പ്രണയം നല്‍കും കൂടുതല്‍ ഉന്മേഷം

പ്രണയം നല്‍കും കൂടുതല്‍ ഉന്മേഷം

Romance

ബിയജിംങ്: പ്രണയിക്കുമ്പോള്‍ തലച്ചോറില്‍ വലിയ മാറ്റങ്ങള്‍ നടക്കുന്നതായി പഠനം. ചൈനയിലെ ചില ശാസ്ത്രകാരന്മാരാണ് ഇത്തരം ഒരു കണ്ടുപിടുത്തം നടത്തിയത്. ഒരു തലച്ചോറിലെ 12 ഭാഗങ്ങളാണ് പ്രണയത്തിലാകുന്ന പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പഠനം പറയുന്നു. ഫംങ്ഷണല്‍ മാഗ്നറ്റിക്ക് റിസോണന്‍സ് ഇമേജിങ്ങ് (ആര്‍.എസ്.എഫ് എംആര്‍ഐ)വഴി 100 ഒളം വിദ്യാര്‍ത്ഥികളുടെ തലച്ചോറുകള്‍ സ്കാന്‍ ചെയ്താണ് ഇത്തരത്തില്‍ കണ്ടെത്തല്‍ നടത്തിയത്. പരീക്ഷണം നടത്തിയ വിദ്യാര്‍ത്ഥികളില്‍ ഇതില്‍ മൂന്നില്‍ ഒരു വിഭാഗം അടുത്തിടെ പ്രണയം തകര്‍ന്നവരായിരുന്നു. മറ്റോരു മൂന്നില്‍ ഒരു ഭാഗം ഇതുവരെ പ്രണയിക്കാത്തവരും, മൂന്നാമത്തെ വിഭാഗം ഇപ്പോള്‍ പ്രണയിച്ച് കൊണ്ടിരിക്കുന്നവരുമായിരുന്നു. പ്രണയനിമിഷങ്ങളില്‍ തലച്ചോറിലുണ്ടാകുന്ന രക്തയോട്ടത്തിലെ വ്യത്യാസങ്ങള്‍ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ചോന്‍കിംങ്ക്യൂവിലെ സൗത്തിസ്റ്റ് യൂണിവേഴ്സിറ്റിയിലാണ് പഠനം നടന്നത്. ഈ പഠനം പ്രണയത്തിലെ തലച്ചോറിന്റെ രഹസ്യം സംബന്ധിച്ച് പുതിയ ഗവേഷണങ്ങള്‍ക്ക് ഉത്തേജകം ആകുമെന്നാണ് റിപ്പോര്‍ട്ട്. പ്രണയം എന്നത് ഒരു ന്യൂറോ സൈക്കോളജിക്കല്‍ പ്രക്രിയയാണെന്നുള്ള ഗവേഷങ്ങള്‍ക്ക് കൂടുതല്‍ തെളിവാണ് ചൈനീസ് ശാസ്ത്രകാരന്മാരുടെ ഗവേഷണ ഫലം. – See more at: http://www.asianetnews.tv/magazine/article/24720_Falling-in-love-does-do-something-funny-to-your-brain#sthash.bUcZI1qA.dpuf

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.