ഐശ്വര്യ റായ് തിരികെ വരുന്നു

ഐശ്വര്യ റായ് തിരികെ വരുന്നു

238246-aishwarya-raiആരാധകരുടെ കാത്തിരിപ്പിനും ഗോസിപ്പുകള്‍ക്കും വിരാമമിട്ട് ഐശ്വര്യ റായ് തിരിച്ചെത്തുന്നു. പ്രമുഖ സംവിധായകന്‍ സഞ്ജയ് ഗുപ്തയുടെ പുതിയ ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ മടങ്ങി വരവ്. നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബോളിവുഡ് താര സുന്ദരി വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്നത്. ബോളിവുഡ് ഹിറ്റ് മേക്കര്‍ സഞ്ജയ് ഗുപ്തയുടെ പുതിയ ചിത്രം ജസ്ബയിലൂടെയാണ് ഐശ്വര്യയുടെ മടങ്ങി വരവ്.സംവിധായകന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ജസ്ബയെന്ന് സംവിധായകന്‍ ഇതിനൊപ്പം പറയുന്നു.നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളും ഐശ്വര്യയെ കാത്തിരിക്കുകയാണ്.2015 ജനുവരിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യ പ്രദര്‍ശനം.ഐശ്വര്യയുടെ തിരിച്ചു വരവ് ആഘോഷമാക്കാന്‍ തയ്യാറെടുക്കയാണ് ബോളിവുഡ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.