ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഒന്നാം ഇന്നിംഗ്സില്‍ 457ന് ഇന്ത്യ പുറത്തായി. വാലറ്റത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ മൊഹമ്മദ് ഷമിയും(പുറത്താകാതെ 51), ഭുവനേശ്വര്‍ കുമാറുമാണ്(58) ഇന്ത്യന്‍ സ്കോര്‍ 450 കടത്തിയത്. നേരത്തെ നായകന് മഹേന്ദ്രസിംഗ് ധോണി 82 റണ്‍സെടുത്ത് പുറത്തായിരുന്നു. ഓപ്പണര്‍ മുരളി വിജയ്(146) നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് മികച്ച തുടക്കം സമ്മാനിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്ഡേഴ്സണ് മൂന്നും ക്രിസ് ബ്രോഡ്, ബെന്‍ സ്റ്റോക്ക്സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.
ഒന്നാം ദിവസം നാലിന് 259 എന്ന നിലയില്‍ കളി അവസാനിപ്പിച്ച ഇന്ത്യയ്ക്ക് രണ്ടാം ദിവസം 198 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ട് ഇപ്പോള്‍ 414 റണ്‍സിന് പുറകിലാണ്. അഞ്ചു റണ്‍സെടുത്ത നായകന് അലിസ്റ്റര്‍ കുക്കിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് തുടക്കത്തിലേ നഷ്ടമായത്. മൊഹമ്മദ് ഷമിക്കാണ് കുക്കിന്റെ വിക്കറ്റ്. – See more at: http://www.asianetnews.tv/sports/article/14048_Last-wicket-heroes-lift-India#sthash.j6K830Jr.dpuf

