മാനസിക സമ്മർദ്ദങ്ങളും അവയുടെ പ്രതിഫലനങ്ങളും

മാനസിക സമ്മർദ്ദങ്ങളും അവയുടെ പ്രതിഫലനങ്ങളും

effects-of-stressമാനസിക സമ്മർദ്ദങ്ങളും അവയുടെ പ്രതിഫലനങ്ങളും

മാനസിക സമ്മർദ്ദങ്ങൾ അല്ലെങ്കിൽ ക്ലേശങ്ങൾ, ഇന്ന് നിത്യജീവിത ത്തിൽ ഉപയോഗിക്കപ്പെടുന്ന വാക്കുകളാണ്.  മാനസിക സമ്മർദ്ദങ്ങൾ എന്നാൽ എന്താണ്…..? അവ നമ്മുടെ ശരീരത്തേയും, ആരോഗ്യത്തേയും എപ്രകാരം സ്വാധീനിക്കുന്നു?  ഇത് നിരവധി പഠനങ്ങൾക്ക് നിദാനമായ വിഷയങ്ങളാണ്.  ശാരീരികവും, മാനസീകവും, വൈകാരികവുമായ വ്യത്യസ്ത തലത്തിലുള്ള സമ്മർദ്ദങ്ങൾ ശാരീരിക – മാനസിക രോഗങ്ങൾക്ക് കാരണമായേക്കാം.  ഈ സമ്മർദ്ദങ്ങൾ പുറമെ നിന്നും ഉണ്ടാവുന്നതോ അല്ലെങ്കിൽ നമ്മിൽ നിന്നു തന്നെ ഉടലെടുക്കുന്നതോ ആവാം.

സമ്മർദ്ദകാരണങ്ങൾ നിരവധിയാണ്.  അതൊരുപക്ഷേ ഒരു ട്രാഫിക്കിൽ  കുടുങ്ങുന്ന ചെറിയ കാര്യം മുതൽ ഒരു ഭൂമികുലുക്കമോ, കൊടുങ്കാറ്റോ പോലുള്ള വലിയ സംഭവങ്ങൾ വരെയാവാം.  സമ്മർദ്ദ കാരണങ്ങൾ നമ്മുടെ സാങ്കല്പികങ്ങളോ, ചിന്തകളോ ഉദാഹരണത്തിന് കടവായ്പകളുടെ തിരിച്ചടവുകളെക്കുറിച്ചുള്ള ചിന്തകൾ, മറ്റു സാമ്പത്തിക പ്രശ്‌നങ്ങൾ ഇവയൊക്കെ ആവാം.  സമ്മർദ്ദങ്ങൾ രണ്ട് വിധത്തിലുണ്ട്.  ഒന്ന്, ക്ലേശങ്ങൾ ഉണ്ടാക്കുന്ന സമ്മർദ്ദങ്ങൾ;  രണ്ട്, നല്ലത് ചെയ്യുവാനുള്ള പ്രേരണ നൽകുന്നത്.

നമ്മുടെ ചുറ്റുപാടുകളിൽ നിന്നും ചിലപ്പോൾ നമുക്ക് നേരിടേണ്ടി വരുന്ന സമ്മർദ്ദങ്ങൾ, അവയുണ്ടാക്കുന്ന പരിണിത ഫലങ്ങൾ നമുക്ക് താങ്ങാവുന്ന പരിധിക്കും അപ്പുറമായിരിക്കും.  ഉദാഹരണത്തിന് ഭൂകമ്പം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ.  അവ അപ്രതീക്ഷിതമായാണ് സംഭവിക്കുക.  അല്ലെ ങ്കിൽ വീടിനുണ്ടാവുന്ന ഒരു തീപിടുത്തം.  മറ്റൊരു പ്രധാന കാര്യം നമ്മുടെ കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ ആകസ്മിക മരണം ഉണ്ടാക്കുന്ന മന:പ്രയാ സങ്ങൾ വളരെയധികമായിരിക്കും.  അതുപോലെ ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക്, സ്ഥലത്തേക്ക് മാറുക, അല്ലെങ്കിൽ ഒരു ജോലിയിൽ നിന്നും വിട്ട്  മറ്റൊരു ജോലിയിലേക്ക് പ്രവേശിക്കുക ഇങ്ങനെ നിരവധി കാരണങ്ങളാൽ നമ്മുടെ മനസ്സിൽ സമ്മർദ്ദങ്ങൾ ഉണ്ടാവാം.  ഇത്തരം സന്ദർഭങ്ങളിൽ പുതിയ ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടുക എന്നതാണ് ഏറ്റവും പ്രയാസ കരം.

മുമ്പ് സൂചിപ്പിച്ചതുപോലെ സമ്മർദ്ദങ്ങൾ, അനുകൂലമായവയും, പ്രതികൂലമായ വയും ഉണ്ട്.  ഇവയിൽ ഏതായാലും ഒരു പരിധിയിൽ കവിഞ്ഞാൽ അവ നമ്മുടെ ജീവിതത്തിൽ താളപ്പിഴകൾ സൃഷ്ടിച്ച് ജീവിതത്തെ തന്നെ നമ്മുടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് നയിച്ചേക്കാം.  ഇത്തരം സാഹചര്യങ്ങൾ, നാം സാധാരണഗതിയിൽ ചെയ്യാത്ത കാര്യങ്ങൾ വരെ നമ്മെക്കൊണ്ട് ചെയ്യി ച്ചേക്കാം.

ശരീരവും, മനസ്സും വ്യത്യസ്ത ധ്രുവങ്ങളിൽ ചരിക്കുന്ന ഗുരുതരമായ അവസ്ഥ.  ഇത്തരത്തിലുള്ള അവസ്ഥകളിൽ ഒന്നാണ് ‘അക്ക്യൂട്ട് സ്‌ട്രെസ്സ് ഡിസ്സോർഡർ’ (ASD).  അമിതമായ ഉത്കണ്ഠ, ഒറ്റപ്പെടൽ അതുപോലെ ഒരു അനർത്ഥം സംഭവിച്ച് ഏകദേശം ഒരു മാസത്തിനുള്ളിൽ സ്വഭാവത്തിലു ണ്ടാവുന്ന മറ്റു പ്രകടമായ മാറ്റങ്ങൾ ഇവയൊക്കെയാണ് അക്ക്യൂട്ട് സ്‌ട്രെസ്സ് ഡിസ്സോർഡറിലേക്ക് നയിക്കുന്നത്.  അമേരിക്കയിൽ 9/11 നുശേഷം വളരെ യധികം വ്യക്തികൾ ഇത്തരം മാനസികാവസ്ഥയിൽ ആയിരുന്നു.

മറ്റൊരു പ്രധാന സമ്മർദ്ദാവസ്ഥയാണ് പോസ്റ്റ് – ട്രൊമാറ്റിക്ക് ഡിയോർഡർ (PTSD).  യുദ്ധ മേഖലകളിൽ നിന്നും തിരിച്ചുവരുന്ന സൈനികരിൽ ഈ അവസ്ഥ ഉണ്ടാവാറുണ്ട്.  മരണം മുന്നിൽ കാണുന്നതുപോലെയുള്ള ഭീതികരമായ അവസ്ഥകൾ നേരിട്ടതിനുശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്നവരിൽ ജഠടഉ ക്ക് സാധ്യത വളരെ കൂടുതലാണ്.  അതുപോലെ ശാരീരിക ലൈംഗിക പീഡനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, തട്ടികൊണ്ടു പോകൽ, റാഗിംഗ്, വാഹന-വിമാന അപകടങ്ങൾ, സങ്കീർണ്ണമായ ശസ്ത്രക്രിയകൾ (പ്രത്യേകിച്ച് കുട്ടികൾക്ക്), യുദ്ധങ്ങൾ, കലാപങ്ങൾ ഇവയൊക്കെ PTSD ക്ക് കാരണങ്ങളാകുന്നതാണ്.  ദേശീയ മാനസികാരോഗ്യ സ്ഥാപനത്തിന്റെ അഭിപ്രായമനുസരിച്ച് സ്ത്രീകളിൽ ഇത്തരം അവസ്ഥയ് ക്കുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് വളരെയേറെയാണ്.

സമ്മർദ്ദങ്ങൾക്കുള്ള വലിയ വലിയ കാര്യങ്ങൾ നാം ചർച്ച ചെയ്യും;  എന്നാൽ പലപ്പോഴും ജീവിതത്തിൽ വളരെ നിസ്സാരങ്ങളായ കാര്യങ്ങളായിരിക്കും പലപ്പോഴും നമ്മെ വേദനിപ്പിക്കുക.  ചെറിയ വാക്ക് തർക്കങ്ങൾ, ദമ്പതികൾ ക്കിടയിലെ സൗന്ദര്യ പിണക്കങ്ങൾ, അയൽവാസികളുമായുള്ള എന്തെങ്കിലും പ്രശ്‌നങ്ങൾ ഇങ്ങനെ പലതും.

പലപ്പോഴും ഇത്തരം കാര്യങ്ങളിലേക്ക് നാം സ്വയം തല വെച്ച്  കൊടുക്കുന്ന തായിരിക്കും.  ഒരു കുളത്തിലേക്ക് കല്ലെറിഞ്ഞാൽ, കല്ല് ഉടൻ തന്നെ വെള്ളത്തിൽ താഴ്ന്ന് പോകും.  എന്നാൽ അതിന്റെ അലകൾ അവശേ ഷിക്കും.  അവ എല്ലാ ദിശകളിലേക്കും വ്യാപിക്കും.  ഇതുപോലെ തന്നെയാണ് ജീവിതത്തിൽ പല നിസ്സാര കാര്യങ്ങളും  വൻ വിപത്തിലേക്ക് വഴിയൊരുക്കു ന്നത്.

മാനസികവും, ഭൗതികവുമായ നിരവധി പ്രശ്‌നങ്ങൾ സമ്മർദ്ദങ്ങൾക്ക് പിന്നിലുണ്ടാവും.  ഇത്തരം സമ്മർദ്ദങ്ങൾക്ക് വിധേയരാവുമ്പോൾ പലരിലും ഉത്കണ്ഠ ജനിക്കുന്നു.  ജോലി, കുടുംബം സമയം ഇങ്ങനെ പലതും നമ്മെ സമ്മർദ്ദങ്ങൾക്ക് കീഴ്‌പ്പെടുത്തുന്നു.  ഇന്നത്തെ സമുഹത്തിന്റെ ഏറ്റവും പ്രധാന പ്രശ്‌നം എന്നത് ‘എനിക്ക് ഒന്നിനും സമയമില്ല’ എന്ന അജണ്ടയാണ്.  എന്നാൽ പലപ്പോഴും കമ്പ്യൂട്ടറിന്റെയോ, ടെലിവിഷന്റെയോ മുന്നിലിരുന്ന് സമയം കളയുന്നവരായിരിക്കും ഇവരിൽ അധികവും.  ഇവരെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യങ്ങളെക്കാളും ‘പ്രധാനപ്പെട്ടത്’ ഇവയായിരിക്കും.  ഒന്നിനും തനിക്ക് സമയമില്ല എന്നു പറയുമ്പോഴും ഇവരുടെ അടുത്ത വാക്യം.  ‘എന്നാലും സമ്മർദ്ദങ്ങളിൽ ഞാൻ നന്നായി പ്രവർത്തിക്കാറുണ്ട്’ എന്നാ യിരിക്കും.  എന്നാൽ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സമ്മർദ്ദങ്ങൾ ഒരാളുടെ സർഗ്ഗാത്മകതയെയും, ക്രിയാത്മകതയെയും പ്രതികൂലമായി ബാധിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

മാനസിക സമ്മർദ്ദങ്ങൾക്കുള്ള മറ്റൊരു കാരണം എന്നത് സ്വയം നിയന്ത്രണ മില്ലായ്മയാണ്.  ഒരു പ്രത്യേക സന്ദർഭങ്ങളേയോ, അവസ്ഥകളേയോ സധൈര്യം, സാവകാശം നേരിടുന്നവർക്ക് കാര്യമായ സമ്മർദ്ദങ്ങൾ അനുഭവ പ്പെടുകയില്ല.  സ്വയം നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ് പലരെയും ജഠടഉ യിലേക്ക് നയിക്കുന്നത്.

നിങ്ങൾക്ക് എപ്പോഴെങ്കിലും ആരുടെയെങ്കിലും മുന്നിൽ നിരാശ അല്ലെങ്കിൽ അപകർഷത തോന്നിയിട്ടുണ്ടോ?  നാം എല്ലാവരും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവരാണ്.  ഒരാൾക്ക് തന്റെ ലക്ഷ്യം, ആഗ്രഹം ഇവ തടയപ്പെടുമ്പോൾ നിരാശ അനുഭവപ്പെടും.  നമ്മിൽ നിരാശയും അപകർ ഷതയും ഉണ്ടാക്കുന്നത് കൂടുതലും പുറമെ നിന്നുള്ള കാര്യങ്ങളായിരിക്കാം.  നിങ്ങൾക്ക് ലഭിക്കേണ്ട വസ്തുക്കളോ, പുരസ്‌ക്കാരങ്ങളോ, സ്ഥാനക്കയറ്റ ങ്ങളോ മറ്റൊരാൾക്ക് ലഭിക്കുമ്പോൾ അത് നിങ്ങളിൽ നിരാശയും, അപകർഷ താബോധവും ജനിപ്പിച്ചേക്കാം.  നാശം വിതയ്ക്കുന്ന രീതിയിലുള്ള അക്രമ ങ്ങളും, പ്രവർത്തികളും ഇതിൽ നിന്ന് ഉടലെടുത്തേക്കാം.  അപകർഷതാ ബോധവും, അക്രമങ്ങളും തമ്മിൽ നേരിട്ടു ബന്ധമില്ലെങ്കിലും അവ പരസ്പര പൂരകങ്ങളാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സമ്മർദ്ദങ്ങൾ ഏതു വിധത്തിലാണ് നമ്മുടെ ശരീരത്തേയും, ആരോഗ്യ ത്തെയും ബാധിക്കുന്നത്?  ഇത് നിർവചിക്കുന്നതിനായ് ശാസ്ത്രജ്ഞർ ‘ജെനറൽ അഡാപ്ഷൻ സിസ്റ്റം’ (GAS) എന്ന സാങ്കേതിക രീതിയാണ് നൂതനമായി അവലംബിക്കുന്നത്.  സമ്മർദ്ദങ്ങളോട് ശരീരത്തിന്റെ മൂന്ന് ഘട്ടങ്ങളിലെ പ്രതികരണമാണ് ഇവിടെ വിഷയമാവുന്നത്.  ആദ്യഘട്ടത്തെ ‘അലാം സ്റ്റേജ്’  എന്ന് പറയുന്നു.  ഇത് ശരീരം സമ്മർദ്ദങ്ങളെ ആദ്യമായി തിരിച്ചറിഞ്ഞ് പ്രതികരിക്കുവാൻ ആരംഭിക്കുന്ന ഘട്ടമാണ്.  ഈ അവസ്ഥയിൽ വൃക്കകളോട് ചേർന്നുള്ള അഡ്‌റീനൽ ഗ്ലാൻഡ്‌സ് ചില ഹോർമോണുകൾ ഉല്പാദിപ്പിക്കുകയും ഇത് ഹൃദയമിടിപ്പിന്റെയും, രക്തസമ്മർദ്ദത്തിന്റെയും നിരക്ക് വർദ്ധിപ്പിക്കുകയും കൂടാതെ രക്തത്തിലെ ഷുഗറിന്റെ അളവ് വർദ്ധിപ്പിച്ച് ശരീരത്തിൽ പെട്ടെന്നുള്ള ഊർജ്ജ ഉല്പാദനം നടത്തുകയും ചെയ്യാം.   രണ്ടാമത്തെ ഘട്ടം – റെസിസ്റ്റൻസ്.  സമ്മർദ്ദം ഏറ്റവും ഉയർന്നിരിക്കുന്ന അവസ്ഥയാണിത്.  ഈ അവസ്ഥയിൽ രക്തത്തിൽ തുടർച്ചയായി ഹോർമോണുകൾ ഉണ്ടായിക്കൊണ്ടിരിക്കും.   സമ്മർദ്ദങ്ങൾ തീരുന്നതുവരെ അല്ലെങ്കിൽ പൂർണ്ണമായ് ഒഴിിവാകുന്നതുവരെ ഇത് തുടരുകയും ചെയ്യും.  ഇത്തരം ഹോർമോണുകളിൽ ഒന്ന് തലച്ചോറിൽ പ്രവർത്തിക്കുകയും റെസിസ്റ്റൻസ് അവസ്ഥയിൽ ശരീരത്തിന്റെ വേദന തിരിച്ചറിയാനാവുന്ന കഴിവിനെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹ്യൂമൺ സർവ്വീസസ് അഭിപ്രായപ്പെടുന്നു.

മൂന്നാമത്തെ ഘട്ടമാണ് എക്‌സോഷൻ.  ശരീരത്തിലെ എല്ലാ ഊർജ്ജവും ഇല്ലാതായ് തീർന്ന് തളരുന്ന അവസ്ഥയാണിത്.  ഇത് പല രോഗങ്ങൾക്കും ശരീരത്തിന്റെ അസന്തുലിതാവസ്ഥയ്ക്കും ഉയർന്ന രക്തസമ്മർദ്ദത്തിനും ഇടയാക്കാം.  ഈ അവസ്ഥയിൽ റെസിസ്റ്റൻസ് സ്റ്റേജിൽ അനുഭവപ്പെടാതി രുന്ന വേദന അനുഭവവേദ്യമാവുകയും ചെയ്യും.

അലാം, റെസിസ്റ്റൻസ് എന്നീ ഘട്ടങ്ങൾ ഒരാളുടെ ജീവിതത്തിൽ നിരവധി തവണ കടന്നുപോകും.  ഇത് ജീവിതത്തിലെ ഉയർച്ചകളെയും, താഴ്ചകളെയും അഭിമുഖീകരിക്കുന്നതിനും, പൊരുത്തപ്പെടുന്നതിനും സഹായിക്കും.   എന്നാൽ എക്‌സോഷൻ സ്റ്റേജിൽ സ്‌ട്രെസ്സ് ഹോർമോണുകളുടെ തുടർച്ചയായ ശോഷണം ശരീരത്തെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നതാണ്.  ഇക്കാരണത്താൽ ഏറ്റവും കൂടുതലായ് കണ്ടുവരുന്ന അൾസറും ഉയർന്ന രക്തസമ്മർദ്ദവും മാത്രമല്ല മറ്റ് രോഗങ്ങളും നമ്മെ കീഴ്‌പ്പെടുത്തിയേക്കാം.

സമ്മർദ്ദങ്ങൾ നമ്മുടെ രോഗ പ്രതിരോധ ശേഷിയെ തകിടം മറിക്കുന്നതാണ്.  ചില സമ്മർദ്ദങ്ങൾ പക്ഷേ നല്ലതാണെന്ന് പറയാം;  അതു പക്ഷേ നമ്മുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടു വരുവാൻ ഉപകരിക്കുന്നത് ആവണമെന്ന് മാത്രം.  സമ്മർദ്ദങ്ങളും, വികാരങ്ങളും നമ്മുടെ ശരീരത്തെയും, രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നതിനെക്കുറിച്ചുള്ള പഠന ശാഖയാണ് സൈക്കോന്യൂറോഇമ്മ്യൂനോളജി.

ഏത് രീതിയിലാണ് നാം സമ്മർദ്ദങ്ങളെ നേരിടുന്നത്?  നമ്മൾ ഓരോരുത്തരും വ്യത്യസ്ത രീതിയാണ് തുടരുന്നത്.  ചിലർ സ്വന്തം ആരോഗ്യത്തെ നശിപ്പി ക്കുന്ന രീതിയിൽ പുകവലിയും, മദ്യപാനവും ആണ് സമ്മർദ്ദവും കുറയ്ക്കു വാനുള്ള മാർഗ്ഗമായ് കാണുന്നത്.   ഇത് യഥാർത്ഥത്തിൽ കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങളാണ് നമ്മിൽ ഉണ്ടാക്കുക.  ഇത്തരം അനാരോഗ്യകരമായ ശീല ങ്ങളെ നാം ഒഴിവാക്കണം.  സന്തോഷിക്കുന്നതും, ചിരിക്കുന്നതും സമ്മർദ്ദ ങ്ങൾക്കുള്ള ഒറ്റമൂലിയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.  ചിരിക്കുന്ന സന്ദർഭത്തിൽ നമ്മുടെ മനസ്സിനെ സമ്മർദ്ദങ്ങളിൽ നിന്നും നീക്കി മറ്റൊന്നിലേക്ക് കേന്ദ്രീകരിക്കുവാൻ സഹായിക്കുന്നു.  യോഗ, മെഡിറ്റേഷൻ (ധ്യാനം) ഇവയും സമ്മർദ്ദങ്ങളെ ഒഴിവാക്കുന്നതിന് വളരെ നല്ലതാണ്.  മനസ്സിനെ ശാന്തമാക്കുന്നതിനും, ഉന്മേഷം നൽകുന്നതിനും യോഗയും, ധ്യാനവും സഹായിക്കും.  എനിക്ക് ഒന്നിനും സമയമില്ല എന്ന് പറയുന്നവർക്ക് പോലും ഒരു പത്തോ, പതിനഞ്ചോ മിനിറ്റ് പ്രാണായാമത്തിന് സമയം കണ്ടെത്താനാവുമെങ്കിൽ സമ്മർദ്ദങ്ങളെ ഒഴിവാക്കി മനസ്സിനെ ആരോഗ്യ കരമാക്കി നിലനിർത്താനാവും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.