വാട്സ് ആപ് ഉള്‍പ്പെടെയുള്ള മെസേജിംഗ് ആപ്പുകളില്‍ ട്രായ് പിടിമുറുക്കുന്നു
ന്യൂഡല്‍ഹി: വാട്സ് ആപ് ഉള്‍പ്പെടെയുള്ള മെസ്സേജിംഗ് ആപ്ലിക്കേഷനുകളില്‍ ട്രായ് (ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ)പിടിമുറുക്കുന്നു. വാട്സ് ആപ്, വൈബര്‍ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ക്ക് യൂസേജ് ഫീ ഈടാക്കാനൊരുങ്ങുകയാണ് ട്രായ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ട്രായ് ആരംഭിച്ചെന്നാണ് അറിയുന്നത്. പ്രതിവര്‍ഷം 5,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് കാണിച്ച് ടെലികോം കമ്പനികള്‍ നല്കിയ പരാതിയിലാണ് ട്രായ്യുടെ നടപടി. വാട്സ് ആപ് അടക്കമുള്ള സൗജന്യ മെസേജിംഗ് ആപ്ലിക്കേഷന്റെ കടന്നുവരവോടെ മെസേജുകളുടേയും വോയ്സ് കോളുകളുടേയും എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടായതായി ടെലികോം കമ്പനികളുടെ പരാതിയില്‍ പറയുന്നു.