എക്‌സ്പാന്‍ഡബള്‍സ് 3

എക്‌സ്പാന്‍ഡബള്‍സ് 3

The-Expandable-3-Official
ബേര്‍ണി റോസ്സ് (സില്‍വെസ്റ്റര്‍ സ്റ്റാലണ്‍), ലീ ക്രിസ്സ്മസ്സ് (ജേസണ്‍ സ്റ്റാതം) മറ്റ് സുഹൃത്തുക്കള്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ദി എക്‌സ്പാന്‍ഡബള്‍സ്’ എന്ന ഒരു സംഘം രൂപീകരിക്കുമ്പോള്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്ന കോണ്‍റാഡ് സ്റ്റോണ്‍ബാംക്‌സുമായി (മെല്‍ ഗിബ്‌സണ്‍) നേര്‍ക്കുനേര്‍ പൊരുതേണ്ട അവസ്ഥയുണ്ടാകുന്നു. ഒരിക്കല്‍ സുഹൃത്തായ സ്റ്റോണ്‍ ബാംക്‌സ് ക്രൂരനായ ഒരു ആയുധ കടത്തുകാരനായി മാറുന്നതോടെ അയാളെ ഇല്ലായ്മ ചെയ്യുവാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുന്നതായി ബേര്‍ണി കരുതുന്നു. സ്റ്റോണ്‍ ബാക്‌സിനെ നേരിടുന്നതിന് താനുള്‍പ്പെടുന്ന പഴയ തലമുറയ്‌ക്കൊപ്പം വേഗവും, തീക്ഷണതയും ആധുനിക സാങ്കേതിക പരിജ്ഞാനവുമുള്ള പുതിയ തലമുറയിലെ യുവാക്കളെ ചേര്‍ത്ത് പുതിയ എക്‌സ്പാന്‍ഡബ്ള്‍സ് സംഘം ബേര്‍ണി രൂപീകരിക്കുന്നു. പഴയ തലമുറയും പുതിയ തലമുറയും തമ്മില്‍
പോരിനിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ക്ക് എക്‌സ്പാന്‍ഡബള്‍സ് ശ്രേണിയിലെ ഏറ്റവും മികച്ച ദൃശ്യാനുഭവമാണ് ലഭ്യമാകുന്നത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.