സിയാൽ ആനുകൂല്യം , പട്ടിക പ്രസിദ്ധീകരിച്ചു

സിയാൽ ആനുകൂല്യം , പട്ടിക പ്രസിദ്ധീകരിച്ചു

CIAL-Shares
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുവേണ്ടി സ്ഥലം ഏറ്റെടുത്തവർക്ക് നൽകിയ ആനുകൂല്യങ്ങൾ സംബന്ധിച്ച സൂചനാ പട്ടിക പ്രസിദ്ധീകരിച്ചു. സിയാൽ റിസപ്ഷൻ ഡെസ്‌ക്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകൾ, അങ്കമാലി മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ പട്ടിക ലഭ്യമാണ്.

കൊച്ചി വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുത്തപ്പോൾ വീട് നഷ്ടപ്പെട്ട 820 വീട്ടുടമസ്ഥർക്കും സിയാലിലും അനുബന്ധ ഏജൻസികളിലും ജോലി, ടാക്‌സി പെർമിറ്റ്തു ടങ്ങിയ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ പട്ടികയിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ രേഖാമൂലം സിയാൽ എൽ.എ.മാനേജർക്ക് നവമ്പർ 15 ന് മുമ്പ് നൽകണം. ആക്ഷേപങ്ങളോ തർക്കങ്ങളോ ഉണ്ടെങ്കിൽ തെളിവു സഹിതം നവമ്പർ 15 ന് മുമ്പ് സിയാൽ മാനേജിങ് ഡയറക്ടർക്ക് സമർപ്പിക്കണം. പരാതികൾ പരിഗണിച്ചശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.