രാജ്യാന്തര ഗോൾഫ് ടൂർണമെന്റ് സൗജന്യമായി കാണാൻ അവസരം

രാജ്യാന്തര ഗോൾഫ്  ടൂർണമെന്റ് സൗജന്യമായി കാണാൻ അവസരം

cial golfകൊച്ചി: ഏപ്രിൽ ഒമ്പതുമുതൽ 13 വരെ സിയാൽ ഗോൾഫ് ആന്റ് കണ്ട്രി ക്ലബ്ബിൽ നടക്കുന്ന രാജ്യാന്തര പി.ജി.ടി.ഐ ഗോൾഫ് ടൂർണമെന്റ് സൗജന്യമായി കാണാൻ പൊതുജനങ്ങൾക്കും കുട്ടികൾക്കും ക്ലബ്ബുകൾക്കും സിയാൽ അധികൃത സൗകര്യമൊരുക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തോടുചേർന്ന ഗോൾഫ് കോഴ്‌സിൽ രാവിലെ ഒമ്പതുമുതൽ പന്ത്രണ്ടുമണിവരെയാണ് ലോകപ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റ് നടക്കുന്നത്. പൊതുജനങ്ങൾക്കും ക്ലബ്ബുകൾക്കും കുട്ടികൾക്കും ടൂർണമെന്റ് കാണാനും ഗോൾഫിനെക്കുറിച്ച് കൂടുതൽ അറിയാനും പ്രത്യേക പന്തൽ ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക പരിശീലന അക്കാദമികൾ എന്നിവയിൽ നിന്നും അധ്യാപകർക്കൊപ്പമോ പരിശീലകർക്കൊപ്പമോ രക്ഷാകർത്താക്കൾക്കൊപ്പമോ സംഘങ്ങളായി കുട്ടികൾക്കെത്താവുന്നതാണ്. പൊതുജനങ്ങൾക്കും പവലിയിനിൽ ഇരിപ്പിടമുണ്ട്. കേരളത്തിലാദ്യമായി നടക്കുന്ന രാജ്യാന്തര ഗോൾഫ് സൗജന്യമായി കാണാനാകും. ഇതിനുപുറമെ സിയാൽ  ഗോൾഫ് ആന്റ് കൺട്രി ക്ലബ്ബിലെ പരിശീലന അക്കാദമിയെക്കുറിച്ച് കുടുതൽ അറിയാനും സൗകര്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 95397 00727

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.