വിഭവസമൃദ്ധം – വിജയം

വിഭവസമൃദ്ധം – വിജയം

ലേഖനം – വിനോദ്കുമാര്‍

Winner-Copy

ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ ഏഴ് ദിവസങ്ങള്‍. അതിനുശേഷമുള്ള ദിവസം 25,000 രൂപയുടെ കടവായ്പ തിരിച്ചടയ്ക്കണം. റാം മോഹന്റെ മുന്നില്‍ മാര്‍ഗ്ഗങ്ങളൊന്നും ഇല്ല. മൂന്ന് ദിവസങ്ങള്‍ക്കപ്പുറം തിരുവോണമാണ്. മലയാളികളുടെ പൊന്നോണം. ഈ അവലസരം നഷ്ടപ്പെടുത്തുവാന്‍ തനിക്കാവില്ലെന്ന് റാം മനസ്സിലുറപ്പിച്ചു. വീടിനടുത്തുള്ള ഒരു വിദ്യാലയത്തിലേക്ക് റാം നടന്നു. വിദ്യാലയത്തോട് ചേര്‍ന്ന് പഴയ ഉപയോഗ ശൂന്യമായ ഒരു ഓഡിറ്റോറിയം ഉണ്ടായിരുന്നു. വളരെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഓഡിറ്റോറിയം, റാം മോഹന്‍ മനസ്സില്‍ വിഭാവനം ചെയ്ത ‘ഓണഘോഷം’ നടത്തുന്നതിന് പ്രിന്‍സിപ്പാള്‍ സമ്മതിച്ചു. കെട്ടിടവും, പരിസരവും വൃത്തിയായിരിക്കണം എന്ന ഒരു നിര്‍ബന്ധം മാത്രമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. അന്ന് വൈകുന്നേരം റാം ഒരു ഉഠജ സെന്ററില്‍ ചെന്നു. ഓണാഘോഷത്തിന്റെ പരസ്യങ്ങള്‍, ക്ഷണക്കുറിപ്പുകള്‍, പിന്നെ ഓണസദ്യയ്ക്കുള്ള കൂപ്പണികള്‍ അടുത്ത ദിവസം തന്നെ ലഭിക്കുമെന്ന് ഉറപ്പ് നരുത്തുകയും ചെയ്തു. കൂടാതെ നല്ലൊരു പാചകക്കാരനെയും സംഘടിപ്പിച്ചു. പിന്നെ ഏറ്റവും അടുത്ത എട്ട് സുഹൃത്തുക്കളുമായി തന്റെ ആശയം പങ്കുവെച്ചു. പിന്നീട് പദ്ധതികള്‍ പെട്ടെന്നാണ് രൂപീകൃതമായത്. മൊത്തം അറുപതിനായിരം രൂപയുടെ ബഡ്ജറ്റ്. ഒരു ഭക്ഷകൂപ്പണിന്റെ നിരക്ക് 150 രൂപ. ഓഡിറ്റോറിയത്തിന് 250 പേരെ ഉള്‍ക്കൊള്ളുവാനുള്ള വിസ്തൃതിയുണ്ട്. മൂന്ന് പന്തികളിലായി 750 പേരെയാണ് റാം ഉദ്ദേശിച്ചത്. ഇനിയുള്ളത് പാചകപ്പുരയിലേക്കുള്ള വസ്തുക്കള്‍. ഗ്യാസ് സിലിണ്ടറുകളും അടുപ്പും, മേശയും, പാത്രങ്ങളും മറ്റും എല്ലാം വാടകയ്ക്ക് സംഘടിപ്പിക്കാം. പിന്നെ വെള്ളവും വൈദ്യുതിയും ഇതിനായി എടുക്കുവാനുള്ള അനുവാദവും നേടി. പക്ഷേ പ്രധാന ഒരു കടമ്പ ബാക്കിയുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ 750 കൂപ്പണുകള്‍ വിറ്റഴിക്കേണ്ടതായിട്ടുണ്ട്. എല്ലാവരും വീടുകളില്‍ ഓണം ആഘോഷിക്കുമ്പോള്‍ എങ്ങിനെയാണ് ഒരു പൊതുസദ്യയില്‍ താത്പര്യം കാട്ടുക? ഒരു പൊതു ചടങ്ങിലേയ്ക്ക് ആലുകളെ ആകര്‍ഷിക്കണമെങ്കില്‍ അതിന് തക്കതായ കാരണങ്ങള്‍ ഉണ്ടായിരിക്കണം. അതില്‍ ഒളിഞ്ഞിരിക്കുന്ന വ്യവസായ സംരംഭകന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭമായിരുന്നു റാമിന്‍രെ ജീവിതത്തില്‍ ഈ നിമിഷങ്ങള്‍. കുറഞ്ഞ സമയത്തില്‍ തങ്ങളുടെ ഈ പദ്ധതി ജനങ്ങളില്‍ എത്തിക്കുകയും അവരെ പങ്കാളികളാക്കുകയെന്നും വലിയ വെല്ലുവിളിയായിരുന്നു. ഇതിന് പരിഹാരമായി റാമും കൂട്ടുകാരും ഒരു ഓണപ്പൂക്കള മത്സരം, മൂന്ന ദിവസങ്ങളിലായി മുപ്പതോളം സ്ഥലങ്ങളില്‍ വിവിധ ക്ലബ്ബുകളെയും സംഘടനകളെയും മറ്റും സഹകരിപ്പിച്ച് നടത്തുവാന്‍ പദ്ധതിയിട്ടു.
അത്ഭുതം! സംഗതി വിജയിച്ചു, മാത്രമല്ല 750 കൂപ്പണുകളും ചൂടപ്പം പോലെ വിറ്റ് തീര്‍ന്നു. മാത്രമല്ല റാംമോഹന്റെ കയ്യില്‍ ഒരു ലക്ഷത്തിലധികം തുകയും വന്നു ചേര്‍ന്നു. പൂക്കളമത്സരത്തിന്റെ സമാപന ചടങ്ങുകളും മറ്റും വളരെ ഗംഭീരമായിരുന്നു.

ഇപ്പോള്‍ കയ്യില്‍ ഓണസദ്യയ്ക്കുള്ള മൂലധനമായി. എന്നു കരുതി പണം അനാവശ്യമായി ചിലവാക്കുവാന്‍ കഴിയുമോ? റാമും, കൂട്ടുകാരും ഒന്നിച്ചിരുന്നത് സദ്യയ്ക്കുള്ള പദ്ധതികള്‍ തയ്യാറാക്കി. സദ്യക്കുള്ള അരിപച്ചക്കറികള്‍ മറ്റു സാധനങ്ങള്‍ മിതമായി നിരക്കില്‍ ഒരു മൊത്ത വ്യാപാരിയില്‍ നിന്നും വാങ്ങുവാന്‍ ഏര്‍പ്പാട് ചെയ്തു. പിന്നെ പഴയ സ്‌കൂള്‍ ഓഡിറ്റോറിയം ഒന്ന് വൃത്തിയാക്കി എടുത്തു. ശുദ്ധജലത്തിന്റെ ലഭ്യതയും പിരസരശുദ്ധിയും നൂറ് ശതമാനവും ഉറപ്പ് വരുത്തി. അങ്ങിനെ ഓണസദ്യയും, ആഘോഷവും വളരെ ഭംഗിയായി പര്യവസാനിച്ചു.

ഇതിന്റെ വിജയത്തോടെ റാമിന്റെയും കൂട്ടുകാരുടെയും സംഘടനാ മികവിന് നാട്ടില്‍ അംഗീകാരം ലഭിച്ചു തുടങ്ങി. പലരും അവരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും, ഏറ്റെടുത്തു നടത്തുന്നതിനും ഇവരെ സമീപിച്ചു. വിവാഹ സദ്യകളും വലിയ ആഘോഷങ്ങളും അവര്‍ക്ക് സാധാരണയായി. അവരുടെ വിജയത്തിന്റെ ഏറ്റവും വലിയ സാക്ഷ്യപത്രമായി അവര്‍ ആ വിദ്യാലയത്തിന് നിര്‍മ്മിച്ചു നല്‍കിയ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം.

വിജയം എന്നത് അവസരവും കഴിയും വെല്ലുവിളികളും ഒത്തുചേരുമ്പോള്‍ സാധ്യമാകുന്നതാണ്. ലഭിക്കുന്ന അവസരം വിനിയോഗിക്കുന്ന വ്യക്തിയാണ് ഒരു വ്യവസായ സംരംഭകന്‍. ഉത്തരവാദിത്വത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക. വിജയം സുനിശ്ചിതമാണ്.

ഈ ലേഖനം ഒരു യഥാര്‍ത്ഥ ജീവിത വിജയത്തെ ആസ്പദമാക്കിയതാണ്. എന്നാല്‍ പേരും സംഭവവും സ്ഥലവും വ്യത്യാസപ്പെടുത്തിയിരിക്കുന്നു.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.