ഐഎസ്ഡി ചാര്‍ജുകള്‍ കുത്തനെ കുറയും..!
ദില്ലി: ഐഎസ്ഡി ചാര്‍ജ് കുറയും. ടെലികോം റെഗുലേറ്ററി അതോററ്ററിയുടെ പുതിയ മാര്‍ഗ്ഗരേഖ പ്രകാരമാണ് ചാര്‍ജ് കുറയാന്‍ സാധ്യത ഒരുങ്ങുന്നത്. ഒരു വ്യക്തിയുടെ ഫോണ്‍ കോള്‍ അന്താരാഷ്ട്ര നെറ്റ്വര്‍ക്കിലേക്ക് കൈമാറുമ്പോള്‍ ലോക്കല്‍ ഉപയോക്താവിന് കൊടുക്കേണ്ട തുക ട്രായ് എകീകരിച്ച് വാര്‍ത്ത കുറിപ്പ് ഇറക്കി.
ഇതു പ്രകാരം വയര്‍ലെസ് കോളിന് ചാര്‍ജ് 40 പൈസയും, വയര്‍ലൈന്‍ കോളുകള്‍ക്ക് 1.20 പൈസയുമാണ് മിനുട്ടിന് ലോക്കല്‍ ഓപ്പറേറ്റര്‍ക്ക് നല്‍കേണ്ടത്. ഇതു പ്രകാരം അന്താരാഷ്ട്ര കോള്‍ ചെയ്യാന്‍ ഇനി ഉപയോക്താവിന് വേണ്ടി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനും ട്രായി ഒരുങ്ങുന്നുണ്ട്. അതായത് ലോക്കല്‍ നെറ്റ്വര്‍ക്കിനെ ആശ്രയിക്കാതെ തന്നെ കാര്‍ഡ് ഉപയോഗിച്ച് ഉപയോക്താവിന് അന്താരാഷ്ട്ര നെറ്റ്വര്‍ക്കിനെ ആശ്രയിക്കാന്‍ സാധിക്കും
ഇതിനുള്ള നീക്കം കഴിഞ്ഞ നവംബറില്‍ തന്നെ ട്രായി ആരംഭിച്ചിരുന്നു. ഇത് നിലവില്‍ വരുന്നതോടെ അന്തരാഷ്ട്ര കോള്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാരെ നിര്‍ബന്ധിതരാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2012ലെ ടെലികോം പരിഷ്കരണത്തില്‍ തന്നെ അന്താരാഷ്ട്ര കോളുകള്‍ക്ക് കാര്‍ഡ് ഏര്‍പ്പെടുത്താനുള്ള സംവിധാനം ഉണ്ടാക്കണം എന്ന് പറഞ്ഞിരുന്നെങ്കിലും ടെലികോം ഓപ്പറേറ്റര്‍മാരുടെ നിലപാട് മൂലം ഇത് ഇതുവരെ നടക്കാതിരിക്കുകയായിരുന്നു.