എല്ലാ ലോകങ്ങളും അലിഞ്ഞുചേരും ചെന്നൈ….

എല്ലാ ലോകങ്ങളും അലിഞ്ഞുചേരും ചെന്നൈ….

chennaiകുട്ടിയായിരുന്നപ്പോള്‍ ഞാന്‍ വളര്‍ന്നത് തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിലാണ് (നേരത്തെ ഈ നഗരം മദ്രാസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോഴും അത് ഒരു പ്രിയപ്പെട്ട പേരാണ്….മദ്രാസ് എന്ന് വിളിക്കപ്പെട്ടിരുന്ന കാലത്ത് ഈ നഗരത്തില്‍ വളര്‍ന്ന പലരും പ്രത്യേകിച്ചും അതേ പേര് വിളിക്കാന്‍ ഇഷ്ടപ്പെടുന്നു.). കഴിഞ്ഞ 15 വര്‍ഷങ്ങളായി ഞാന്‍ ചെന്നൈയെ ഉപേക്ഷിച്ചിട്ട്. പിന്നീട് ആകെ എത്തിച്ചേരുന്നത് അവധിക്കാലത്ത് രണ്ടോ മൂന്നോ ദിവസം ചെലവിടാന്‍ മാത്രം. യുഎസിലെ വാഷിംഗ്ടണില്‍ നിന്നും അവധിക്കാലത്ത് എത്തുമ്പോഴെല്ലാം ചെന്നൈ നഗരത്തിന്റെ കടുത്ത ചൂടില്‍ നിന്നും രക്ഷപ്പെട്ട് ഏതെങ്കിലും തണുപ്പുള്ള സ്ഥലത്തേക്ക് പോകാന്‍ ഞാന്‍ എപ്പോഴും ഞാന്‍ മോഹിച്ചിരുന്നു. ചെന്നൈയിലെ ചൂട് കൈകാര്യം ചെയ്യാന്‍ എനിക്ക് ഏറ്റവും കൂടുതല്‍ അപ്രിയമായ കാര്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളം ചെന്നൈയില്‍ കഴിഞ്ഞപ്പോള്‍ ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു-ചെന്നൈയിലെ വേനല്‍ സൂര്യന്‍ വാഷിംഗ്ടണ്‍ ഡിസിയിലെ സൂര്യനേക്കാള്‍ തണുപ്പുള്ളതാണെന്ന്. നിങ്ങള്‍ ഒരു ഐസ് ടബ്ബില്‍ മുങ്ങിക്കിടക്കുകയാണെങ്കിലും വാഷിംഗ്ടണ്‍ ഡിസിയിലെ പൊള്ളുന്ന വേനല്‍സൂര്യന്‍ നിങ്ങളെ ചുട്ടുകൊന്നുവെന്നു വരാം. ചെന്നൈയിലെ വേനല്‍ക്കാലം ആസ്വദിച്ചത് ഒന്നുകില്‍ ഞാന്‍ തന്നെയായിരിക്കാം, അല്ലെങ്കില്‍ എന്നിലെ 8 വയസ്സായ കുട്ടിയായിരിക്കാം- കാരണം ആ വേനല്‍ എന്നില്‍ ഒട്ടേറെ ഓര്‍മ്മകള്‍ നിറച്ചുകൊണ്ടിരിയ്ക്കുന്നു. (ചെന്നൈയിലെ വേനല്‍ച്ചൂട് ഞാന്‍ ചെറുപ്പമായിരുന്നതിനേക്കാള്‍ ഒട്ടേറെ വര്‍ധിച്ചിട്ടുണ്ടെങ്കിലും).

ചെന്നൈയെ സംബന്ധിച്ചിടത്തോളം കൂടുതലായി എന്തൊക്കെയോ ഉണ്ടായിരുന്നു- ഇവിടുത്തെ ഭാഷ, നേരമ്പോക്കുകള്‍, ജനങ്ങള്‍…ഒരു പക്ഷെ ഇതിനേക്കാള്‍ കൂടുതലായി മറ്റെന്തൊക്കെയോ ചെന്നൈ നഗരവുമായി എന്നെ പ്രണയത്തില്‍ വീഴ്ത്തി….ചില ആളുകള്‍ക്ക് അത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല, മറ്റു ചിലര്‍ക്ക് അത് മനസ്സിലായിരുന്നു. ആരെങ്കിലും നിങ്ങളെ തമിഴില്‍ അഭിസംബോധന ചെയ്യുമ്പോള്‍, തമിഴില്‍ ചീത്ത വിളിക്കുമ്പോള്‍, ഒരു പാട് സ്‌നേഹത്തോടെയും ആരാധനയോടും നിങ്ങളോട് സംസാരിക്കുമ്പോള്‍, അതെല്ലാം വളരെ മധുരമായി അനുഭവപ്പെടും. നിങ്ങളോട് സ്‌നേഹമുള്ളവര്‍ നിങ്ങളെ ദേഷ്യത്തോടെ ചീത്ത വിളിക്കുമ്പോള്‍ അത് നിങ്ങളില്‍ ചിരിയുണര്‍ത്തും. എല്ലാം ഒടുവില്‍ ഒരു പൊട്ടിച്ചിരി ലാണ് അവസാനിക്കുക.. ഇത് ആ ഭാഷയുടെ മാധുര്യം തന്നെയാണ്. ചെന്നൈയുടെ തനതായ ശൈലിയില്‍ തമിഴ് സംസാരിക്കാന്‍ അറിയില്ലെങ്കിലും കുട്ടിക്കാലം മുതല്‍ ഓര്‍മ്മയുള്ള തമിഴ് കൊണ്ട്-എന്റെ അച്ഛന്‍ സംസാരിക്കുന്നത് കേട്ടും നഗരത്തില്‍ ജീവിക്കുമ്പോള്‍ ഞാന്‍ ഉണ്ടാക്കിയ എന്റെ പുതിയ സുഹൃത്തുക്കളില്‍ നിന്നും പഠിച്ച തമിഴും കൊണ്ട്- എനിക്ക് കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയും. നിങ്ങള്‍ക്ക് തമിഴ് നന്നായി സംസാരിക്കാന്‍ അറിഞ്ഞാലും ശുദ്ധമായ തമിഴില്‍ സംസാരിക്കാന്‍ അറിഞ്ഞില്ലെങ്കിലും ചെന്നൈ നഗരത്തില്‍ നിങ്ങള്‍ക്ക് ജീവിച്ചുപോകാം, കാരണം നിങ്ങള്‍ ക്ക് എവിടെനിന്നും ഒരു പ്രശ്‌നവുമുണ്ടാകില്ല. കാരണം എല്ലാവര്‍ക്കും ഇവിടെ ഒരു സ്ഥാനമുണ്ട്….

che

ലോകമെമ്പാടും ഒരു പാട് കാര്യങ്ങള്‍ കാണാനുണ്ടെങ്കിലും, ചെന്നൈയില്‍ തന്നെ ഒരു പാട് ലോകങ്ങള്‍ കാണാനുണ്ട്. കാരണം ഈ നഗരത്തില്‍ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകളെയും ചെന്നൈ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നിരിക്കുന്നു. അവരുടെ തൊഴിലിന്റെ പേരില്‍ മാത്രമല്ല, പലര്‍ക്കും ചെന്നൈ എന്നത് ഏറെ കാണാനും അനുഭവിച്ചറിയാനും ഉള്ള നഗരമാണ്. ചെന്നൈയിലെ ജീവിതം ആസ്വദിക്കണമെന്നുണ്ടെങ്കില്‍, നിങ്ങളുടെ കൂട്ടുകാരെക്കൂടി കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കണം. അല്ലെങ്കില്‍ ചെന്നൈയില്‍ നിന്നു തന്നെ കൂട്ടുകാരെ കണ്ടെത്തുന്നതിനെപ്പറ്റി ചിന്തിക്കണം. ആദ്യമായി ഞാന്‍ ചെന്നൈയിലേക്ക് വരുമ്പോള്‍, ഞാന്‍ വളരെ കുറച്ചുമാത്രം തമിഴ് അറിയുന്ന, എന്റെ കൂട്ടുകാരില്‍ ഒരാളുമായി ചേര്‍ന്നാണ് വന്നത്. പക്ഷെ പിന്നീട് ഞങ്ങള്‍ രണ്ടുപേരും നഗരത്തില്‍ ഒട്ടേറെ നല്ല മനുഷ്യരെ കണ്ടുമുട്ടാനിടയായി അവര്‍ പിന്നീട് ഞങ്ങളെ തമിഴും അതിന്റെ ഉച്ചാരണവും പഠിപ്പിച്ചു.

നിങ്ങള്‍ ചെന്നൈയിലാണെങ്കില്‍ ഞാന്‍ നിങ്ങളോട് നിര്‍ദേശിക്കുന്ന ഒരു പ്രധാനകാര്യം ഇതാണ്. നഗരത്തിന്റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നുങ്കമ്പാക്കം സന്ദര്‍ശിക്കണം. അവിടെ ഇഎ എന്ന വിളിപ്പേരിലറിയപ്പെടുന്ന എക്‌സ്പ്രസ്സ് അവന്യൂ, ലോകപ്രശസ്തമായ സ്റ്റാര്‍ ബക്‌സും തായവാനില്‍ നിന്നുള്ള ബബിള്‍ ടീയും കിട്ടുന്ന ഫീനിക്‌സ് മാള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്. നഗരത്തിലെ പുതിയ കാര്യങ്ങള്‍ തേടുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ചെന്നൈയിലെ വൈവിധ്യമാര്‍ന്ന പാനീയങ്ങളുടെ മേഖല. ഇനി സുഷിയുടെ രുചി അറിഞ്ഞിട്ടുള്ള വിദേശത്തു നിന്നും എത്തിയ നിങ്ങളില്‍ ചിലര്‍ക്ക് ചെന്നൈയില്‍ സുഷി എന്നാല്‍ എന്താണ്? ചെന്നൈയിലും സുഷി ഉണ്ട്! സുഷി ഇഷ്ടപ്പെടുന്ന, അത് കഴിച്ച് കൊതി തീരാത്ത, ഒരാളായ എനിക്ക് ചെന്നൈയിലെ പാര്‍ക് ഷെറട്ടണ്‍ ഹോട്ടലിന്റെ എതിര്‍വശത്ത് അമ്മ നാന എന്ന സുഷി സ്‌റ്റോര്‍ കണ്ടെത്തിയപ്പോള്‍ സ്വര്‍ഗ്ഗത്തിലെത്തിയ അനുഭവമായിരുന്നു. രുചിയാര്‍ന്ന ബെല്‍ജിയം വേഫിള്‍സ് ലഭിക്കുന്ന ഒരു അടിപൊളി സ്ഥലം ചെന്നൈയില്‍ ഉണ്ട്- ചെന്നൈയിലെ മുവെന്‍പിക് ഹോട്ടല്‍. അവിടെ വായില്‍ വെള്ളമൂറുന്ന രുചിയാര്‍ന്ന ഐസ്‌ക്രീമുകള്‍, പാന്‍ കേക്കുകള്‍, സര്‍ബത്ത് എന്നിവയും കിട്ടും. വിദേശത്തുനിന്നും പെട്ടെന്ന് ചെന്നൈയില്‍ എത്തിയ ഒരാള്‍ക്ക് ഒരു നിലയ്ക്കും ഗൃഹാതുരത്വം അനുഭവപ്പെടില്ല. ഇറ്റലിയിലെ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ലിറ്റില്‍ ഇറ്റലി എന്ന തികച്ചും ലളിതമായ ഇടമുണ്ട്. ഇത് തികച്ചും വെജിറ്റേറിയന്‍ ആയ ഇടമാണെങ്കിലും, അവിടെ തികച്ചും ഇറ്റലിയുടേതായ ആധികാരികതയും രുചിയും ഉള്ള പസ്റ്റകളും പിസാകളും കിട്ടും. അല്പം ചെലവേറിയതാണെങ്കിലും, നിങ്ങളുടെ പണം പാഴാവില്ല. ഇനി നിങ്ങള്‍ക്ക് നോണ്‍-വെജ് ആയ ഇറ്റാലിയന്‍ ഭക്ഷണമാണ് വേണ്ടതെങ്കില്‍ ടി-നഗറിലെ ഷെഫ് എക്‌സ്പ്രസ് മികച്ച ഇടമാണ്. ഇവിടെ വീട്ടിലുണ്ടാക്കിയ പിസ, നോണ്‍-വെജ് ആയ പസ്ത എന്നിവയും ലഭിക്കും. ചെന്നൈയില്‍ നിങ്ങള്‍ക്ക് ലോകത്തെ എവിടുത്തെയും രുചികള്‍ ലഭിക്കും. കൂടുതല്‍ വിശദമായി പറയുകയാണെങ്കില്‍ ഈ രുചികള്‍ ശുദ്ധവും ആധികാരികവുമാണ്.

ഇനി അന്താരാഷ്ട്രരുചികളുടെ കാര്യം വിട്ട്, ചെന്നൈ പ്രകീര്‍ത്തിക്കപ്പെടുന്ന സ്വന്തം രുചികളായ ഇഡ്ഡലി, ദോശ, ഊത്തപ്പം, മെദുവട, പൊങ്കല്‍ എന്നിവയിലേക്ക് വരാം. സാമ്പാര്‍, രസം, തൈര്, മോര്, മറ്റ് കൂട്ടുകറികള്‍ എന്നിവയില്ലാതെ ഒരു ഉച്ചഭക്ഷണത്തിനും ചെന്നൈയില്‍ പൂര്‍ണ്ണതയില്ല. എപ്പോഴെങ്കിലും ഒരു തമിഴ് കല്ല്യാണത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ എങ്ങിനെയാണ് വാഴയിലയില്‍ അവര്‍ ഭക്ഷണം വിളമ്പുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടാകും(ഇതേ ശൈലിയില്‍ തന്നെയാണ് ചെന്നൈയിലെ റസ്റ്റോറന്റുകളില്‍ ഓര്‍ഡര്‍ ചെയ്താലും നിങ്ങള്‍ക്ക് ഊണ് ലഭിക്കുക.). ചോറ്, (ചെറിയ നീണ്ട വെള്ളരിച്ചോറ്) വിളമ്പുന്നതോടൊപ്പം അവര്‍ അതിന് മുകളിലായി വിളമ്പുന്ന നെയ്യും കറിയും ചോറിന് സമ്പന്നമായ രുചി പകരും. നിങ്ങളുടെ പ്രഭാതഭക്ഷണത്തോടൊപ്പം ഫില്‍റ്റര്‍ കോഫിയും വാങ്ങാന്‍ മറന്നുകൂടാ കാരണം അത് നിങ്ങളുടെ ദിവസത്തെ മുന്നോട്ട് കൊണ്ട്‌പോകാന്‍ സഹായിക്കുന്നു. ചെന്നൈ ബിരിയാണിക്കും പേര്‌കേട്ട നഗരമാണെന്ന് മറക്കരുത്. ചെന്നൈ ആധുനികമാണെങ്കിലും, അത് പല രീതികളിലും പരമ്പരാഗതമായ ഒരു നഗരം കൂടിയാണ്. ഇവിടുത്തെ ഭക്ഷണം, ഭാഷ, വസ്ത്രധാരണരീതി തുടങ്ങിയ ഇതിന് തെളിവാണ്.

പാരമ്പര്യത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍, സമോസ ചാട്ടുകളും പാനീ പുരികളും ആണ് നിങ്ങളുടെ പ്രണയമെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മൂന്ന് സ്ഥലങ്ങളുണ്ട്. സെയ്താപേട്ടിലെ ഒഎസ്ബി, എഗ്‌മോറിലെ ഫൗണ്ടേന്‍ പ്ലാസ, നുങ്കമ്പാക്കം ഹൈ റോഡിലെ രംഗോലി സാരീഹൗസിനു മുന്നില്‍ ഉള്ള പാനീ പുരി സ്റ്റാള്‍ എന്നിവ. നിങ്ങള്‍ക്ക് പാനീ പുരി കഴിച്ചേ തീരു എന്ന മോഹമുണ്ടെങ്കില്‍ നിങ്ങള്‍ ആശ്രയിക്കേണ്ട സ്ഥലങ്ങള്‍ ഇവയാണ്. നഗരം രാത്രിയിലേക്ക് കടക്കവേ ഇവിടെ, സാധാരണയായി ഒരു വലിയ ആള്‍ക്കൂട്ടം രൂപപ്പെടുന്നു….കാത്തിരിക്കാന്‍ മാത്രം വിലപിടിച്ച ഒന്നാണ് പാനീ പുരി. യഥാര്‍ത്ഥ വടക്കേഇന്ത്യന്‍ രുചികളാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ സൗകാര്‍പേട്ടിലാണ് പോകേണ്ടത്. അവിടെ നിങ്ങള്‍ക്ക് നല്ല ഭക്ഷണം കണ്ടെത്താനാവും. വിലപേശാന്‍ അറിയുന്നവര്‍ക്ക് മിതമായ വിലയില്‍ ഷോപ്പിംഗ് നടത്താനും കഴിയും.

pulicat-places-to-visit-in-chennai

ചെന്നൈ യില്‍ പ്രശസ്തമായിത്തീര്‍ന്ന മറ്റൊരു കാര്യം ഷോപ്പിംഗ് ആണ്. പോണ്ടി ബസാര്‍, ടി നഗര്‍ എന്നിവയാണ് പേരെടുത്തു പറയാവുന്ന ചില സ്ഥലങ്ങള്‍. ഇവിടെ നിന്നും കുറഞ്ഞവിലയ്ക്ക് പല സാധനങ്ങളും വാങ്ങാന്‍ കഴിയും. കുടുംബവുമായുള്ള ഒരു കറക്കമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എക്‌സ്പ്രസ് അവന്യൂ, വണ്ടലൂര്‍ മൃഗശാല എന്നിവ പ്രശസ്തമാണ്. നഗരത്തില്‍ ഒരു രാത്രികാല കറക്കമാണ് മോഹമെങ്കില്‍ ഡബ്ലിന്‍, പര്‍ഷവോര്‍ ബ്ലെന്‍ഡ് എന്നിവയാണ് നിങ്ങളുടെ സ്ഥലങ്ങള്‍. രാത്രിയിലെ പാര്‍ട്ടിക്ക് ശേഷവും ഭക്ഷണവും നേരമ്പോക്കും പോര എന്നാണ് തോന്നുന്നതെങ്കില്‍ നിശാഭക്ഷണശാലകളായ ലെ ഡൈനര്‍, ടൈ്വലൈറ്റ് എന്നിവ പുലരും വരെ നിങ്ങളെ വരവേല്ക്കാന്‍ ഒരുങ്ങിനില്പുണ്ടാവും.
പല നഗരങ്ങളേയും ഉറക്കമില്ലാത്ത നഗരം എന്ന് നമ്മള്‍ വിളിക്കാറുണ്ട്. പക്ഷെ ചെന്നൈ എന്ന നഗരത്തിന്റെ കാര്യത്തില്‍ ഇത് സത്യമാണ്. വെളുപ്പിന് രണ്ടുമണി ആണെങ്കിലും, നഗരത്തില്‍ എവിടെയെങ്കിലും ഒരു കപ്പ് കാപ്പിയോ മസാലച്ചായയോ കിട്ടും. അതല്ലെങ്കില്‍ എവിടേക്കെങ്കിലും സുദീര്‍ഘമായ ഒരു ഡ്രൈവ് ആകാം. സൂര്യന്‍ ഉദിയ്ക്കുന്നതുവരേക്കും കൂട്ടുകാരോടൊപ്പം ഇരുന്ന് സമയം ചെലവിടാന്‍ പറ്റിയ രാത്രി മുഴുവന്‍ തുറന്നിരിക്കുന്ന സിസിഡികള്‍ അവിടെയുണ്ട്. സൂര്യന്‍ ഉദിച്ചാല്‍ പിന്നെ ലോകത്തിലെ തന്നെ രണ്ടാമത്തെ ബീച്ചായ മറീന ബീച്ചില്‍ പോകാം. അല്ലെങ്കില്‍ ബസന്ത് നഗര്‍ ബീച്ചില്‍ പോകാം. ചെന്നൈ നഗരത്തില്‍, അല്ലെങ്കില്‍ പലരും ഇപ്പോഴും വിളിക്കാന്‍ ഇഷ്ടപ്പെടുന്ന മദ്രാസ് നഗരത്തില്‍ മറ്റൊരു സുന്ദരമായ പകലിന് തുടക്കം കുറിക്കാം……

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.