ഹാപ്പി ന്യൂ ഇയര്‍ സാധ്യമാക്കുന്നതെന്ത് ?

ഹാപ്പി ന്യൂ ഇയര്‍ സാധ്യമാക്കുന്നതെന്ത് ?

happy_new_year_2013-1920x1080
ആഘോഷമെന്നത് ഇന്ന് ദൈനംദിന ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത, സുപ്രധാന ഘടകമാണ്. സമുദായമായാലും ഉത്സവമായും ഏത് പരിപാടിയായാലും അതിന്റെ ഭാഗാഭാക്കാകുക എന്നത് മനുഷ്യന്റെ അവസ്ഥയുടെയോ മനസ്സിന്റെയോ ആവശ്യമായി വന്നിരിക്കുന്നു. കുടുംബത്തോടൊപ്പം മെച്ചപ്പെട്ട രീതിയില്‍ സമയം ചെലവഴിക്കുക, അവശ്യസാധനങ്ങള്‍ വാങ്ങുക, സൗഹൃദം ആഘോഷിക്കുക, മതപരമായ ആചാരത്തിന്റെയോ ഉത്സവത്തിന്റെയോ ഭാഗമായി ആത്മീയച്ചടങ്ങുകളില്‍ മുഴുകുക ഇതെല്ലാം നമ്മെ കൂടുതല്‍ ആഹ്ലാദിപ്പിക്കും, നമ്മളിലെ പാരസ്പര്യം വര്‍ധിപ്പിക്കും.

30 വര്‍ഷം പിറകിലോട്ട് തിരിഞ്ഞുനോക്കിയാല്‍, വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് നമുക്ക് ആഘോഷമുണ്ടായിരുന്നത്. ഇന്നത് ആഴ്ചയിലൊരിക്കലോ രണ്ടുതവണയോ എന്ന മട്ടില്‍ നടക്കുന്നു. അതിനര്‍ത്ഥം ഇപ്പോള്‍ നമ്മള്‍ ആഘോഷിക്കുന്നു എന്ന് സമൂഹത്തിനോട് അലറിവിളിച്ചുപറഞ്ഞില്ലെങ്കില്‍ നമ്മുടെ ഉള്ളില്‍ സന്തോഷം ഉണ്ടാകുന്നില്ലെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

നമ്മുടെ ആഘോങ്ങള്‍ വാണിജ്യശക്തികള്‍ വല്ലാതെ ചുഷണം ചെയ്തുപോരുന്നുണ്ട്. മാത്രമല്ല അതു എല്ലായ്‌പോഴും സാമ്പത്തികമായ യുക്തിക്ക് നിരക്കുന്നതുമായിരിക്കും. ഉപഭോഗസംസ്‌കാരം ഒരു അവിശുദ്ധമായ താരമൂല്യം നമ്മുടെ ജീവിതത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്. അത് എങ്ങിനെയാണ് പുതിയ ഉപഭോക്താവിന്റെ പെരുമാറ്റങ്ങളെയും മൂല്യങ്ങളെയും ആഴത്തിലുള്ളതും അസാധാരണവുമായ മാറ്റങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്ന് കണ്ണോടിക്കാം.

കടകള്‍ അലങ്കാരങ്ങളാലും കണ്ണഞ്ചിപ്പിക്കുന്ന ഗിഫ്റ്റ് ആശയങ്ങളാലും നിറഞ്ഞിരിക്കുകയാണ്. സാന്തയുടെ തൊപ്പി മുതല്‍ എല്‍ഇഡി ടിവിയുടെയും സ്മാര്‍ട്ട് ഫോണുകളുടെയും വരെ ആകര്‍ഷകമായ ഓഫറുകളാല്‍ മാധ്യമങ്ങള്‍ ഞെരുങ്ങിനിറഞ്ഞിരിക്കുന്നു. ഇത് പുതിയകാലത്തിന്റെ വരവറിയിക്കുന്ന ഏതാനും സൂചനകളാണ്. പണ്ട് കുടുംബപരമായും മതപരമായും ഉള്ള അനുഭവങ്ങള്‍ കൂടുതല്‍ പ്രത്യക്ഷമായി അനുഭവിക്കുമ്പോള്‍ മാത്രമാണ് നമ്മള്‍ക്ക് സന്തോഷം ഉണ്ടാകുമായിരുന്നത്. ഇന്നത്തെ പോലെ നമ്മുടെ പഴയതലമുറക്കാര്‍ സമ്പന്നര്‍ ആയിരുന്നില്ല. പക്ഷെ അവര്‍ കൊച്ചുകൊച്ചു ആരോഗ്യപ്രശ്‌നങ്ങളിലൂടെയും മാനസികസമ്മര്‍ദ്ദത്തിലൂടെയും മാത്രമാണ് കടന്നുപോയത്. ഇന്ന് നമ്മള്‍ രണ്ടിരട്ടി കാറുകള്‍ ഉപയോഗിക്കുന്നു, പണ്ടെത്തേക്കാള്‍ മൂന്നിരട്ടി ഭക്ഷണം കഴിക്കുന്നു, എങ്കിലും അതുകൊണ്ടൊന്നും നമ്മള്‍ സന്തുഷ്ടരല്ല.

ഇന്ത്യയ്ക്കാണ് ഏറ്റവും കൂടുതല്‍ മതപരമായ ആഘോഷങ്ങള്‍ ഉള്ളത്. ചില്ലറവില്പനശാലകളാണ് ഓരോ അവസരത്തിലും ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യുന്നത്. പ്രധാന ഉത്സവങ്ങളായ ക്രിസ്മസിനോ ഓണത്തിനോ, ഏതാണ്ടെല്ലാ വ്യവസായങ്ങളും ചില്ലറ വില്പനശാലകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നും അവധിദിവസങ്ങള്‍ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. കുഴലൂത്തുകാരന്‍ എലിക്കൂട്ടങ്ങളെ വശീകരിച്ചുകൊണ്ടുവരുന്നതുപോല,
പാവപ്പെട്ട ജനത ഒന്നടങ്കം ലഭ്യമായ ഒരേയൊരു ആകര്‍ഷകകേന്ദ്രമായ മാളുകളിലേക്കും ഷോപ്പിംഗ് കേന്ദ്രങ്ങളിലേക്കും നയിക്കപ്പെടുന്നു, അവിടെ അവര്‍ അവരുടെ കഷ്ടസമ്പാദ്യങ്ങള്‍ മുഴുവന്‍ ചെലവഴിക്കാനായി വശീകരിക്കപ്പെടുന്നു.

കുടുംബത്തോടൊപ്പം തൃപ്തിയോടെ നല്ല സമയം ചെലവഴിക്കുകയും അതുവഴി ആഘോഷിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതിന് മുകളിലുള്ളതെന്തും അവര്‍ നിയമവിരുദ്ധമായി കണക്കാക്കിപ്പോന്നു. ഈ സംസ്‌കാരം ഇന്ന് കാണാന്‍ പോലും കഴിയുന്നില്ലെന്ന് മാത്രമല്ല ഒരു പക്ഷെ ഇനിയൊരിക്കലും കണാനും കഴിഞ്ഞെന്ന് വരില്ല. എന്താണ് വാങ്ങേണ്ടതെന്നത് ഒരു പ്രശ്‌നമേയല്ല. എല്ലാവരും വാങ്ങുന്നു അതിനാല്‍ എന്തെങ്കിലും നമ്മള്‍ക്കും വാങ്ങിക്കാം, നമുക്ക് ആവശ്യമില്ലാത്തണെങ്കില്‍ കൂടി. ഇവിടെയാണ് അപകടം മണക്കുന്നത്. വാങ്ങിക്കൂട്ടുന്ന ചരക്കുകളിലല്ല ആനന്ദം കുടികൊള്ളുന്നത്. നമ്മള്‍ അടിമകളാക്കിയ ഈ സാധനസാമഗ്രികള്‍ക്കപ്പുറവും ഒരു ആഹ്ലാദജീവിതമുണ്ട്. പിന്നെയും പിന്നെയും, നമ്മളെപ്പോലെ തന്നെയുള്ളവരെ സൃഷ്ടിക്കാന്‍ നമ്മള്‍ കരുക്കളാകുന്നു.

ആധുനികമായ ക്രിസ്തുമസ്, പുതുവര്‍ഷം, ഓണം, ഈദ് അല്ലെങ്കില്‍ ദീപാവലി എന്നീ ആഘോഷങ്ങളുടെ സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടി ആനന്ദിക്കുക എന്ന കാഴ്ചപ്പാട് നമ്മുടെ മാനസികമായ ക്ഷേമം വാസ്തവത്തില്‍ തകിടംമറിക്കുന്നു. ക്രിസ്തുമസ് രാത്രിയില്‍, നമ്മളും മറ്റുള്ളവരും ധരിച്ചിട്ടുള്ള വസ്ത്രങ്ങളേക്കാള്‍ നമ്മളില്‍ എത്രപേരാണ് വിശുദ്ധവചനങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നത്? പണം, സ്വത്തുക്കള്‍, പ്രതിച്ഛായ എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നയാളുകളേക്കാള്‍ സ്‌നേഹത്തിനും സാമൂഹിക കൂട്ടായ്മക്കും പ്രാധാന്യം നല്കുന്നവരാണ് കൂടുതല്‍ മാനസിക സുഖം അനുഭവിക്കുന്നതെന്ന് ആഗോളതലത്തില്‍ നടത്തിയ സര്‍വ്വേ തുറന്നുകാട്ടുന്നു. സാമ്പത്തികമായ മേല്‍-കീഴ് ഭേദമില്ലാതെ ക്രിസ്തുമസും പുതുവത്സരവും ആഘോഷിക്കാന്‍ എല്ലാവരും സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ്. ഒന്നും വാങ്ങിയില്ലെങ്കില്‍ നമ്മള്‍ ആഘോഷിക്കുന്നില്ലെന്ന വികാരമാണ് നമ്മള്‍ക്ക് ഉണ്ടാകുന്നത്. താഴ്ന്നതും ഇടത്തരത്തില്‍പ്പെട്ടതുമായ കുടുംബങ്ങള്‍ ഒാരോ ആഘോഷത്തിന് ശേഷവും സാമ്പത്തികക്കടത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. ഇത് ആഘോഷത്തിന് ശേഷമുള്ള നാളുകളില്‍ അവരെ അമിതമായ മാനസികസമ്മര്‍ദ്ദത്തിലേക്ക് നയിക്കും. സ്‌നേഹവും ആത്മീയതയും പ്രസംഗിച്ച ക്രിസ്തുവിന്റെ ജ•ദിനത്തില്‍ തന്നെയാണ് നമ്മള്‍ സുഖസൗകര്യങ്ങള്‍ വാങ്ങിയുപയോഗിക്കുക എന്ന ലഹരിയുടെ തടവില്‍പെടുന്നതെന്നത് വലിയ വൈരുദ്ധ്യമാണ്. നമ്മള്‍ ആദരവോടെ പിന്തുടര്‍ന്ന് പോരുന്ന, അവധിദിനങ്ങളില്‍ ഭ്രാന്തമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന സംസ്‌കാരം വാസ്തവത്തില്‍ നമ്മെ സന്തുഷ്ടരാക്കുന്നുണ്ടോ?

ഓരോ ഉത്സവാഘോഷവും ചില്ലറവില്പനക്കാര്‍ ഷോപ്പിംഗ് സമയവും സൗജന്യവാഗ്ദാനങ്ങളും വിപുലമാക്കുന്നതിലേക്ക് നയിക്കുന്നു. ഒന്ന് തീരുമ്പോഴേക്കും നമ്മുടെ വീട്ടുപടിക്കല്‍ എത്തിനില്ക്കുന്ന അടുത്ത ഉത്സവത്തിന് ക്യൂ നില്ക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയായി. ഉപഭോക്താക്കളെ ഈച്ചകളെ പിടിക്കുന്നതുപോലെ കൂടുക്കുന്ന കെണികളാണ് ഇത്തരം സൗജന്യവാഗ്ദാനങ്ങള്‍. ആ വര്‍ഷം ഒരിക്കലും ഉപയോഗിക്കേണ്ടാത്ത, അത്യാവശ്യമല്ലാത്ത സാധനസാമഗ്രികള്‍ നമ്മുടെ ഷോപ്പിംഗ് വണ്ടികളില്‍ നിറയുന്നതിലായിരിക്കും അത് ചെന്നവസാനിക്കുക. തുടര്‍ച്ചയായ പരസ്യങ്ങളും വാഗ്ദാനങ്ങളും വഴി ഉപഭോക്താവിന്റെ മനസ്സില്‍ മനശ്ശാസ്ത്രപരമായി രീതിയില്‍ കയറിപ്പറ്റുകയാണ് അവര്‍ ചെയ്യുക. കുറെക്കാലമായി ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃസംസ്‌കാരം ആണ് പണം വാങ്ങിക്കുന്ന മീഡിയകള്‍ക്ക് ഉള്ളത്. ഉപഭോക്തൃസംസ്‌കാരത്തിന്റെ ഉയര്‍ന്ന രൂപത്തിന് ഉദാഹരണമാണ് പുതുതായി ഉയര്‍ത്തെഴുന്നേറ്റ ‘ അക്ഷയ തൃതീയ’ ആഘോഷങ്ങള്‍. വര്‍ഷം മുഴുവന്‍ നീളുന്ന ഐശ്വര്യം നിലനിര്‍ത്താം എന്ന പ്രതീക്ഷയോടെയാണ് അക്ഷയതൃതീയ ആഘോഷിക്കപ്പെടുന്നത്. 30 വര്‍ഷം മുമ്പ് ഈ തരങ്ങളിലുള്ള പ്രത്യേകദിവസങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടായിരുന്നോ? ഇത്തരം ആഘോഷങ്ങളുടെ ഉത്ഭവം പോലും അവ്യക്തമാണ്.

പുതുതായി ഉയര്‍ന്നുവന്ന മാളില്‍ നിന്നും കുന്നുകണക്കിന് നടത്തുന്ന ഷോപ്പിംഗ്, വീട്ടിലേക്ക് പാഴ്‌സലായി വാങ്ങിക്കൊണ്ടുപോകാവുന്ന വീട്ടുസദ്യ മുതല്‍ വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന പ്ലാസ്റ്റിക് പൂക്കളങ്ങള്‍ വരെ- ഇതൊക്കെയല്ലാതെ എന്താണ് കഴിഞ്ഞവര്‍ഷത്തെ ഓണം നിങ്ങള്‍ക്കായി കൊണ്ടുവന്നത്? നമ്മള്‍ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സാങ്കേതികവിദ്യ വികസിച്ചതോടെ, മീഡിയ കൂടുതല്‍ ആഡംബരങ്ങളിലേക്ക് ചേക്കേറി, ജനങ്ങളുടെ മനസ്സിലേക്കുള്ള മീഡിയുടെ കടന്നുകയറ്റത്തിന് വേഗം കൂടി, ടിവി സ്‌ക്രീനിലെ വിസ്മയങ്ങളാല്‍ കാഴ്ചക്കാരുടെ കണ്ണുകള്‍ മൂടിക്കെട്ടപ്പെട്ടു, സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലൂടെ ആഹ്ലാദിക്കുക എന്ന തളരാത്ത ശീലം കൂടുതല്‍ കൂടുതല്‍ ആധിപത്യം നേടി….നേരെ മറിച്ച്, ഉത്സവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നമ്മള്‍ മൂല്യം കല്പിക്കണം. എന്തിന് വേണ്ടിയാണോ ഉത്സവങ്ങളും ആചാരങ്ങളും സൃഷ്ടിക്കപ്പെട്ടത്, അത്തരം ആശയങ്ങളെ നമ്മള്‍ ഒരിയ്ക്കല്‍ കൂടി സ്വതന്ത്രമാക്കണം.

ഉപഭോഗസംസ്‌കാരവും സുഖസൗകര്യത്തിലൂന്നിയ മാനസിക ഘടനയും നമ്മളെ ആനന്ദം പകരുന്ന ജീവിതത്തിലെ പ്രധാനകാര്യങ്ങളില്‍ നിന്നും അകറ്റുകയാണ്. വിശകലനം ചെയ്ത് ചിന്തിക്കാന്‍ കഴിവുള്ള മനുഷ്യര്‍ എന്ന നിലയ്ക്ക്, നമ്മള്‍ ഇത്തരം കെണികളില്‍ വീണുപോയിക്കൂടാ. നമ്മള്‍ ഇപ്പോള്‍ പിന്തുടരുന്ന ഭൗതികനേട്ടങ്ങള്‍ കൊയ്യുന്ന ജീവിതശൈലിയെ തള്ളിക്കളയണം. ഒരു ഉല്പന്നത്തിന്റെ മൂല്യം കണക്കാക്കുന്നതും അതേപ്പറ്റി പരസ്യങ്ങളിലൂടെ ജനങ്ങളെ ബോധവല്ക്കരിക്കുന്നതും പ്രശംസനീയമാണ്. പക്ഷെ അത് നിങ്ങെള അടിമകളാക്കരുത്.

നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കുക എന്ന ഒരു സുപ്രധാന ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്. നമ്മുടെ ജീവിതം അടുത്ത തലമുറയെക്കൂടി നേരിട്ട് സ്വാധീനിക്കുമെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഈ മനോഭാവവും പെരുമാറ്റ രീതികളും കൂടുതല്‍ വേഗതയാര്‍ന്ന നഗരവല്ക്കരിക്കപ്പെട്ട ഉപഭോഗസംസ്‌കാരത്തിന് വഴിയൊരുക്കും. ഉപഭോഗസംസ്‌കാരം എന്നത് വെറുമൊരു വാക്കല്ല, നമ്മുടെ കുട്ടികളിലേക്ക് തീവ്രതയോടെ കൈമാറ്റം ചെയ്യപ്പെടുന്ന ആശയസംഹിതയാണ്. കുട്ടികളെ ഈ വിപത്തില്‍ നിന്ന് ഫലപ്രദമായി പുറത്തുകൊണ്ടുവരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അമിതമായ സുഖസൗകര്യങ്ങളുടെ ഉപഭോഗത്താല്‍ ചൂഷണം ചെയ്യപ്പെടുന്നത് വലിയൊരു ശൂന്യതയായി മാത്രം അനുഭവിക്കാന്‍ അവരെ പ്രാപ്തരാക്കേണ്ടതില്ലേ?

നമ്മള്‍ ആഘോഷിക്കുന്ന ഓരോ ആചാരങ്ങളുടെയും യഥാര്‍ത്ഥ അര്‍ത്ഥം നമുക്ക് പുനര്‍നിര്‍വ്വചിക്കാം. അടുത്ത ഉത്സവക്കാലത്തെങ്കിലും ന•യുടെ സുഗന്ധമുള്ള സമാധാനവും സന്തോഷവും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കട്ടെ!

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.