സ്വര്‍ണ്ണതിളക്കത്തോടെ സുഷമ നന്ദകുമാര്‍

സ്വര്‍ണ്ണതിളക്കത്തോടെ സുഷമ നന്ദകുമാര്‍

542A9609

മണപ്പുറം ബിസിനസ്സ് ഗ്രൂപ്പിന്റെ സംരഭമായ മണപ്പുറം ജ്വല്ലേഴ്‌സ് ലിമിറ്റഡ് സ്വർണ്ണവ്യാപാര രംഗത്ത് വളരെ ശ്രദ്ധേയമായ വളർച്ചയാണ് ഇന്ന് നേടിയിരിക്കുന്നത്. മണപ്പുറം റിതി ജ്വല്ലറി എന്നറിയപ്പെടുന്ന ഈ വ്യാപാര ശൃംഖല ഇന്ത്യയിലെ ആദ്യത്തെ 917 പരിശുദ്ധിയുള്ള ജ്വല്ലറിയാണ്. ഉയർന്ന 917 പരിശുദ്ധി, ഏറ്റവും കുറഞ്ഞപണിക്കൂലി, വൈവിദ്ധ്യമായ കളക്ഷൻ ഇവയെല്ലാമാണ് മണപ്പുറം റിതി ജ്വല്ലറിയെ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഇതിനെല്ലാം ഉപരിയായി GLF (All India Gems and Jewllery Trade Federation) അംഗത്വവും GJEPC (The Gem and Jewllery Export Promotion Council) അംഗത്വവും നേടിയ റിതി ജ്വല്ലറിയുടെ ചുക്കാൻ പിടിക്കുന്നത് ഒരു സ്ത്രീയാണെന്നത് വളരെ അഭിമാനകരമാണ്. ഇന്ത്യയൊട്ടാകെ പടർന്നു പന്തലിച്ച മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ എം.ഡി & സി.ഇ.ഒ. ശ്രീ. വി പി. നന്ദകുമാറിന്റെ ഭാര്യ ശ്രീമതി സുഷമ നന്ദകുമാറാണ് റിതി ജ്വല്ലറിയുടെ അമരത്ത് ഇരിക്കുന്നത്. ആഭരണവ്യാപാരത്തിലുള്ള താല്പര്യം മൂലം 25 വർഷത്തെ അദ്ധ്യാപന സേവനത്തിൽ നിന്നും വിരമിച്ച ശേഷം മണപ്പുറം ജ്വല്ലേഴ്‌സിന്റെ സാരഥ്യം ഏറ്റെടുക്കുകയായിരുന്നു ഈ വീട്ടമ്മ. ഭർത്താവിന്റേയും മക്കളുടേയും പിൻതുണയാണ് 25 വർഷത്തെ അദ്ധ്യപന ജീവിതം കൈമുതലായുള്ള ഈ വീട്ടമ്മയുടെ വിജയ രഹസ്യം.
അദ്ധ്യാപന ജീവിതത്തിൽ നിന്നും സ്വർണ്ണവ്യാപാര രംഗത്തേയ്ക്ക് വന്നപ്പോൾ പ്രധാനമായി വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? 25വർഷത്തെ അദ്ധ്യാപന ജീവിതം എനിക്ക് ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല. ഗവ.ഫിഷറീസ് ഹയർസെക്കന്ററി സ്‌കൂൾ നാട്ടിക, ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂൾ തളിക്കുളം, ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂൾ വലപ്പാട് എന്നീ സ്‌കൂളുകളുൽ നിന്ന ലഭിച്ച അനുഭവ സമ്പത്തും, ശിഷ്യസമ്പത്തും വലിയ ഒരു മുതൽകൂട്ടാണ്. നാട്ടിക സ്‌കൂളിൽ ഏതാനും വർഷം ഹെഡമിസ്ട്രസ്സായി പ്രവർത്തിച്ചപ്പോൾ നല്ല ഒരു നേതൃത്വപാടവം ലഭിച്ചു. സ്‌കൂളിലായി രുന്നപ്പോൾ നിശ്ചിത സമയത്തെ ജോലിമാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ബിസിനസ്സിലേക്ക് കടന്നു വന്നപ്പോൾ ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഞാൻ പ്രവർത്തന നിരതയാണ്. എന്നിരുന്നാലും ഈ തിരക്കു പിടിച്ച ജീവിതം ഞാൻ ആസ്വദിക്കുന്നു.
പൊതുവേ 916 സ്വർണ്ണമാണ് ഉപഭോക്താക്കൾക്ക് പരിചയം. റിതി ജ്വല്ലറി നൽകുന്നത് 917 സ്വർണ്ണമാണല്ലോ. അതിന്റെ പ്രത്യേകത എന്താണ്?
ഗവൺമെന്റ് ആക്ട് ഹാൾമാർക്കിങ്ങിനായി ഏറ്റവും കുറഞ്ഞ പരിശുദ്ധി 91.6 എന്ന് നിജപ്പെടുത്തിയിരിക്കുമ്പോൾ അതിൽ നിന്നും പരിശുദ്ധിയിൽ ഒരു പടി ഉയർത്തി എല്ലാ ആഭരണങ്ങൾക്കും 91.7 പരിശുദ്ധി ഉറപ്പു വരുത്തിയ ഇന്ത്യയിലെ ഏക ജ്വല്ലറിയാണ് മണപ്പുറം റിതി ജ്വല്ലറി. 91.6 ആഭരണങ്ങളുടെ അതേ വിലയ്ക്കാണ് ഏറ്റവും ഉയർന്ന പരിശുദ്ധി ഉറപ്പു നൽകുന്ന 91.7 പരിശുദ്ധ സ്വർണ്ണാഭരണങ്ങൾ മണപ്പുറം റിതി ജ്വല്ലറി ഉപഭോക്താക്കൾക്ക് നൽകുന്നത്.
താങ്കളുടെ മാതാപിതാക്കൾക്കും ബിസിനസ്സ് പാരമ്പര്യം ഉണ്ടായിരുന്നോ?
ഇല്ല. അച്ഛൻ ശങ്കരനാരായണൻ തൃശ്ശൂർ ജില്ലയിലെ പള്ളിപ്രം വിദ്യാവിലാസം യു.പി.സ്‌കൂൾ നടത്തിയിരുന്നു. അദ്ദേഹം അവിടുത്തെ അവിടുത്തെ പ്രധാന അദ്ധ്യാപകനുമായിരുന്നു. ഞങ്ങളുടെ ഒരു അദ്ധ്യാപക കുടുംബമായിരുന്നു എന്ന് പറയാം.
ഗോൾഡ് ബിസിനസ്സിൽ എന്തെല്ലാം നേട്ടങ്ങളാണ് ഇനി ലക്ഷ്യം വഹിക്കുന്നത്?
എക്‌സ്‌പോർട്ട്, ഇംപോർട്ട് ഓൺലൈൻ മാർക്കറ്റിംഗ് എന്നിവയിലൂടെ ആഗോള വിപണന രംഗത്ത് സജീവമാകുന്ന എന്നതാണ് പ്രധാന ഞങ്ങളുടെ ലക്ഷ്യം. കൂടാതെ കേരളത്തിന് പുറത്തേയ്ക്ക് മണപ്പുറം റിതി ജ്വല്ലറിയുടെ സാന്നിദ്ധ്യം ഈ സാമ്പത്തിക വർഷം തന്നെ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.
ഒരു വ്യക്തി എന്ന നിലയിൽ താങ്കുടെ ഇഷ്ടങ്ങൾ, വിനോദങ്ങൾ?
ജ്വല്ലറി ബിസിനസ്സ് എനിക്ക് ഇഷ്ടമാണ്. അതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഞാൻ കൂടുതൽ അറിയുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒഴിവുവേളകളിൽ ഞാൻ ഏറെ ആസ്വദിക്കുന്ന ഒന്നാണ് ഗാർഡനിംഗ്. ഓർക്കിഡും ആന്തൂറിയവും ചെടികളിൽ എനിക്ക് ഏറ്റവും ഇഷ്ടം.
താങ്കളുടെ കുടുംബത്തെക്കുറിച്ച്…. ഭർത്താവ് ശ്രീ. വി.പി. നന്ദകുമാർ മണപ്പുറം ഗ്രൂപ്പിന്റെ ചെയർമാനാണ്. ഞങ്ങൾക്ക് മൂന്നുമക്കൾ. മൂന്നുപേരും വിവാഹിതരാണ്. മൂത്തമകൾ സുമിത ജയശങ്കർ കിംസ് ഹോസ്പിറ്റലിൽ ഗൈനകോളജിസ്റ്റാണ്. ഭർത്താവ് ജയശങ്കറും ഗൈനക്കോളജിസ്റ്റാണ്. അവർക്ക് രണ്ട് കുട്ടികൾ. രണ്ടാമത്തെ മകൻ സൂരജ്. മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റാണ്. ഭാര്യ ശ്രുതി അവർക്കും രണ്ട് കുട്ടികൾ ഉണ്ട്. ഇളയ മകൻ സുഹാസ് യു.കെ.യിൽ പഠിക്കുന്നു. ഭാര്യ നിനി.
01ഉപഭോക്താക്കൾക്ക് ഏറ്റവും ഉയർന്ന 917 പരിശുദ്ധിയുള്ള സ്വർണ്ണാഭരണങ്ങളും അന്താരാഷ്ട്ര സർട്ടിഫൈഡ് വജ്രാഭരണങ്ങളും ഏറ്റവും കുറഞ്ഞ പണിക്കൂലിയിലും ആകർഷകമായ ഡിസൈനുകളിലും ലഭ്യമാക്കുന്നതിലൂടെ മണപ്പുറം ഗ്രൂപ്പ് സ്വർണ്ണ വ്യാപാര രംഗത്ത് ഒരു ശക്തി കേന്ദ്രമായി അനുദിനം വളരുകയാണ്.
അതിനുപിന്നിൽ പ്രവർത്തിക്കുന്നത് അദ്ധ്യാപികയായ ഈ സ്ത്രീ രത്‌നമാണ്. ബിസിനസ്സ് രംഗത്തു മാത്രമല്ല, സാമൂഹിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ സുഷമ നന്ദകുമാറിന് സാധിച്ചിട്ടുണ്ട്. തൃപ്രയാർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്തു നിന്നുകൊണ്ട് സാമൂഹിക രംഗത്ത് ഇവർ നടത്തിവരുന്ന സാമൂഹിക സേവനങ്ങളും ചെറുതല്ല. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുവാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയ്ക്കും മാതൃകയാകുവാൻ കഴിയുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് സുഷമ നന്ദകുമാറെന്ന നിസംശ്ശയം പറയാം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.