ഹോണ്ട സിറ്റി

ഹോണ്ട സിറ്റി

Copy of 2014-Honda-Cityകയ്യിൽ ഏറ്റവും മികച്ചതുള്ളപ്പോൾ അടുത്തത് ഇനിയെന്ത്……..?
ഈ ചോദ്യമായിരിക്കും ഹോണ്ടസിറ്റിയുടെ ഓരോ പുതിയ മോഡലും വിപണിയിലിറങ്ങുമ്പോൾ തോന്നുക.  നിലവിലുള്ള മോഡൽ ഇന്ന് ശക്തമായി വിപണിയിൽ നിൽക്കുമ്പോൾത്തന്നെ ഹോണ്ട, കൂടുതൽ പരിണാമത്തിന് പ്രാധാന്യം കൊടുക്കുകയാണ്.  പ്രത്യേകിച്ച് ഈ നാലാം തലമുറയിൽപ്പെട്ട പുതിയ കാറിന് കഴിഞ്ഞ പതിനഞ്ച് വർഷമായി കാത്തിരുന്ന ഒരു സവിശേഷ തയുണ്ട്, ഡീസൽ എൻജിൻ!

ഇന്ത്യാക്കാരുടെ മനസ്സിനെ തൊട്ടറിഞ്ഞ കമ്പനിയാണ് ഹോണ്ട.  ഇന്ത്യയിൽ ചുവടുറപ്പിച്ച 1998 മുതൽ വിജയകരമായി 4.3 ലക്ഷത്തോളം കാറുകളുടെ വില്പനയാണ് ഹോണ്ട സിറ്റി നേടിയത്.  മൂന്നാം തലമുറയിലെ കാർ മാത്രം വി റ്റഴിഞ്ഞത് ഏകദേശം 1,90,000/- ന് അടുത്താണ്.  ഓരോ മോഡലിന്റെ വരവിനും ഇടയിൽ അഞ്ച് വർഷത്തെ ഇടവേളകളുണ്ട്; ഇപ്പോൾ ‘ഫോർത്ത് ജെനറേഷൻ മോഡൽ’ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.  മുൻവശത്തെ രൂപഭാവങ്ങളിൽ വന്ന മാറ്റം പുതിയ തലമുറയെ ആകർഷിക്കുന്നതാണ്.  വലിയ ക്രോം ഗ്രില്ലും വിസ്തൃതമായ ഹെഡ്‌ലാംപുകളും പരിചിതമാണെങ്കിലും മുൻവശം അല്പം വിശാലമാക്കിയിരിക്കുന്നത് ഒരു തലയെടുപ്പ് നൽകുന്നു.  അതുപോലെ തന്നെ വശങ്ങളും പ്രത്യേകിച്ച് വീതിയുള്ള സൗലൗറ്റ് 50mm ഉള്ള വീൽബേസിനെ എടുത്തുകാട്ടുവാൻ സഹായമാകുന്നുണ്ട്.  പിന്നിൽ ഉയർന്ന ബൂട്ട്‌ലീഡും നീള മുള്ള ടെയ്ൽ ലാംപുകളും ചെറിയതോതിൽ ബി.എം.ഡബ്‌ള്യു ഭാവം നൽകുന്നു.  മുൻകാല മോഡലുകളുടെ അതേ നീളവും വീതിയുമാണ് പുതിയ കാറിനെങ്കിലും പഴയതിനേക്കാൾ 45 കി.ഗ്രാം ഭാരം കുറഞ്ഞതും 10mm ഉയരം കൂടിയതുമാണ്  ഈ പുതിയ അവതാരം.

ഉൾവശത്ത് മികച്ച സ്ഥല വിനിയോഗത്തോടെ നല്ല മാറ്റം കൊണ്ടു വന്നിട്ടുണ്ട്.  ആറടി പൊക്കക്കാർക്കും സുഖമായി ഇരിക്കാ വുന്നതാണ്.  മുൻവശത്തെ സീറ്റുകൾ നല്ലവീതിയുള്ളതും സൈഡ് സപ്പോർട്ട് ഉള്ളതും പഴയ മോഡലു കളെക്കാൾ കനം കുറഞ്ഞതുമാണ്.  ഡാഷ്‌ബോർഡ് പുതിയ ജാസ്സ്‌നെ പോലെ (ഇന്ത്യൻ വിപണിയിലേക്ക് ഉടൻ വരുന്നു) തന്നെ നവീകരിച്ചിരിക്കുന്നു.  നിരവധി നൂതന സംവിധാനങ്ങളാണ് പുതിയ മോഡലിൽ ഒരുക്കിയിരിക്കുന്നത്. കീലെസ്സ് എൻട്രി, ബട്ടൺ സ്റ്റാർട്ട് എൻജിൻ, സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ടച്ച് കൺട്രോൾ എ.സി., റിവേഴ്‌സ് ക്യാമറ, റിയർ എ.സി വെന്റ്‌സ് തുടങ്ങി അസംഖ്യം സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.  പുതിയ തലമുറയിൽപ്പെട്ട മൊബൈൽ ഫോണുകൾക്കും ടാബുകൾക്കുമായ് നാല് ചാർജ്ജിംഗ് പോയിന്റുകൾ ഉണ്ട്.  പിന്നിൽ സ്ലോപ്പിംഗ് ഫ്‌ളോറും നല്ല സീറ്റുകളും ഉണ്ടെങ്കിലും മുകൾ ഭാഗത്ത് സ്ലോപ്പിംഗ് റൂഫ്‌ലൈൻ അനുസരിച്ച് ചെറിയ വിട്ട്‌വീഴ്ചയും ചെയ്തിട്ടുണ്ട്.

സൗകര്യങ്ങൾ ഏറെയുള്ള പുതിയ സിറ്റിയുടെ തുറുപ്പ് ചീട്ട് ഡീസൽ എഞ്ചി നാണ്; ഒപ്പം മികവ് തെളിയിച്ച 1.5 IVTEC മാനുവലിലും, ഓട്ടോയിലും നൽകിയിരിക്കുന്നു.  ഇത് അമേസിലുള്ള 98.6bhp യും 20.4kg-m ടോർക്കും നൽകുന്ന അതേ 1.5 ലിറ്റർ എൻജിനാണ്.  അമേസിലുള്ള രീതിയിൽ തന്നെയാണ് ഗിയർ എങ്കിലും  സിറ്റിയിൽ ആറാമതൊരു ഗിയർ കൂടി നൽകിയിട്ടുണ്ട്.  ഇത് സിറ്റിയുടെ ഫ്യുവൽ എഫിഷ്യൻസി കൂട്ടും.  വാഹനം ഓടിക്കുവാൻ വളരെ എളു പ്പമാണ്.  ടർബോ – ലാഗ് ഇല്ലായെന്ന് തന്നെ പറയാം.  അതിനാൽ 2000 rpm ൽ എത്തുമ്പോഴുള്ള ഒരു കുതിച്ച് ചാട്ടം മറ്റ് ഡീസൽ എൻജിനുകളെപ്പോലെ സിറ്റിയിലും ഇല്ലാത്തത് ചിലർക്കെങ്കിലും ഒരു നഷ്ടമായേക്കാം.

ഹൈവേയിൽ മികച്ച പ്രകടനമാണ് ലഭിക്കുന്നത് എന്നാൽ ഈ രംഗത്ത് ഒപ്പം നിൽക്കുന്ന വെന്റോ, റാപ്പിഡ്, വെർണ വേഗത്തിന്റെ കാര്യത്തിൽ സിറ്റിയേക്കാൾ അല്പം മുന്നിലാണ്.  മറ്റൊരു ന്യൂനത എന്നത് ക്യാബിനിൽ അനുഭവപ്പെടുന്ന വിറയലും ശബ്ദവുമാണ്.  അമേസിൻ ഉള്ളതിനേക്കാൾ കൂടുതൽ സൗണ്ട് ഇൻസുലേറ്ററുകൾ നൽകിയിട്ടുണ്ടെങ്കിലും അലൂമിനിയം ബ്ലോക്കിൽ നിന്നുമുള്ള ശബ്ദം കുറച്ച് അരോചകമാണ്.  എന്നാലും കൂടുതൽ മൈലേജ് ആഗ്രഹി ക്കുന്നവരെ സിറ്റി തൃപ്തിപ്പെടുത്തും.

പെട്രോൾ മോഡലുകളും ആളുകൾക്ക് പ്രിയങ്കരമാണ്.  പഴയ മോഡലിലുള്ള അതേ 1.5IVTEC തന്നെയാണ് ചെറിയ മാറ്റങ്ങളോടെ കൊണ്ടുവന്നിട്ടുള്ളത്.  ഇപ്പോൾ പവർ 116 bhp യും ടോർക്ക് 14.7 kg-m ഉം ആണ്.  ഫ്യുവൽ എവിഷ്യൻസിയും ആയാസരഹിതമായ ഡ്രൈവിംഗും ആരുടെയും മുഖത്ത് പുഞ്ചിരി വിരിയിക്കും.  5 സ്പീഡ് മാനുവലിലും ഏഴ് വിർച്ച്വൽ റേഷ്യുവും പാഡിൽഷിഫ്റ്റും ഉള്ള CVT ഓട്ടോമാറ്റിക്കിലും വാഹനം ലഭ്യമാണ്.  CVT അല്പം ശബ്ദം ഉണ്ടാക്കുന്നതാണെങ്കിലും ഫ്യുവൽ എഫിഷ്യൻസി ഇന്നത്തെ തിര ക്കേറിയ റോഡിന് അനുയോജ്യമാക്കുന്നു.

മുൻകാല മോഡലുകളെപ്പോലെ പുതിയ മോഡലും സ്റ്റിയറിംഗിന്റെ കാര്യത്തിൽ കൃത്യതയുള്ളതും ബോഡി കൺട്രോൾ ഉള്ളതുമാണ്.  കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്നത് അല്പം പ്രശ്‌നം ഉളവാക്കുന്നതാണ്.  എന്നാൽ വേഗത കൂടുന്നതനുസരിച്ച് പ്രശ്‌നം കുറയുകയും ചെയ്യും.  175/65 R15 വീതി കുറഞ്ഞ ടയറുകളും കാഴ്ചയിൽ നിലവാരമില്ലാത്ത ചക്രങ്ങളും ഭംഗിയുള്ള ചട്ടക്കൂടിനോട് നീതിപുലർത്തുന്നതല്ല.  കൂടിയ വേഗതയിൽ ബ്രേക്കിംഗ് ചെയ്യുമ്പോൾ വേണ്ടത്ര ഗ്രിപ്പ് കിട്ടുന്നതിന് ഇതൊരു തടസ്സമാണ്.

2014 ജനുവരി ആദ്യ ആഴ്ച ഇവ ഇറങ്ങുന്നതിന് ഒന്നരമാസം മുമ്പാണ് സിറ്റിയുടെ മൂന്ന് മോഡലുകൾ ഡ്രൈവ് ചെയ്യാൻ എനിക്ക് അവസരം കിട്ടിയത്.  മികച്ച ഇന്റീരിയറും സൗകര്യങ്ങളും നൽകുന്ന പുതിയ സിറ്റി പഴയ മോഡലിന് പകരം വയ്ക്കുന്നത് മാത്രമല്ല നിർത്തി വച്ച ‘സിവിക്’ ന്റെ ഒഴിവ് കൂടി നികത്തുന്നതാണ്.  അടുത്ത അഞ്ച് വർഷവും ഹോണ്ട സിറ്റി ഇന്ത്യൻ നിരത്തുകൾ കീഴടക്കി വിജയത്തിന്റെ പുതിയൊരു കഥ കൂടി നമുക്ക് നൽകുമെന്ന കാര്യം ഉറപ്പാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.