Auto റിവ്യൂ

Auto റിവ്യൂ

Land_Rover_LR2
ലാൻഡ് റോവർ – ഡിസ്‌കവറി സ്‌പോർട്ട്

നിലവിലുള്ള ലാൻഡ്‌റോവർ ഫ്രീ ലാൻഡറിനു പകരമാകും ഡിസ്‌കവറി ശ്രേണി. റേഞ്ച്‌റോവർ ഇവോക്കിന്റെ പ്ലാറ്റ്‌ഫോം ജെഎൽആറിന്റെ ഏറ്റവും പുതിയ എൻജിൻ ശ്രേണി പ്രതീക്ഷിക്കാം. വില ഒന്നരക്കോടി – രണ്ടരക്കോടി നിലവാരത്തിൽ.

ഫോഡ് ഫിഗോ പ്ലസ്

സ്വിഫ്റ്റ് ഡിസയർ, അമേയ്‌സ്, എക്‌സെന്റെ, സെസ്റ്റ് തുടങ്ങിയവ മൽസരിക്കുന്ന കോംപാക്ട് സെഡാൻ വിപണിയിൽ ഫോഡിന്റെ അരങ്ങേറ്റം. 1 ലീറ്റർ ഇക്കോബൂസ്റ്റ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകൾക്കു സാധ്യത. വില നിലവാരം 5-7.5 ലക്ഷം രൂപ.

ഫിയറ്റ് പുന്തോ ഇവോ അബാർത്ത്

1.4 ലിറ്റർ ടർബോ പെട്രോൾ എൻജിനുമായെത്തുന്ന പുന്തോ. ഇപ്പോഴത്തെ ഇവോയുടേത് ശക്തിയേറിയ ബോഡിയാണെങ്കിലും എൻജിനു കരുത്ത് പോരെന്നു തോന്നുന്നവർക്കായി. വില 9.5 ലക്ഷം രൂപ.

ഫോഡ് എൻഡവർ

പുതിയ രൂപഭാവങ്ങളുളള എൻഡവർ. 2.2 ലീറ്റർ, 3 ലീറ്റർ ഡീസൽ എൻജിനുകളിലെത്തുന്ന എൻഡവർ ടൊയോട്ട ഫോർചൃൂണറിന്റെ വിഭാഗത്തിലാണു ചലനം സൃഷ്ടിക്കുക. വില 25-30 ലക്ഷം രൂപ.

ഡാറ്റ്‌സൺ ഗോ പ്ലസ്

നിസാന്റെ ഇക്കോണമി ബ്രാൻഡ് ആയ ഡാറ്റ്‌സൺ ഗോയുടെ പ്ലാറ്റ്‌ഫോമിൽത്തന്നെ പുറത്തിറങ്ങുന്ന എംപിവി. 4മീറ്ററിൽത്താഴെയാണു നീളമെങ്കിലും മൂന്നു നിരയിലായി 7 സീറ്റ്. 1.5 ലീറ്റർ ഡീസൽ, 1.2 ലീറ്റർ പെട്രോൾ എൻജിനുകൾ. വില എർട്ടിഗയെക്കാൾ കുറവായിരിക്കും.

മാരുതി എസ് ക്രോസ്

വലിയൊരു ക്രോസ്ഓവർ ഹാച്ബാക്ക് രൂപം. എസ്എക്‌സ് 4ന്റെ ക്രോസ് എന്നു തോന്നാം. 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകൾ. വില 13-14 ലക്ഷം രൂപ.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.