ജന്മനാട്ടില്‍ തിരിച്ചെത്തി മലയാളി നഴ്‌സുമാര്‍

ജന്മനാട്ടില്‍ തിരിച്ചെത്തി മലയാളി നഴ്‌സുമാര്‍

unique times

ഇറാഖില്‍ തീവ്രവാദികളില്‍ നിന്ന് മോചിതരായ 46 മലയാളി നഴ്‌സുമാര്‍ കേരളത്തിലെത്തി. മലയാളി നഴ്‌സുമാരെ വഹിച്ചുള്ള പ്രത്യേക വിമാനം 11.45ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം നഴ്സുമാര്‍ ടെര്‍മിനലിന് പുറത്തു കടന്നു.
ഇറാഖിലെ ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 4.05 ന് പുറപ്പെട്ട പ്രത്യേക വിമാനം രാവിലെ 9.15 നാണ് മുംബൈയില്‍ എത്തിയത്. ഇന്ധനം നിറച്ച ശേഷം വിമാനം നെടുമ്പാശേരിയിലേക്ക് യാത്ര പുറപ്പെട്ടു.
നഴ്‌സുമാര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി നോര്‍ക്ക അധികൃതര്‍ അറിയിച്ചിരുന്നു. വാഹന സൗകര്യം ഇല്ലാത്തവര്‍ക്ക് വീട്ടിലെത്താന്‍ പ്രത്യേക വാഹനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായി നോര്‍ക്ക അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ വരുന്ന നഴ്സുമാരെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം വിവിധ രാഷ്ട്രീയ നേതാക്കള്‍ വിമാനത്താവളത്തിനുള്ളിലെ ടെര്‍മിനലില്‍ എത്തിയിരുന്നു.
ഏറെ ദിവസങ്ങള്‍ നീണ്ടു നിന്ന ആശങ്കകള്‍ക്ക് വിരാമമിട്ടാണ് ഇന്ന് നഴ്‌സുമാര്‍ കൊച്ചിയിലെത്തിയത്. ഭീകരുടെ കൈയില്‍ നിന്നും മോചിതരായ നഴ്‌സുമാര്‍ ഇര്‍ബിലിലെ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പുറപ്പെട്ടത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.