സിക്‌സ് മന്ത്‌സ് ടു സിക്‌സ് ഫിഗേഴ്‌സ്: പീറ്റര്‍ വൂഡ്

വൈ ജനറേഷന്റെ നേതൃപാടവം സംബന്ധിച്ച ആധികാരിക വക്താവായ പീറ്റര്‍ വൂഡ് രചിച്ച പുസ്തകമാണിത്. ഒന്നുമില്ലായ്മയില്‍ നിന്നും വിവിധങ്ങളായ വ്യവസായമേഖലകളില്‍ ആറ് മാസത്തിനുള്ളില്‍ ആറക്ക വരുമാനത്തിലേക്ക് മുന്നേറാനുള്ള തന്ത്രങ്ങളാണ് അദ്ദേഹം ഈ പൂസ്തകത്തില്‍ വിവരിക്കുന്നത്. 27 വയസ്സിനുള്ളില്‍ 4,000 വ്യവസായസംരംഭകരേയും 80 ലക്ഷം ഡോളര്‍ വില്പനയുള്ള ഒരു സംഘടനയേയും സൃഷ്ടിച്ച വ്യക്തിയാണ് പീറ്റര്‍ വൂഡ്. നിങ്ങള്‍ ജീവിതത്തില്‍ വിജയം നേടുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നയാളാണെങ്കില്‍ ഈ പുസ്തകം വഴികാട്ടും. മിക്ക വ്യവസായസംരംഭകരും അസ്ഥിര വരുമാനം, കുറഞ്ഞ ഉല്പാദനക്ഷമത, ജീവിതത്തില്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള സമയക്കുറവ് എന്നീ പ്രശനങ്ങള്‍ അനുഭവിക്കുന്നവരാണ്. വ്യവസായസംരംഭകരായ നിങ്ങളുടെ വരുമാനം അങ്ങേയറ്റം വര്‍ധിപ്പിക്കാനും കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ കാര്യങ്ങള്‍ ചെയ്യാനും നിങ്ങളുടെ മനസ്സില്‍ സ്വപ്‌നം കാണുന്ന ജീവിതശൈലി യാഥാര്‍ത്ഥ്യമാക്കാനും ഉള്ള വഴികള്‍ പീറ്റര്‍ ഇവിടെ ചൂണ്ടിക്കാട്ടുന്നു.

