സച്ചിനെ രാജ്യസഭയില്‍നിന്ന് അയോഗ്യനാക്കില്ല

സച്ചിനെ രാജ്യസഭയില്‍നിന്ന് അയോഗ്യനാക്കില്ല

rekha_sachin
ദില്ലി: രാജ്യസഭാ നടപടികളില്‍ നിന്ന് തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്ന ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും സിനിമാതാരം രേഖയേയും അയോഗ്യരാക്കാനാവില്ലെന്ന് ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യന്‍ റൂളിംഗ് നല്‍കി. സഭയില്‍ നിന്ന് ഇരുവരും സ്ഥിരമായി വിട്ടു നില്‍ക്കുന്ന വിഷയം പി രാജീവാണ് സഭയില്‍ ഉന്നയിച്ചത്. സച്ചിന്‍ നാല്‍പത് ദിവസമായി സഭയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. രേഖ അതില്‍ കുറച്ച് ദിവസങ്ങളെ വിട്ടുനിന്നിട്ടുള്ളു. അറുപത് ദിവസം സഭയെ അറിയിക്കാതെ വിട്ടു നിന്നാലേ ഭരണഘടനാ തത്വങ്ങളുടെ ലംഘനമായി കണക്കാക്കാനാവൂ എന്നും പിജെ കുര്യന്‍ വ്യക്തമാക്കി. അതുകൊണ്ടുന്നെ ഇരുവരുടെയും അസാന്നിധ്യം ഭരണഘടനാ തത്വങ്ങളുടെ ലംഘനമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജെ കുര്യന്‍ റൂളിംഗ് നല്‍കിയത്.

രണ്ടായിരത്തി പന്ത്രണ്ട് ഏപ്രിലില്‍ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്ത സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മൂന്നു ദിവസം മാത്രമാണ് സഭയിലെത്തിയത്. നടി രേഖയാകട്ടെ എഴു ദിവസമെ സഭയില്‍ പങ്കെടുത്തുള്ളു. എന്നിട്ടും എന്തുകൊണ്ട് ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുന്നില്ലെന്നായിരുന്നു പി രാജീവിന്റെ ചോദ്യം.

സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറഞ്ഞ ടിഡിപി എംപി മുരളിമോഹന്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ ജെഡിയു അംഗം കെ സി ത്യാഗി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ബഹളം കാരണം രാജ്യസഭ ഇന്ന് പതിനഞ്ച് മിനിറ്റ് നിറുത്തി വച്ചിരുന്നു. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പ്രവണതകള്‍ കൂടിവരുന്ന വിഷയത്തില്‍ രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ച തുടങ്ങി. ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ സെലക്ട് കമ്മിറ്റിക്കു വിടാന്‍ കോണ്‍ഗ്രസിനും ബിജെപിക്കുമിടയില്‍ ധാരണയായെന്നാണ് സുചന. ശീതകാല സമ്മേളനത്തില്‍ ബില്ല് പാസ്സാക്കാന്‍ അനുവദിക്കാമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാരിനു നല്‍കുന്ന ഉറപ്പ്. –

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.