മണപ്പുറം റിതി ജുവലറി ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്

മണപ്പുറം റിതി ജുവലറി ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്

IMG_4624 copy
കൊച്ചി : പെഗാസസ് ഇവന്റ് മേക്കേഴ്‌സ് സംഘടിപ്പിച്ച രണ്ടാമത് മണപ്പുറം റിതി ജുവലറി ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് ഇന്ന് 6.30 തിന് കൊച്ചി ഡ്രീം ഹോട്ടലില്‍ നടന്നു. ഫാഷന്‍ ഡിസൈനര്‍മാരെയും പ്രായോജകരേയും സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രതിഭകളേയും പ്രശസ്തരേയും മുഖാമുഖം കാണാനും സംവദിക്കാനുമുള്ള അവസരമാണ് ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

മൂന്ന് പ്രധാന ഡിസൈനര്‍മാരെയാണ് ഇക്കുറി ഫാഷന്‍ ഫെസ്റ്റ് പരിചയപ്പെടുത്തിയത്.

തൃശൂര്‍ നിന്നു ഫാറ്റിസ് ഗാര്‍മെന്‍സ് ഡയറക്ടര്‍ എം.എ നൗഷിജയുടെ വസ്ത്രശേഖരം പരമ്പരാഗതമായ വസ്ത്രശേഖരത്തിന് സമാനവും ഇഴയടുപ്പവുമുള്ളതുമാണ.് മേരിക്കുണ്ടൊരു കുഞ്ഞാട് അടക്കം ഹിറ്റ് ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിട്ടുള്ള, ഒരു ദക്ഷിണേന്ത്യന്‍ അവാര്‍ഡ് നിശയില്‍ ഡിസൈനര്‍ ഫാഷന്‍ കളക്ഷന്‍ അവതരിപ്പിച്ച ആദ്യ വനിതയായ നൗഷിജയുടെ വസ്ത്രങ്ങളാണ് ഒന്നാമത്തെ റൗണ്ടില്‍ അവതരിപ്പിച്ചത്.

ലണ്ടനിലെ മരംഗോണി ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ നിന്ന് പരിശീലനം ലഭിച്ച മാറ്റിന്‍ മാക്കിന്റെ രാജ്യാന്തര ഫാഷന്‍ കളക്ഷനായിരുന്നു രണ്ടാമത്തെ റൗണ്ട്. മാറ്റിന്‍ മാക്കിന്റെ കൊച്ചി പനംപള്ളി നഗറിലെ എത്തിസ് സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഈ വിഭാഗത്തില്‍ ഇക്കുറി പിങ്ക്, സ്വര്‍ണ്ണം, നീല എന്നീ നിറങ്ങളിലുള്ള മുന്തിയ പട്ട്, സാറ്റിന്‍, ലിനന്‍ തുണികളില്‍ അണിയിച്ചൊരുക്കിയ വിവാഹ വസ്ത്ര ശേഖരമാണവതരിപ്പിച്ചത്.

പരമ്പരാഗത തനതു വിവാഹ വസ്ത്രശേഖരങ്ങള്‍ക്കായി വീവേഴ്‌സ് വില്ലേജ് അവതരിപ്പിച്ച കൈത്തറി വസ്ത്ര ശേഖരമായിരുന്നു മറ്റൊരു ആകര്‍ഷണം. പരിസ്ഥിതി സൗഹൃദ വസ്ത്രനിര്‍മ്മാണത്തില്‍ സ്ത്രീശാക്തീകരണം ഇഴനെയ്തു ചേര്‍ത്ത വസ്ത്രശേഖരങ്ങളാണ് വീവേഴ്‌സ ് വില്ലേജ് ഇക്കുറി അവതരിപ്പിച്ചത്. വേനല്‍ക്കാല വിവാഹ വസ്ത്രശേഖരത്തില്‍ കാഞ്ചീപുരം കസവ് മുതല്‍ തനത് കേരള കൈത്തറി വസ്ത്രശേഖരം വരെ ഉള്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള ശ്രീരമ്യ സമ്പത്ത്, ശോഭാ അശ്വിന്‍ എന്നിവരുടെ സര്‍ഗ്ഗാത്മക സംഭാവനകളാണ് വസ്ത്ര ശേഖരത്തിന്റെ മുഖമുദ്ര.

ഫാഷന്‍ വസ്ത്രങ്ങള്‍ റാംപില്‍ അവതരിപ്പിച്ച ഇരുപത് മോഡലുകളില്‍ ഏഴ് സുന്ദരികള്‍ വിവിധ സൗന്ദര്യ മത്സരങ്ങളില്‍ ജേതാക്കളാണ്. സിനിമാ രംഗത്ത് നിന്ന് ഉണ്ണിമുകുന്ദന്‍, ആന്‍ അഗസ്റ്റിന്‍, മൃദുല മുരളി, മിഥുന്‍ മുരളി, റിമി ടോമി, അന്‍സന്‍ പോള്‍ എന്നിവര്‍ ചുവടുകള്‍ വെച്ചു. ബാംഗ്ലൂരില്‍ നിന്നുള്ള സമീര്‍ ഖാന്‍ ചുവടുകള്‍ ചിട്ടപ്പെടുത്തിയ ഈ ഫാഷന്‍ നിശ സംവിധാനം ചെയ്തിരിക്കുന്നത് അജിത് രവി പെഗാസസാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.