെ ചിന്തിക്കുമ്പോൾ ജീവിതത്തിലെ പ്രശ്‌നങ്ങൾ ലഘൂകരിച്ച് കാണുവാൻ സാധിക്കും.  സന്തോഷം, ആരോഗ്യം, സമാധാനം, ജീവിത വിജയം എല്ലാവ രോടും പുലർത്തുന്ന നല്ല സ്‌നേഹബന്ധം, ജോലിയിലുള്ള ആത്മസംതൃപ്തി, ഇവയെല്ലാം ഒരാളുടെ ജീവിതത്തിൽ അനുഭവവേദ്യമാണെങ്കിൽ നമുക്ക് പറയാം – അയാൾ സമ്പന്നനാണ്!

ആരോഗ്യം എന്നത് രോഗങ്ങളും, ക്ഷീണവും ഇല്ലാത്ത അവസ്ഥ മാത്രമല്ല, മറിച്ച് ശരീരവും, മനസ്സും ഒരുപോലെ സുഖമായിരിക്കുകയും അത് കുടുംബത്തിലും സമൂഹത്തിലും ഒരപോലെ പ്രതിഫലിക്കുകയും ചെയ്യുന്ന അവസ്ഥ കൂടിയാണ്.  ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സു ണ്ടാവൂ എന്ന് നമുക്കറിയാം.  അതിനാൽ ആരോഗ്യം എന്നത് നമ്മുടെ കൈ കളിൽ തന്നെയാണ്.  നമ്മിൽ എത്രപേർ ഇതേക്കുറിച്ച് ചിന്തിക്കുന്നവരാണ്?

ഒരാളുടെ മാനസിക ആരോഗ്യം അയാളുടെ മാനസീക വൈകാരിക സന്തുലി തയെ സൂചിപ്പിക്കുന്നു.  ‘മാനസിക – വൈകാരിക സന്തുലനത്തോടെ ഒരു വ്യക്തി അയാളുടെ സൂക്ഷ്മബുദ്ധിയും, കഴിവുകളും സമൂഹത്തിലെയും, തന്റെ നിത്യജീവിതത്തിലെയും ആവശ്യങ്ങൾ യഥോചിതം പ്രാവർത്തിക മാക്കുവാൻ കഴിയുന്ന അവസ്ഥയാണത്’.  ശാരീരികവും, മാനസീകവുമായ ആരോഗ്യം നമുക്ക് ശരിയായവിധം പ്രവർത്തിക്കുവാനും നമ്മുടെ ലക്ഷ്യങ്ങളെ നേടുവാനും പ്രാപ്തമാക്കുന്നു.

സൗന്ദര്യം എന്നത് പലപ്പോഴും കലാരംഗത്തും മറ്റും പ്രശസ്തരായവരുടെ മേനിയഴകിന്റെ വർണ്ണനയായാണ് സമൂഹം നോക്കികാണുന്നത്.  പുറംമോടി ഒരു മനുഷ്യന്റെ മനസ്സിന്റെ സൗന്ദര്യത്തെക്കാൾ പ്രധാനപ്പെട്ടതാണോ?   ഇല്ലെന്നാണ് ഞാൻ കരുതുന്നത്.  സൗന്ദര്യം പലപ്പോഴും താരതമ്യത്തിനുള്ള ഒരു വാക്കായാണ് ഉപയോഗിക്കുന്നത്.  വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത കാഴ്ചപാടുകളായിരിക്കും ഉണ്ടാവുക.  ഉദാഹരണത്തിന് രണ്ട് വ്യക്തികൾ ചേർന്ന് രണ്ട് യുവതികളുടെ സൗന്ദര്യം വിലയിരുത്തുന്നു.  ആദ്യത്തെയാൾ അയാൾക്ക് ഇഷ്ടപ്പെട്ട യുവതിയെ സുന്ദരിയായി വിലയിരുത്തുന്നു.  എന്നാൽ രണ്ടാമത്തെയാൾക്ക് കൂടുതൽ സുന്ദരിയായ് തോന്നിയത് രണ്ടാമത്തെ യുവതിയായിരിക്കും.  വിലയിരുത്തലുകൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇരുവരും ഈ യുവതികളുടെ മനസ്സിന്റെ സൗന്ദര്യത്തെക്കുറിച്ച് ബോധ വാന്മാരല്ല.   അവരുടെ പെരുമാറ്റം, സ്വഭാവം, സംസ്‌ക്കാരം ഒന്നും മനസ്സിലാ ക്കുവാൻ ഇവർക്ക് കഴിയില്ല.  ജന്മനാ ലഭിക്കുന്ന ശരീര സൗന്ദര്യത്തിന് നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നത് സ്വാഭാവികമാണ്.  പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല.  എന്നാൽ ഒരാളുടെ സ്വഭാവം, പെരുമാറ്റം ചിന്തകൾ ഇവയ്ക്ക് പ്രശംസ ലഭിക്കുക എന്നത് ശ്ലാഘനീയമാണ്.

നഗ്നനേത്രങ്ങൾക്ക് കാണുവാൻ കഴിയുന്ന കാഴ്ചകളുടെ അതിർവരമ്പു കൾക്കും അപ്പുറത്താണ് യഥാർത്ഥ സൗന്ദര്യം നിൽക്കുന്നത്.  ഹൃദയത്തിൽ നിന്നും വരുന്ന ഒരു പുഞ്ചിരി മറ്റൊരാൾക്ക് ആശ്വാസം പകരും; അത് അനുഭവിച്ചറിയുവാനേ കഴിയൂ.  സൗന്ദര്യത്തെ ശരീരത്തിന്റെയോ ഏതെങ്കിലും അവയവത്തിന്റെയോ ആകർഷകത്വം കൊണ്ട് നിർവ്വചിക്കുവാൻ ആവുകയില്ല; അങ്ങിനെ ചെയ്യുകയുമരുത്.  സൗന്ദര്യം എന്നത് ഒരു മത്സര ഇനവുമല്ല.  ജീവിതത്തിൽ സൗന്ദര്യത്തിന് യാതൊരു സമ്മാനങ്ങളും ഇല്ല.  കാരണം യഥാർത്ഥ സൗന്ദര്യം അവർണ്ണനീയവും അപരിമേയവുമാണ്.

വിജയം  സ്വപ്നങ്ങളുടെയും, ലക്ഷ്യങ്ങളുടെയും സാക്ഷാത്ക്കാരമാണ്.  വിജയം എന്നത് അവസാനവുമല്ല.  ഓരോ വിജയങ്ങളും ഒരു ഇടത്താ വളമാണ് അഥവാ അടുത്ത ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടു പടിയാണ്.  നമ്മുടെ ആഗ്രഹങ്ങളേയും, ലക്ഷ്യങ്ങളേയും ശരിയായ ദിശയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.  വിജയത്തെക്കുറിച്ചും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്.  ചിലർ ധനസമ്പാദനത്തെ വിജയമായ് കാണുന്നു.  അല്ലെങ്കിൽ  ഒരു കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി നിയമിക്കപ്പെടുന്നതിനെ വിജയമായ് കാണുന്നു.  എന്നാൽ മറ്റു ചിലർ സ്‌നേഹ സമ്പന്നമായ, തങ്ങളെക്കുറിച്ച് ചിന്തയുള്ള ഒരു കുടുംബത്തെയും, അവർക്ക് വേണ്ടതെല്ലാം നൽകുവാൻ കഴിയുന്നതിനെയും തങ്ങളുടെ വിജയമായ് കരുതുന്നു.

ഒരാളുടെ വിജയം എന്നത് അയാളുടെ ബന്ധു – മിത്രാദികളെയും അവരുടെ ജീവിതത്തിൽ ഇയാൾ കൊണ്ടു വന്ന നല്ല മാറ്റങ്ങളെയും ആശ്രയിച്ചാണെന്ന് ഞാൻ കുരുതുന്നു.  ലോകം മുഴുവനുമുള്ള സമ്പത്ത് അവകാശമാക്കിയാലും നമ്മളെ സ്‌നേഹിക്കുന്നവർ നമ്മോടൊപ്പം ഇല്ലെങ്കിൽ നാം പരാജയമാണെന്ന് പറയേണ്ടി വരും.  ധനവും, പ്രശസ്തിയും, ഉയർന്ന ജോലിയും തനിക്ക് ചേർന്ന ജീവിത പങ്കാളിയും, നല്ല വീടും, കുടുംബവും ഇവയൊക്കെ നേടി പിന്നെ ജോലിയിൽ നിന്നും വിരമിക്കലും വിജയത്തിന്റെ മാനദണ്ഡങ്ങളായ് പലരും കരുതുന്നു.  എന്നാൽ ഇവയൊക്കെ നേടിയിട്ടും ജീവിതത്തിൽ ആഗ്രഹിച്ച സന്തോഷം ലഭിച്ചില്ല എന്ന സങ്കടവുമായ് ജീവിക്കുന്നവരാണ് അധി കവും.  തങ്ങൾക്ക് വിലയേറിയ എന്തോ ഒന്ന് നഷ്ടപ്പെട്ടു എന്ന് അവർ തിരിച്ചറിയുന്നു.

മറ്റ് ചിലർ തങ്ങൾക്ക് ശരിയായ ചിന്തകളും, തീക്ഷണവുമായ ആഗ്രഹവും ഉള്ളതിനാൽ കാത്തിരുന്നാൽ മതി എല്ലാം സത്യമാകും എന്ന് ചിന്തിക്കുന്നു.   ഇത് ശരിയായ ഒരു ചിന്തയല്ല.  പ്രവൃത്തി കൂടാതെയുള്ള വിശ്വാസം നിരർത്ഥകമാണ്.  അതിനാൽ സമ്പത്ത്, ആരോഗ്യം, സൗന്ദര്യം, വിജയം ഇവ കൈവരിക്കുവാൻ ശരിയായ അദ്ധ്വാനവും, വ്യതിചലിക്കാത്ത മനസ്സും ആവശ്യമാണ്.   നമ്മുടെ ലക്ഷ്യമെന്നത് ഒരു വലിയ ബംഗ്ലാവോ മൂന്ന് നാല് കാറോ വിലയേറിയ വസ്ത്രങ്ങളോ നേടുന്നതാവരുത്.  കാരണം എന്തെല്ലാം നേടിയാലും അവസാനം നമ്മോടൊപ്പം അവശേഷിക്കുന്നത് നമ്മൾ ജീവിതത്തിൽ നേടിയെടുത്ത മൂല്യങ്ങൾ തന്നെയായിരിക്കും.  സമ്പത്ത്, ആരോഗ്യം, സൗന്ദര്യം, വിജയം ഇവ മനുഷ്യകുലത്തിന്റെ ആരംഭം മുതൽ പരമ പ്രധാന ഘടകങ്ങൾ ആയിരുന്നു.  അത് ഇന്നും എന്നും അതുപോലെ തന്നെ തുടരുകയും ചെയ്യും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.