ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ സാംസങ്ങ് തന്നെ ഒന്നാമത്

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ സാംസങ്ങ് തന്നെ ഒന്നാമത്

samsung-galaxy-mega India_0_0_0_0
ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ സാംസങ്ങിന് ആധിപത്യം നഷ്ടമായിട്ടില്ല. ഐഡിസി റിപ്പോര്‍ട്ട് പ്രകാരം ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദ വില്‍പനയില്‍ സാംസങ്ങ് തന്നെയാണ് ഒന്നാമത്. എന്നാല്‍ രണ്ടാമതുള്ള മൈക്രോമാക്സ് വലിയ മുന്നേറ്റം തുടരുകയാണ്. സാംസങ്ങിന് ഒന്നാം സ്ഥാനം നഷ്ടമായെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഐഡിസി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ 17 ശതമാനം വിഹിതത്തോടെയാണ് സാംസങ്ങ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ 14 ശതമാനമുള്ള മൈക്രോമാക്സ് ശക്തമായ മല്‍സരമാണ് കാഴ്ചവെയ്ക്കുന്നത്. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന നോക്കിയ 10 ശതമാനം വിഹിതവുമായി മൂന്നാമതാണ്. കാര്‍ബണ്‍ നാലാമതും ലാവ അഞ്ചാമതുമാണ്. ബാക്കിയുള്ള എല്ലാ ബ്രാന്‍ഡിനും കൂടി 42 ശതമാനം വിപണിവിഹിതമാണ് ഇന്ത്യയിലുള്ളത്.

നേരത്തെ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് എന്ന സ്ഥാപനം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം മൈക്രോമാക്സിന് പിന്നില്‍ സാംസങ്ങ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് സാംസങ്ങ് ഔദ്യോഗികമായി പ്രതികരിച്ചിരുന്നു. ഈ രംഗത്തെ പ്രമുഖരായ ഐഡിസിയുടെ റിപ്പോര്‍ട്ട് വന്നതോടെ സാംസങ്ങിന് ഒന്നാം സ്ഥാനം തിരിച്ചുകിട്ടിയിരിക്കുകയാണ്. എന്നാല്‍ കടുത്ത മല്‍സരം നടത്തുന്ന മൈക്രോമാക്സിനോട് എത്രനാള്‍ സാംസങ്ങിന് പിടിച്ചുനില്‍ക്കാനാകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ചൈനയില്‍ ഷവോമിക്ക് മുന്നില്‍ കീഴടങ്ങിയ സ്ഥിതിവിശേഷമാണ് ഇന്ത്യയിലും സാംസങ്ങിനെ കാത്തിരിക്കുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.