ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു

ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു

Stock brokers trade in brokerage firm in Kolkata

മുംബൈ: റെക്കോര്‍ഡ് തിരുത്തി ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച് വൈകാതെ സൂചിക ചരിത്ര നേട്ടത്തില്‍ എത്തി. 9.25 ഓടെ സെന്‍സെക്‌സ് 100 പോയിന്റോളം ഉയര്‍ന്ന് 26,000 കടന്നു. നിഫ്റ്റി 22 പോയിന്റ് നേട്ടത്തില്‍ 7,778ല്‍ എത്തി. ഐടി ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്. വാഹനം, മെറ്റല്‍സ്, പവര്‍, റിയാലിറ്റി എന്നിവയും മുന്നേറ്റത്തിന്റെ പാതയിലാണ്. കേന്ദ്ര ബജറ്റ് അടുത്ത ദിവസം വരാനിരിക്കേയാണ് വിപണിയില്‍ പുതിയ മുന്നേറ്റം പ്രകടമായത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് സൂചന.

അതേസമയം, എണ്ണ കന്പനികളുടെ ഓഹരികള്‍ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എല്‍പിജി, മണ്ണെണ്ണ വില ഉയര്‍ത്താന്‍ പദ്ധതിയില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ് പൊതു സ്വകാര്യ മേഖലയിലെ എണ്ണകന്പനികളുടെ പ്രതീക്ഷ മങ്ങിയത്.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.