ലോകകപ്പ് – ജര്‍മ്മനി ലോകകപ്പ് നേടുമെന്ന് പ്രവചിച് വിന്‍ഡോസ് ആപ്പ്

ലോകകപ്പ് ഫുട്ബോള്‍ വരുമ്പോള്‍ പ്രവചനങ്ങളുമായി ചിലര്‍ രംഗത്തെത്തി. ജര്‍മ്മനിയിലെ പോള്‍ നീരാളിയും നെല്ലി എന്ന ആനയുമൊക്കെ കൃത്യമായ പ്രവചനങ്ങളിലൂടെ പ്രശസ്തരായവരാണ്. എന്നാല്‍ ടെക് ലോകത്ത് കിറുകൃത്യമായ പ്രവചനങ്ങളുമായി കളംനിറയുകയാണ് മൈക്രസോഫ്റ്റ് വികസിപ്പിച്ച വെര്‍ച്ച്വല്‍ അസിസ്റ്റന്റായ കോര്‍ട്ടണ എന്ന വിന്‍ഡോസ് ഫോണ്‍ 8.1 ആപ്ലിക്കേഷന്‍. ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മുതല്‍ സെമി വരെയുള്ള മല്‍സരങ്ങളുടെ കൃത്യമായ പ്രവചനം നടത്തിയ കോര്‍ട്ടണയുടെ പുതിയ പ്രവചനം അര്‍ജന്റീന ആരാധകരെ നിരാശരാക്കുന്നതാണ്. ജര്‍മ്മനി ലോകകപ്പ് നേടുമെന്നാണ് കോര്‍ട്ടണ പ്രവചിച്ചിരിക്കുന്നത്. അര്‍ജന്റീന-ജര്‍മ്മനി ഫൈനലില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന്, സാധ്യത ജര്‍മ്മനിക്കാണെന്നാണ് കോര്‍ട്ടണ മറുപടി നല്‍കുന്നത്.
എന്നാല്‍ അത്യന്തം ആവേശകരമായ മല്‍സരത്തില്‍ എന്തു സംഭവിക്കാമെന്നും കോര്‍ട്ടണ പറയുന്നു.
അതേസമയം ചോദ്യം മാറ്റി ചോദിച്ചപ്പോള്‍ ജര്‍മ്മനിയുടെ വിജയം കൂടുതല്‍ ഉറപ്പിച്ച് പറയാനും കോര്‍ട്ടണ തയ്യാറായി. ലോകകപ്പ് ആര് നേടുമെന്ന രണ്ടാമത്തെ ചോദ്യത്തിന് ബിംഗ് സെര്‍ച്ച് എന്‍ജിന് പോലും ഉറപ്പില്ലാത്ത കാര്യമാണെങ്കിലും ജര്‍മ്മനിയെ പിന്തുണയ്ക്കുന്നവര്‍ നിരാശപ്പെടേണ്ടി വരില്ലെന്നായിരുന്നു കോര്‍ട്ടണയുടെ പ്രതികരണം. മൈക്രോസോഫ്റ്റിന്റെ ബിംഗ് സെര്‍ച്ച് എന്‍ജിനുമായി ബന്ധപ്പെടുത്തിയാണ് കോര്‍ട്ടണ ലോകകപ്പ് മല്‍സരങ്ങള്‍ പ്രവചിക്കുന്നത്. ടീമിന്റെ ശക്തി-ദൗര്‍ബല്യങ്ങളും താരങ്ങളുടെ ശേഷിയും സമീപകാല പ്രകടനവുമെല്ലാം ബിംഗുമായി ചേര്‍ന്ന് ആഴത്തില്‍ വിലയിരുത്തിയശേഷമാണ് കോര്‍ട്ടണ പ്രവചനം നടത്തുന്നത്. ജര്‍മ്മനി കിരീടം നേടുമെന്ന കോര്‍ട്ടണയുടെ പ്രവചനം അര്‍ജന്റീന ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്.
– See more at: http://www.asianetnews.tv/sports/fifa2014/article/14045_Germany-Will-Beat-Argentina-to-Win-Final-Predicts-Cortana#sthash.60gvYg4s.dpuf

