അംബരചുംബിയായ ബിസിനസ്സ് സമുച്ചയം ‘ഹൈലൈറ്റ് പ്ലാറ്റിനോ’ വ്യാപാരത്തിനായി ഒരുങ്ങുന്നു

അംബരചുംബിയായ ബിസിനസ്സ് സമുച്ചയം ‘ഹൈലൈറ്റ് പ്ലാറ്റിനോ’ വ്യാപാരത്തിനായി ഒരുങ്ങുന്നു

HiLITE_PLATINO_Cochinസംസ്ഥാനത്തിന്റെ വ്യാപാരതലസ്ഥാനമായ കൊച്ചിക്ക് അതിന്റെ വ്യാപാര സൗകര്യങ്ങളെയും സാമ്പത്തിക സാധ്യതകളെയും പുതിയ മാനങ്ങളിലേക്ക് ഉയർത്തുന്ന ഒരു നാഴികക്കല്ല് പദ്ധതി കൂടി.

കൊച്ചിയിലെ അത്യാഢംബര വ്യവസായ പദ്ധതിയായ  ഹെലൈറ്റ് ബിൽഡേഴ്‌സിന്റെ  ഹൈലൈറ്റ് പ്ലാറ്റിനോയിൽ ബിസിനസ്സ് സ്‌പേസ് Lease / Rental ന് നൽകുവാൻ സജ്ജമായിരിക്കുന്നു. വൻകിട കമ്പനികൾ കാംക്ഷിക്കുന്ന എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുമാണ് ഹൈലൈറ്റ് പ്ലാറ്റിനോയെ സജ്ജമാക്കിയിരിക്കുന്നത്.

കോഴിക്കോട് ഹൈലൈറ്റ് ബിസിനസ്സ് പാർക്ക് ആരംഭിക്കുന്നതിലൂടെയാണ്  സംസ്ഥാനം നേരിടുന്ന അത്യാധുനികമായ ബിസിനസ് സമുച്ചയങ്ങളുടെ അപര്യാപ്തതയിലേക്ക് ഹൈലൈറ്റ്  ബിൽഡേഴ്‌സ്  ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. ഡി. എം. ആർ. സി. പോലുള്ള വൻകിട കമ്പനികളുടെയും നിരവധി ഐ ടി കമ്പനികളുടേയും കടന്നുവരവ് ഹൈലൈറ്റ് ബിസിനസ്സ് പാർക്ക്’ ഒരു വൻ വിജയമാക്കി മാറ്റുകയുമുണ്ടായി.

ദക്ഷിണേന്ത്യയിൽ വ്യാപാരം ആരംഭിക്കുക എന്നത് ലക്ഷ്യം വെയ്ക്കുന്ന എല്ലാ വൻകിട കോർപ്പറേറ്റ് കമ്പനികളും ബാങ്കളൂർ, ചെന്നൈ തുടങ്ങിയ വൻ നഗരങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. അവർക്ക് ആവശ്യമായ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഇല്ലാത്തതാണ് കേരളം അവരുടെ പട്ടികയിൽ ഇടം പിടിക്കാത്തതിന്റെ കാരണം. ഈ കുറവ് നികത്തുക എന്ന ലക്ഷ്യം വെച്ച് അതിനുപയുക്തമാം വിധം രൂപകൽപന ചെയ്യപ്പെട്ടതാണ് ഹൈലൈറ്റ്  പ്ലാറ്റിനോ.

കൊച്ചിയിലെ ആദ്യത്തെ അംബരചുംബി വ്യാപാരസമുച്ചയമായ ഹൈലൈറ്റ് പ്ലാറ്റിനോ വൈറ്റില ബൈപ്പാസിലെ നഗരത്തിന്റെ പ്രധാന വ്യാപാര കേന്ദ്രത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 1.8 ലക്ഷം ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ 1.3 ലക്ഷം ചതുരശ്ര അടി ഓഫീസ് space ആണ് ഉള്ളത്. അതുകൊണ്ട് വ്യാപാര സ്ഥാപനങ്ങൾക്ക് അവർക്ക് ആവശ്യമായ വിസ്തൃതിയിലുള്ള സ്ഥലം തിരഞ്ഞെടുക്കുവാനുള്ള  അവസരം ലഭിക്കുന്നു. ആകെ ആറു നിലകകളും, രണ്ട് നിലകളിലായുള്ള കാർ പാർക്കിങ്ങ് സൗകര്യവും, സെൻട്രലൈസ്ഡ് എയർ കണ്ടീഷനിങ്ങും, ഫെസിലിറ്റി മാനേജ്‌മെന്റും ഉള്ള ഹൈലൈറ്റ് പ്ലാറ്റിനോയുടെ ഓരോ നിലയും 24,000 ചതുരശ്ര അടി  വീതമാണ്. നൂറു ശതമാനം പവർ ബാക്ക് അപ്, കോൺഫറൻസ് ഹാൾ, കഫറ്റേരിയ തുടങ്ങിയ മറ്റു സൗകര്യങ്ങളും ഇവിടെ ഉണ്ട്.

ഒന്നാം നിര സൗകര്യങ്ങളും ലോകോത്തര ആന്തരഘടനയും ഏറ്റവും ഉന്നതമായ നിലവാരവും പുലർത്തുന്ന ഹൈലൈറ്റ് പ്ലാറ്റിനോ പ്രശസ്തവും അംഗീകൃതവുമായ സ്ഥാപനങ്ങൾക്കും കോർപറേറ്റുകൾക്കും ഏറ്റവും അനുയോജ്യമായ മേൽവിലാസമാണ്. സ്ഥിതി ചെയ്യുന്ന സ്ഥലം, വൻകിട കമ്പനികളുടെ സാന്നിധ്യം, അത്യാധുനിക  സൗകര്യങ്ങൾ തുടങ്ങിയവ ഹൈലൈറ്റ് പ്ലാറ്റിനോയെ ഉചിതവും സുരക്ഷിതവുമായ വ്യാപാര കേന്ദ്രമാക്കുന്നു.

ഒരു വിജയഗാഥ
കേരളത്തിലാദ്യമായി വൻകിട സ്ഥാപനങ്ങൾക്കായി ഒരു കെട്ടിട സമുച്ചയം ഉണ്ടായത് ഹൈലൈറ്റ് ബിൽഡേഴ്‌സ് കോഴിക്കോട് ‘ബിസിനസ്സ് പാർക്ക്’ അവതരിപ്പിക്കുന്നതോടെ
യാണ്. ചുരുങ്ങിയ കാലയളവിൽ ‘ബിസിനസ്സ് പാർക്ക്’ ഒരു സമ്പൂർണ വിജയമായി മാറിയതോടെ അനേകം ഐ ടി കമ്പനികളും ഡി. എം. ആർ. സി. പോലുള്ള മുൻനിര കമ്പനികളും ബിസിനസ്സ് പാർക്കിൽ തങ്ങളുടെ സംരംഭങ്ങൾ ആരംഭിച്ചു. ആഢംബരമായ ഉൾഭാഗവും മറ്റ് ലോകോത്തര സംവിധാനങ്ങളും കൊണ്ട് സമ്പന്നവും, പ്രശംസാവഹവുമായ ബിസിനസ്സ് പാർക്കിലെ ഓഫീസ് സ്ഥലം കമ്പനികൾക്ക് അവിടെ ഓഫീസ് തുടങ്ങുവാനുള്ള ആത്മവിശ്വാസം നൽകി. ഇത് നിരവധി യുവാക്കൾക്ക് അവരുടെ ആശയങ്ങൾ പുതിയ ഉയരങ്ങളിൽ എത്തിക്കുവാൻ കഴിയും എന്ന ദൃഢവിശ്വാസത്തോടെ വൻ നഗരങ്ങൾ വിട്ട് സ്വന്തം നാട്ടിലേക്ക് വരുവാൻ പ്രചോദനമാവുകയും ചെയ്തു.

ഹൈലൈറ്റ് ബിൽഡേഴ്‌സ്
കോഴിക്കോട് ആസ്ഥാനമാക്കി 2003 മുതൽ പ്രവർത്തിക്കുന്ന നിർമ്മാണ കമ്പനിയാണ് ഹൈലൈറ്റ് ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ഈ ഒരു ദശാബ്ദം കൊണ്ട് കേരളത്തിലെ ഏറ്റവും വിശ്വസ്ത കമ്പനികളിൽ ഒന്നായി മാറുവാൻ ഹൈലൈറ്റിന് കഴിഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച ചില റെസിഡൻഷ്യൽ അപാർട്ട്‌മെന്റുകളും, ലോകോത്തര ഷോപ്പിങ്ങ് മാളുകളും നിർമ്മച്ചതിലൂടെ ഹൈലൈറ്റ് ബിൽഡേഴ്‌സ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് ഒരുപാട് ദൂരം താണ്ടിക്കഴിഞ്ഞു.

വടക്കൻ കേരളത്തിലെ ആദ്യത്തെ  CRISIL റേറ്റഡ് പദ്ധതിയായ ‘ഹൈലൈറ്റ് മെട്രോമാക്‌സ്’, കേരളത്തിലെ ആദ്യത്തേതും സംസ്ഥാനത്ത് വിപ്ലവകരമായി മാറിയതുമായ ഷോപ്പിങ്ങ് മാളായ കോഴിക്കോടുള്ള ‘ഫോക്കസ് മാൾ’ എന്നിങ്ങനെ കേരളത്തിൽ നിരവധി സുപ്രധാന പദ്ധതികൾ ഹൈലൈറ്റ് ബിൽഡേഴ്‌സ് പൂർത്തിയാക്കി കഴിഞ്ഞു. ഹൈലൈറ്റ് ബിൽഡേഴ്‌സിന്റെ ഏറ്റവും ഉൽക്കർഷേച്ഛ നിറഞ്ഞതും, ഇപ്പോൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതും ഇന്ത്യയിലെ ഏറ്റവും വലിയ മിക്‌സഡ് യൂസ് പദ്ധതികളിൽ ഒന്നുമായ കോഴിക്കോടുള്ള ‘ഹൈലൈറ്റ് സിറ്റി’ 32 ലക്ഷം ചതുരശ്ര മീറ്ററിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും വരാൻ പോകുന്നതുമായ പദ്ധതികൾ സംസ്ഥാനം ഇതുവരെ കാണാത്ത തരത്തിൽ വിസ്മയകരമാംവിധം രൂപകൽപന ചെയ്യപ്പെട്ടവയാണ്.

പ്രസിദ്ധീകരണത്തിനായി ഹൈലൈറ്റ് ബിൽഡേഴ്‌സിനു വേണ്ടി തയ്യാറാക്കിയത്:

Vinod Paul
Sr. Manager – Marketing
Mob: 8606007878

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.