ഞൊടിയിടയില്‍ ചാര്‍ജ് ചെയ്യാന്‍ അതിവേഗ ചാര്‍ജറുകള്‍
ഇനി നിങ്ങളുടെ സ്മാർട്ഫോൺ ചാർജ് ചെയ്യാൻ ചാർജറും ഇലക്ട്രിക് പ്ളഗും നോക്കി നടക്കേണ്ട. വെറും 15 മിനിറ്റു മിനിറ്റുകൊണ്ട് സ്മാർഫോൺ ചാർജ് ചെയ്യാൻ സാധിക്കുന്ന അതിവേഗ ചാർജറുകൾ വരുന്നു. പെറ്റലിറ്റ് ഫ്ളക്സ് ബാറ്ററി എന്നറിയപ്പെടുന്ന ഇത് കണ്ടുപിടിച്ചത് ബ്രിട്ടണിലെ അസ്റ്റൺ യൂണിവേഴ്സിറ്റിയാണ്. പോക്കറ്റിലിട്ടു കൊണ്ടുനടക്കാവുന്ന ചെറിയ ഉപകരണമാണിത്. വളരെ ലളിതമായി മൊബൈൽ ഫോൺ ഫ്ളക്സ് ബാറ്ററിയിലേക്കു ഘടിപ്പിക്കാനാകും. ഉടൻ തന്നെ ഇത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.