മകളുടെ ഫേസ്ബുക്ക് പേജ് വ്യാജമാണെന്ന് നടന്‍ ദിലീപ്

മകളുടെ ഫേസ്ബുക്ക് പേജ് വ്യാജമാണെന്ന് നടന്‍ ദിലീപ്

meenakshi-facebook-page
കൊച്ചി: മകള്‍ മീനാക്ഷിയുടെ പേരില്‍ ഫേസ്ബുക്കില്‍ തുടങ്ങിയ അക്കൗണ്ട് വ്യാജമാണെന്ന് നടന്‍ ദിലീപ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെയാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.

മകള്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയിട്ടില്ല. അവള്‍ക്ക് വേണ്ടി ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല ദിലീപ് പറഞ്ഞു. തനിക്ക് സോഷ്യല്‍ മീഡിയില്‍ സംവദിക്കാന്‍ മാത്രമേ പേജ് ഉള്ളൂവെന്ന് ദിലീപ് വ്യക്തമാക്കി.

മീനാക്ഷി ഫേസ്ബുക്ക് പേജ് തുടങ്ങിയതായി പ്രമുഖ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മീനാക്ഷിയുടെ പേജാണെന്ന് ധരിച്ച് രണ്ടു ദിവസം കൊണ്ടുതന്നെ നിരവധി ലൈക്കുകളാണ് പേജിന് ലഭിച്ചിരിക്കുന്നത്. പേജിന് ലൈക്കുകള്‍ നേടിയശേഷം പേരുമാറ്റി വില്‍പ്പന നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.