സിയാലിന് മികവിന്റെ പതിനഞ്ച് വർഷങ്ങൾ

സിയാലിന് മികവിന്റെ പതിനഞ്ച് വർഷങ്ങൾ

IMG_0020

നെടുമ്പാശ്ശേരി: രാജ്യത്താദ്യമായി ജനകീയ പങ്കാളിത്തത്തോടെ വിമാനത്താവളം
നിർമിച്ച് ചരിത്രം സൃഷ്ടിച്ച കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്
(സിയാൽ) പതിനഞ്ച് വയസ്സ് തികയുന്നു. പ്രതിവർഷം അമ്പത് ലക്ഷം യാത്രക്കാരെ
കൈകാര്യം ചെയ്ത കേരളത്തിലെ ഏക വിമാനത്താവളമെന്ന ഖ്യാതിയോടെയാണ് സിയാൽ, വരുന്ന
ഞായറാഴ്ച പതിനഞ്ചാം ജന്മദിനമാഘോഷിക്കുന്നത്.

അസാധാരണമായ പൊതുജന പങ്കാളിത്തം, കൃത്യമായ ആസൂത്രണം, നൂതനമായ
നിർവഹണ ശൈലി, ശക്തമായ നേതൃത്വം എന്നിവ ഒന്നിച്ചപ്പോൾ, ഒരിക്കൽ അസാധ്യമെന്ന്
തോന്നിയിരുന്ന സംരംഭത്തിന് ചിറക് മുളയ്ക്കുകയായിരുന്നു. വെല്ലിങ്ടൺ ഐലന്റിൽ
നാവിക സേനയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ചെറിയ വിമാനത്താവളത്തിന് പുതിയ
വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയാതെ വന്നപ്പോഴാണ് കൊച്ചിയിൽ പുതിയ വിമാനത്താവളം
വേണമെന്ന ആശയമുദിക്കുന്നത്. തുടർന്ന് അന്ന് എറണാകുളം ജില്ലാ കളക്ടറായിരുന്ന
വി.ജെ.കുര്യൻ ഐ.എ.എസിന്റെ നേതൃത്വത്തിൽ പുതിയ വിമാനത്താവളത്തിന് സ്ഥലം
കണ്ടെത്താനും പൊതുജനങ്ങളുടേയും വ്യാപരസമൂഹത്തിന്റേയും പ്രവാസികളുടേയും
പിന്തുണയോടെ ഫണ്ട് സ്വരൂപിക്കാനും അക്ഷീണ പ്രയത്‌നമാരംഭിച്ചു. കുര്യന്റെ
ആശയങ്ങൾക്ക് അന്നത്തെ മുഖ്യമന്ത്രി ശ്രീ.കെ.കരുണാകരൻ പച്ചക്കൊടി കാട്ടിയതോടെ
കേരളത്തിന് പുതിയ വികസന വഴിത്താര തുറക്കുകയായിരുന്നു. ഇത്തരമൊരു മാതൃക
ഒരിക്കലും സാധ്യമാവുകയില്ലെന്ന മുൻവിധികളേയും നിരന്തരമുണ്ടായ എതിർപ്പുകളേയും
നേരിട്ടും കുടിയൊഴിപ്പിക്കപ്പെടുന്നവർക്കായി അനുകരണീയമായ പുനരധിവാസ പാക്കേജ്
നടപ്പിലാക്കിയും സിയാൽ മുന്നേറി. ഒടുവിൽ 1999 മെയ് 25 ന് എയർ ഇന്ത്യയുടെ ആദ്യ
വിമാനം നെടുമ്പാശ്ശേരിയിലിറങ്ങി.

പതിനഞ്ച് വർഷം പിന്നിടുമ്പോൾ സിയാലിന് അഭിമാനിക്കാൻ ഒട്ടേറെയുണ്ട്.
ഇതാദ്യമായി, ഇക്കഴിഞ്ഞ സാമ്പത്തിക വർഷം യാത്രക്കാരുടെ എണ്ണം അമ്പത് ലക്ഷം
കടന്നു. 2013 ഏപ്രിൽ ഒന്നുമുതൽ 2014 മാർച്ച് 31 വരെ കൊച്ചി വിമാനത്താവളം
കൈകാര്യം ചെയത യാത്രക്കാരുടെ എണ്ണം 53.9 ലക്ഷം ആണെ് ഏറ്റവും പുതിയ കണക്കുകൾ
ചൂണ്ടിക്കാണിക്കുു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 10.01 ശതമാനം അധികമാണിത്.
വിമാനഗതാഗതത്തിൽ 13.32 ശതമാനം വളർച്ചയാണ് സിയാൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ഏറ്റവും കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള
സൗകര്യമൊരുക്കുക എ അടിസ്ഥാന ദർശനമാണ് സിയാലിന്റെ ശക്തിയെ് വിമാനത്താവളത്തിന്റെ
സ്ഥാപക മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ പറയുന്നു’……ഈ കാഴ്ചപ്പാടിൽ നി്
സിയാൽ ഒരിക്കലും പുറകിലോട്ട പോയിട്ടില്ല. കൊച്ചിയെ ദക്ഷിണേന്ത്യയിലെ
വിമാനയാത്രാകേന്ദ്രമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം ‘ കുര്യൻ കൂട്ടിച്ചേർത്തു.
ഇതിലുമധികം യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ നിലവിലുള്ള ടെർമിനലുകൾക്ക്
ശേഷിയുണ്ടെങ്കിലും ഭാവി വളർച്ച മുിൽക്കണ്ടാണ് സിയാൽ പുതിയ അന്താരാഷ്ട്ര ടെർമിനൽ
പണികഴിപ്പിക്കുതെ് എയർപോർ’് ഡയറക്ടർ എ.സി.കെ.നായർ പറയുന്നു. ‘….850 കോടിയോളം
രൂപ ചെലവിട്ട പണികഴിപ്പിക്കുന്ന പുതിയ ടെർമിനലിന് ഭാവിയിൽ വിമാനയാത്രാമേഖല
മുന്നോട്ടുവയ്ക്കുന്ന ഏതുവെല്ലുവിളിയും ഏറ്റെടുക്കാൻ കഴിയും. ടെർമിനൽ നിർമാണം
അതിവേഗം പുരോഗമിക്കുകയാണ് ‘ -എ.സി.കെ നായർ പറഞ്ഞു.

kurian V.J

വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയും ചിന്തിക്കാൻ
ധൈര്യപ്പെടാത്ത വഴിയിലൂടെ സഞ്ചരിച്ച് രണ്ടാഘട്ട വികസന പ്രവർത്തനങ്ങൾക്ക് സിയാൽ
തുടക്കമിട്ടുകഴിഞ്ഞു. ‘ സിയാലിന്റെ അടിസ്ഥാന പ്രവർത്തനമേഖലയായ
വിമാനത്താവളത്തിൽ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള
സൗകര്യങ്ങൾ നൽകുതിനൊപ്പം കമ്പനിയെ കൂടുതൽ വളർച്ചയിലേയ്ക്ക് നയിക്കുകയാണ്
ഞങ്ങളുടെ ലക്ഷ്യം. വിമാനത്താവള നടത്തിപ്പുകൊണ്ടുമാത്രം എക്കാലവും
പിടിച്ചുനിൽക്കാൻ കഴിയില്ല. ഇതിനായി വൈവിധ്യവത്ക്കരണത്തിന്റെ പുതിയ
സാധ്യതകളിലേയ്ക്ക് ഞങ്ങൾ കടക്കുകയാണ്. വൈദ്യുതിയുൽപാദനത്തിൽ സ്വയം പര്യാപ്തക
കൈവരിക്കുകയാണ് ആദ്യലക്ഷ്യം. സൗരോർജത്തിലൂടെ ഒരു മെഗാവാട്ട വൈദ്യുതി ഇപ്പോൾ
ഉത്പാദിപ്പിക്കുന്നുണ്ട്. ജലവൈദ്യുത പദ്ധതികൾ സ്ഥാപിച്ച് പരമാവധി വൈദ്യുതി
ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾക്ക് ഞങ്ങൾ തുടക്കമിട്ടുകഴിഞ്ഞു. സിയാലിന്റെ
ഉപകമ്പനിയായ സിയാൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഈ പദ്ധതിയുമായി അതിവേഗം
മുന്നോട്ടാണ്. രണ്ടുവർഷം കൊണ്ട് പവർ ന്യൂട്രൽ ആവുകയാണ് ഞങ്ങളുടെ ലക്ഷ്യം.
സ്വകാര്യസംരംഭകരുടെ സഹായത്തോടെ കേന്ദ്രസർക്കാർ വികസിപ്പിക്കാനുദ്യേശിക്കു
വിമാനത്താവളങ്ങൾ ഏറ്റെടുത്ത് നടത്താൻ സിയാൽ ഉദ്യേശിക്കുുണ്ട്. ലക്‌നൗ, ചെന്നൈ,
ജയ്പൂർ, അഹമ്മദാബാദ്, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിലേയ്ക്കായി സിയാൽ ബിഡ്
നൽകിയിട്ടുണ്ട് ‘ -കുര്യൻ പറയുന്നു.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.