കൊച്ചിൻ ഡ്യൂട്ടിഫ്രിയിൽ ചിത്രപ്രദർശനവും വിൽപ്പനയും

കൊച്ചിൻ ഡ്യൂട്ടിഫ്രിയിൽ ചിത്രപ്രദർശനവും വിൽപ്പനയും

cial painting
നെടുമ്പാശ്ശേരി: കൊച്ചിവിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഡ്യൂട്ടിഫ്രീ ഷോപ്പിൽ
പെയിന്റിങ്ങുകളുടെ പ്രദർശനവും വിൽപ്പനയും ആരംഭിച്ചു. എറണാകുളത്തെ മ്യൂസസ്
ക്രീയേഷൻസുമായി സഹകരിച്ചാണ് ചിത്രപ്രദർശനവും വിൽപ്പനയും
സംഘടിപ്പിച്ചിരിക്കുന്നത്.

നൂറോളം കലാകാരൻമാർ വരച്ച മൗലിക സൃഷ്ടികളാണ് ഡിപ്പാർച്ചർ ഡ്യൂട്ടി ഫ്രീ
ഷോപ്പിൽ ഒരുക്കിയിട്ടുള്ളത്. ചുമർ ചിത്രങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, സാംസ്‌ക്കാരിക
ദൃശ്യങ്ങൾ തുടങ്ങിയവയെ അധികരിച്ചുള്ള ചിത്രങ്ങളാണ് പ്രദർശനത്തിലേറെയും. 24
മണിക്കൂറും പ്രദർശനവും വിൽപ്പനയുമുണ്ടാകും. രാജ്യാന്തര യാത്രക്കാർക്ക് ഇവ
ആസ്വദിക്കാനും വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.