കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പേരറിയാത്തവര്‍ പ്രദര്‍ശിപ്പിക്കില്ല

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പേരറിയാത്തവര്‍ പ്രദര്‍ശിപ്പിക്കില്ല

maxresdefault
ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഡോ. ബിജു സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പേരറിയാത്തവര്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനം. ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവ് മധു അമ്പലക്കരയാണ് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ വാങ്ങിയ ചലച്ചിത്രമാണ് പേരറിയാത്തവര്‍. പരാതികള്‍ ഉള്ളതുകൊണ്ടല്ല ചില തിരിച്ചറിവുകള്‍ ഉണ്ടായതുകൊണ്ടാണ് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ഡോ.ബിജു ഫേസ്ബുക്കില്‍ കുറിച്ചു.
ചച്ചിത്രമേള എന്നാല്‍ കാഴ്ചയുടെ ഉത്സവം മാത്രമാണ് മലയാള സിനിമകളുടെ പ്രോത്സാഹനം അതില്‍ പെടാറില്ല എന്ന അക്കാദമിയുടെ നിരന്തരമായ നിലപാടുകളെ ബഹുമാനിച്ച് ഇനി മുതല്‍ ഐ എഫ് എഫ് കെ യില്‍ എല്ലാ വര്‍ഷവും കാണിയായി മാത്രം പങ്കെടുക്കുന്നതാണ് നല്ലത് എന്നും ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഇനി മുതല്‍ ഒരു വര്‍ഷവും ഐ എഫ് എഫ് കെ യില്‍ പങ്കെടുക്കാതിരിക്കുന്നതുമാണ് ശരി എന്ന് തോന്നുന്നുവെന്നും ഡോ.ബിജു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.