കോഴിക്കോട് വിമാനത്താവളം മെയ് ഒന്നുമുതല്‍ ഭാഗികമായി അടച്ചിടും

കോഴിക്കോട് വിമാനത്താവളം മെയ് ഒന്നുമുതല്‍ ഭാഗികമായി അടച്ചിടും

CCJ_shaajol_shameel_calicutinternationalairport_1g1k79mddt
കരിപ്പൂര്‍: റണ്‍വേ പുനര്‍നിര്‍മ്മിക്കുന്നതിനായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി അടച്ചിടും. മെയ് ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുക. വിമാനങ്ങളുടെ സമയം പുനക്രമീകരിക്കും.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 54 വിള്ളലുകളാണ് റണ്‍വേയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ ബലക്ഷയം ബോധ്യപ്പെട്ടു. വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള ശേഷി റണ്‍വേക്കില്ലെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് പുനര്‍നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്. റണ്‍വേയുടെ ഉയരം 10 ഇഞ്ച് കൂട്ടും. വിമാനം വന്നിറങ്ങുന്ന റണ്‍വേയുടെ തുടക്കഭാഗം ബലപ്പെടുത്തും.

ഉച്ചക്ക് 12 മണിമുതല്‍ രാത്രി 8 വരെ വിമാനത്താവളം അടച്ചിടാനാണ് തീരുമാനം. ഈ സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്തും. ആറുമാസങ്ങള്‍ക്കു ശേഷം മാത്രമേ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കുകയുള്ളൂ.

പ്രവര്‍ത്തന സമയം 16 മണിക്കൂറായി ക്രമീകരിക്കുമ്പോള്‍ മൂന്ന് ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കേണ്ടിവരും. ഹജ്ജ് വിമാന സര്‍വീസുകളേയും ഇത് ബാധിക്കും.
മലബാര്‍ മേഖലയിലേക്കുള്ള ഭൂരിപക്ഷം ഗള്‍ഫ് യാത്രികരും ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളം ഭാഗികമായി അടച്ചിടുന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.