കേരളാ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിത് രാജിവച്ചു

കേരളാ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിത് രാജിവച്ചു

sheila-dikshit
കേരള ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിത് രാജിവച്ചു. ഇന്നലെ കേന്ദ്രത്തിന് രാജികത്ത് നല്കിയെന്നും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. ഒരാഴ്ചയ്ക്കു ശേഷമേ ഷീലാ ദീക്ഷിതിന്റെ രാജി കേന്ദ്രം അംഗീകരിക്കൂ എന്നാണ് സൂചന. സര്‍‌ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജിവയ്ക്കുന്ന ഏഴാമത്തെ ഗവര്‍ണ്ണറാണ് ഷീലാ ദീക്ഷിത്.

രണ്ടു ദിവസത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് ഷീലാ ദീക്ഷിതിന്റെ സ്ഥിരീകരണം. രാജിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഊഹാപോഹമാണെന്ന് ഇന്നലെ ഉച്ചയ്ക്കു പറഞ്ഞ ഷീലാ ദീക്ഷിത് അതിനു മുന്പ് തന്നെ രാജികത്ത് കൈമാറിയിരുന്നു. ഷീലാ ദിക്ഷിതിന്റെ അഭ്യര്‍ത്ഥന പ്രകാരം ഒരാഴ്ചയ്ക്കു ശേഷമേ കേന്ദ്രം രാജി അംഗീകരിക്കൂ എന്നാണ് സൂചന. രാജി തന്റെ സ്വന്തം തീരുമാനമാണെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു. സജീവ രാഷ്ടീയത്തിലേക്ക് മടങ്ങുന്ന കാര്യം പിന്നീട് പറയാമെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കി

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ കോണ്‍ഗ്രസ് നിയമിച്ച ഗവര്‍ണ്ണര്‍മാരെ മാറ്റാന്‍ നീക്കം തുടങ്ങിയിരുന്നു. എംകെ നാരായണന്‍, വക്കം പുരുഷോത്തമന്‍, കെ. ശങ്കരനാരായണന്‍ തുടങ്ങി ആറു ഗവര്‍ണ്ണര്‍മാര്‍ നേരത്തെ രാജിവച്ചു. ഗുജറാത്ത് ഗവര്‍ണ്ണറായിരുന്ന കമലാ ബെനിവാളിനെ പുറത്താക്കി. രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതിനെതിരെ ഉത്തരാഖണ്ഡ് ഗവര്‍ണ്ണര്‍ അസീസ് ഖുറേഷി സുപ്രീം കോടതിയെ സമീപിച്ചു.

ഗവര്‍ണ്ണര്‍മാരെ സമ്മര്‍ദ്ദം ചെലുത്തി രാജിവയ്പിക്കുക എന്ന ബിജെപി തന്ത്രം ഷീലാ ദീക്ഷിത്തിന്റെ കാര്യത്തിലും വിജയിച്ചിരിക്കുന്നു. രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ദില്ലി ജലബോര്‍ഡ് അഴിമതി കേസില്‍ ചില നീക്കങ്ങളുണ്ടാകും എന്ന മുന്നറിയിപ്പ് ഷീലാ ദീക്ഷിതിന് ബിജെപി നല്കിയെന്നും സൂചനയുണ്ട്. – See more at: http://www.asianetnews.tv/news/article/16060_Sheila-Dixit#sthash.KgwGDj4q.dpuf

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.