വേഗമേറിയ ഏകദിന സെഞ്ചുറി : ഡിവില്ലിയേഴ്സിന് ലോകറെക്കോർഡ്

വേഗമേറിയ ഏകദിന സെഞ്ചുറി : ഡിവില്ലിയേഴ്സിന് ലോകറെക്കോർഡ്

_80347937_80346595
ഏകദിന ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചുറി ഇനി ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിന് സ്വന്തം. 31 പന്തിൽ നിന്നാണ് ഡിവില്ലിയേഴ്സ് സെഞ്ചുറി നേടിയത്. വെസ്റ്റിൻഡീസിനെതിരെ നടന്ന മൽസരത്തിൽ അർദ്ധ സെഞ്ചുറി നേടാൻ ഡിവില്ലേഴ്സിന് വേണ്ടിവന്നത് കേവലം 16 പന്തുകൾ മാത്രം.

36 പന്തിൽ നിന്ന് സെഞ്ചുറി നേടിയ ന്യൂസിലന്റിന്റെ ആൻഡേഴ്സന്റെ റെക്കോർഡാണ് ഡിവില്ലേഴ്സ് ഇന്ന് തകർത്തത്. വെസ്റ്റിൻഡീസിനെതിരെയാണ് ആൻഡേഴ്സനും റെക്കോർഡ് നേടിയത്. 44 പന്തിൽ നിന്ന് 149 റൺസെടുത്താണ് ഡിവില്ലിയേഴ്സ് പുറത്തായത്.

16 സിക്സറുകളും ഒമ്പത് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സ്. ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ എന്ന റെക്കോർഡിനൊപ്പം എത്താനും ഡിവില്ലിയേഴ്സിന് കഴിഞ്ഞു. ഇന്ത്യയുടെ രോഹിത് ശർമയും 16 സിക്സർ എന്ന നേട്ടം കൈവരിച്ചിട്ടുണ്ട്.

വിൻഡീസിനെതിരായ മൽസരത്തിൽ 439 റൺസ് നേടി ദക്ഷിണാഫ്രിക്ക തങ്ങളുടെ ഉയർന്ന സ്കോറും കണ്ടെത്തി. മൽസരത്തിൽ ദക്ഷിണാഫ്രിക്കയുടെ മൂന്നു താരങ്ങളാണ് സെഞ്ചുറി നേടിയത്. ഹാഷിം ആംല (153), റോസോ (128), ഡിവില്ലേഴ്സ് (149) എന്നിവരാണ് സ്കോർ ചെയ്തത്. ഏകദിനത്തിലെ ഉയർന്ന ടീം ടോട്ടൽ ശ്രീലങ്കയുടെ പേരിലാണ് (443). അതിനു തൊട്ടുപിന്നിൽ ഇനി ദക്ഷിണാഫ്രിക്കയുടെ പേരും എഴുതി ചേർക്കും. ഒന്നാം വിക്കറ്റിൽ അംലയും റോസോയും ചേർന്ന് 247 റൺസാണ് നേടിയത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.