ബെല്‍ജിയത്തിന് വിജയ തുടക്കം
ബെലോഹൊറിസോണ്ടെ (ബ്രസീല്‍): കറുത്തകുതിരകളാവാനത്തെിയ ബെല്‍ജിയത്തിന് ലോകകപ്പ് ഫുട്ബാളില്‍ ജയത്തോടെ തുടക്കം. ഗ്രൂപ് ‘എച്ചി’ലെ ആദ്യ മത്സരത്തില്‍ അല്‍ജീരിയയെ 2-1ന് തോല്പിച്ചാണ് താരപ്പടയുമായത്തെിയ ബെല്‍ജിയം വിജയത്തുടക്കം കുറിച്ചത്. കളിയുടെ 25ാം മിനിറ്റില്‍ സോഫിയാന്‍ ഫെഗൗലിയുടെ പെനാല്‍റ്റി ഗോളിലൂടെ ആദ്യം സ്കോര്‍ ചെയ്തത് അല്ജീരിയയാണെങ്കിലും രണ്ടാം പകുതിയില്‍ കളിമാറി. 65ാം മിനിറ്റില്‍ പകരക്കാരനായത്തെിയ മൗറാനെ ഫെല്ളെയ്നി അഞ്ചു മിനിറ്റിനകം തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളിലൂടെ ബെല്‍ജിയത്തിന് സമനില പിടിച്ചു. 80ാം മിനിറ്റില്‍ ഡ്രീസ് മെര്ടന്സിലൂടെ ബെല്ജയത്തിന്െറ വിജയ ഗോളും പിറന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അമേരിക്ക 2-1ന് ഘാനയെ തോല്പിച്ചു. ക്ളിന്റ് ഡെംപ്സി, ജോണ്‍ ബ്രൂക്സ് എന്നിവരാണ് ലക്ഷ്യം കണ്ടത്. ആന്ദ്രെ അയ്യൂവാണ് ഘാനയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇന്ന് ഗ്രൂപ് ബിയില്‍ ആദ്യമത്സത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് നെതര്‍ലന്‍ഡ്സ്, ആസ്ട്രേലിയയുമായി ഏറ്റുമുട്ടും. ഇതേ ഗ്രൂപ്പില്‍ രാത്രി 12.30ന് നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്, ചിലിയുമായി കൊമ്പുകോര്‍ക്കും. ഗ്രൂപ് എയില്‍ പുലര്‍ച്ചെ 3.30ന് കാമറൂണ്‍, ക്രൊയേഷ്യയെ നേരിടും.