നല്ല ഭരണം കാഴ്ച്ചവെച്ചാല്‍ മോഡിയെ പിന്തുണക്കും: ഇന്നസെന്റ്

നല്ല ഭരണം കാഴ്ച്ചവെച്ചാല്‍ മോഡിയെ പിന്തുണക്കും: ഇന്നസെന്റ്

1212
തിരുവനന്തപുരം: നല്ല ഭരണം കാഴ്ച്ചവെച്ചാല്‍ നരേന്ദ്ര മോഡിയെ പിന്തുണക്കുമെന്ന് നടനും ചാലക്കുടി എം.പിയുമായ ഇന്നസെന്റ്.
നല്ല കാര്യങ്ങള്‍ ഒരാള്‍ ചെയ്താല്‍ പാര്‍ട്ടി വ്യത്യാസം മറന്ന് അയാളെ പിന്തുണയ്ക്കണം. വികസനം വരണമെങ്കില്‍ ഇത്തരം പിന്തുണകള്‍ ആവശ്യമാണ്.
അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരിക്കേണ്ടി വരും. അതെല്ലാം എതിര്‍ത്താല്‍ കേന്ദ്രത്തില്‍ നിന്ന് ഒറ്റ പൈസ പോലും കേരളത്തിന് കിട്ടില്ല.
നരേന്ദ്രമോദിയെ വിലയിരുത്താന്‍ സമയമായിട്ടില്ല. വലിയ ഭൂരിപക്ഷത്തോടെയാണ് മോദി പ്രധാനമന്ത്രിയാകുന്നത്.
എന്തിനും മോദിയെ എതിര്‍ത്താല്‍ അത് തിരിച്ചറിഞ്ഞ് ജനങ്ങള്‍ മോദിക്കൊപ്പം പോകുമെന്നും ഇന്നസെന്റ് പറഞ്ഞു.
പാര്‍ലമെന്റില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കും. തന്റെ നിലപാടുകള്‍ പാര്‍ട്ടിവിരുദ്ധമാണെങ്കില്‍ പാര്‍ട്ടിയെ പറഞ്ഞു തിരുത്താന്‍ ശ്രമിക്കും.
പരനാറി പ്രയോഗം ചാലക്കുടിയില്‍ ഒരു രീതിയിലും ബാധിച്ചിട്ടില്ല. ചാലക്കുടിയിലെ വിജയം വ്യക്തിയുടെ വിജയമല്ല പാര്‍ട്ടിയുടെ വിജയമാണെന്നും ഇന്നസെന്റ് പറഞ്ഞു.
തൃശൂരില്‍ നേത്രി പ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.